Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും കരുത്തനായ 7 രാഷ്ട്ര തലവന്മാരെ സ്വീകരിക്കുന്നതിന് തൊട്ട് മുമ്പ് മോദിക്ക് പ്രത്യേക വിരുന്നൊരുക്കി ചർച്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്; പിന്നാലെ അബുദാബിയിലെത്തി യുഎഇയുടെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ത്യയുടെ മഹത്വങ്ങൾ വിളിച്ചു പറഞ്ഞു; മനാമയിൽ ആയിരങ്ങളോട് പറഞ്ഞത് ഇന്ത്യയെ കുറിച്ചുള്ള സ്വപ്‌നങ്ങളെ കുറിച്ച് മാത്രം; ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നത് നിങ്ങൾ അറിയുന്നില്ലേ എന്ന് ചോദിച്ച് ആവേശം പടർത്തി; രണ്ട് ദിവസം കൊണ്ട് ഏഷ്യയേയും യൂറോപ്പിനേയും മോദി കൈയിലെടുത്തത് ഇങ്ങനെ

ലോകത്തെ ഏറ്റവും കരുത്തനായ 7 രാഷ്ട്ര തലവന്മാരെ സ്വീകരിക്കുന്നതിന് തൊട്ട് മുമ്പ് മോദിക്ക് പ്രത്യേക വിരുന്നൊരുക്കി ചർച്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്; പിന്നാലെ അബുദാബിയിലെത്തി യുഎഇയുടെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ത്യയുടെ മഹത്വങ്ങൾ വിളിച്ചു പറഞ്ഞു; മനാമയിൽ ആയിരങ്ങളോട് പറഞ്ഞത് ഇന്ത്യയെ കുറിച്ചുള്ള സ്വപ്‌നങ്ങളെ കുറിച്ച് മാത്രം; ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നത് നിങ്ങൾ അറിയുന്നില്ലേ എന്ന് ചോദിച്ച് ആവേശം പടർത്തി; രണ്ട് ദിവസം കൊണ്ട് ഏഷ്യയേയും യൂറോപ്പിനേയും മോദി കൈയിലെടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മനാമ: വീണ്ടും നരേന്ദ്ര മോദിയാണ് താരം. ജി 7 ഉച്ചകോടിയിലും മോദിയാകും ആകർഷക കേന്ദ്രം. ലോകത്തെ ഏറ്റവും കരുത്തനായ 7 രാഷ്ട്ര തലവന്മാരുടെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ഫ്രാൻസ് കൃത്യമായി തന്നെ എല്ലാവർക്കും സന്ദേശം. നൽകി ഉച്ചകോടിക്ക് രണ്ട് ദിവസം മുമ്പ് തന്നെ മോദിയെ ഫ്രാൻസ് സ്വീകരിച്ചു. പ്രസിഡന്റ് മോദിക്ക് വിരുന്ന് നൽകി. അവിടെ നിന്ന് യുഎഇയിലേക്ക് പറന്നെത്തി പുരസ്‌കാരം വാങ്ങൽ. പിന്നെ ബഹറിനിൽ. തിരിച്ച് പാരീസിലേക്ക്. ഇനി ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാടുകൾ വിശദീകരിക്കും. എന്തു കൊണ്ട് കാശ്മീരിലെ ഇടപെടൽ എന്നതിനും മറുപടി നൽകും. അങ്ങനെ ഇന്ത്യയുടെ കരുത്ത് ലോകത്തെ അറിയിച്ച് മോദി കരുത്തനായ ലോക നേതാവായി മാറുകയാണ്. രണ്ടാം വട്ടവും മോദി ഭരണം പിടിച്ചതോടെ ഇന്ത്യയിലെ ജനപ്രിയ നേതാവായി മോദി മാറിയെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതും മോദിക്ക് ലഭിക്കുന്ന അധിക ആദരവിന് പിന്നിലെ ഘടകമാണ്.

വെള്ളിയാഴ്ച രാത്രി 9.16ന് അബുദാബിയിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. റുപേ കാർഡ് അവതരിപ്പിക്കുകയും മഹാത്മാഗാന്ധി സ്മാരക സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്ത അദ്ദേഹം തുടർന്ന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സ്വീകരിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. തുടർന്ന് ഇന്ത്യൻ വ്യവസായികളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബഹ്‌റൈനിലേയ്ക്ക് തിരിച്ചത്. പ്രധാനമന്ത്രിയെ വിമാനത്താവളം വരെ ഷെയ്ഖ് മുഹമ്മദ് അനുഗമിച്ചു. ഇതും മോദിക്ക് നൽകിയ ആദരവിന് തെളിവായി. കാശ്മീർ വിഷയത്തിൽ അടക്കം ഇന്ത്യയ്‌ക്കൊപ്പമാണ് യുഎഇ. ഇത് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു മോദിയുടെ ഹ്രസ്വ സന്ദർശനം. അടുത്ത സുഹൃത്തായ അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ മോദി തീരുമാനിച്ചിരുന്നു. എന്നാൽ ജെയ്റ്റ്‌ലിയുടെ കുടുംബം അതു വേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. അതി നിർണ്ണായകമായ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കണമെന്നും അവർ നിർദ്ദേശിച്ചു. അങ്ങനെ നാല് ദിവസത്തെ വിദേശ യാത്രയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു മോദി.

യുഎഇ സന്ദർശനത്തിന് ശേഷമാണ് ബഹ്‌റൈനിലെത്തിയത്. വിമാനത്താവളത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ബഹ്‌റൈൻ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ബഹ്‌റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ചകൾക്ക് ശേഷം ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഘടന ഇരട്ടിയായി വർധിപ്പിക്കുകയെന്നതാണു സർക്കാർ തീരുമാനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മുന്നിൽ അഞ്ച് ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാണു ലക്ഷ്യമായുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ബഹ്‌റൈനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അങ്ങനെ തന്റെ സർക്കാരിന്റെ നേട്ടങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞു. കൈയടിയോടെയാണ് ഓരോ വരികളും ഏറ്റുവാങ്ങിയത്.

സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങും. ലോകമാകെ ഇപ്പോൾ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്. ചെറിയ മുതൽമുടക്കിൽ ഇത്ര വലിയ നേട്ടങ്ങൾ എങ്ങനെയാണ് ഇന്ത്യ സ്വന്തമാക്കുന്നതെന്ന കാര്യത്തിൽ ലോകം അത്ഭുതപ്പെടുകയാണ്. ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുമ്പോൾ അവിടെ ഒരു മാറ്റം അനുഭവപ്പെടുന്നതായി അവർ പറയും. ഇന്ത്യയിൽ നിങ്ങൾക്ക് ഒരു മാറ്റം അനുഭവപ്പെടുന്നുണ്ടോ?. ഇന്ത്യയുടെ രീതികളിലെ മാറ്റം കാണുന്നുണ്ടോ?. ഇന്ത്യയുടെ ആത്മവിശ്വാസം വർധിച്ചോ, ഇല്ലയോ? പ്രവാസികളോടു പ്രധാനമന്ത്രി ചോദിച്ചു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്‌റൈൻ സന്ദർശിക്കുന്നതിന് ഏറെ സമയമെടുത്തു. ഇവിടെ സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ ഭാഗ്യം ലഭിച്ചത് എനിക്കാണ്. ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിക്കും. ബഹ്‌റൈന്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തികൾ തുടങ്ങുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ത്യൻ സമൂഹത്തിനു ജന്മാഷ്ടമി ആശംസകൾ അറിയിക്കുന്നതായും മോദി ബഹ്‌റൈനിൽ പറഞ്ഞു. മനാമയിലെത്തിയ മോദി ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച മോദി ബഹ്‌റൈനിൽനിന്ന് പാരീസിലേക്കു മടങ്ങും. വ്യാഴാഴ്ച പ്രധാനമന്ത്രി മോദി പാരിസിലെത്തിയപ്പോൾ ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്‌സ് ലെ ഡ്രിയനാണ് മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.

ജി 7 ഉച്ചകോടിക്ക് മുമ്പായി മോദി ഫ്രാൻസിലെത്തി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി വിഷയങ്ങളും പൊതു താൽപര്യമുള്ള വിഷയങ്ങളുമാണ് 90 മിനിറ്റ് നീണ്ട ചർച്ചയിൽ ഉരുത്തിരിഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്താനും തീരുമാനമായി. പാരിസിൽ നിന്ന് 50 കിലോമീറ്റർ അകലെ, ഫ്രഞ്ച് സാംസ്‌കാരിക പൈതൃകത്തിൽ നിർണായക സ്ഥാനമുള്ള ചാറ്റിയു ഡി ഷാന്റിലിയിൽ ആയിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചരിത്രപരമായ പ്രാധാന്യം മോദിക്കു വിശദീകരിച്ചു കൊടുത്ത മാക്രോൺ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം അദ്ദേഹത്തെ ചുറ്റിനടന്നു കാണിക്കുകയും ചെയ്തു. ഇരുരാഷ്ട്രങ്ങളും വലിയ മൂല്യം നൽകുന്ന ബന്ധത്തിന്റെ തെളിവാണ് തന്റെ സന്ദർശമെന്ന് മോദി പറഞ്ഞു. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയുമായും അദ്ദേഹം ചർച്ച നടത്തി.

പധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതലസംഘത്തിലുള്ളവർ വിവിധ ചർച്ചകൾക്കുശേഷം ഇരുരാജ്യങ്ങളും തമ്മിൽ നാല് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ഏതെങ്കിലും സ്വയം അവബോധത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ സുദൃഢമായ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണന്ന് ഫ്രഞ്ച് പ്രസിഡന്റുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന വികസനം എന്നിവയുടെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് നിൽക്കുമെന്നും മോദി അറിയിച്ചു. 36 റാഫൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് അടുത്ത മാസം ഇന്ത്യയിൽ എത്തിക്കുമെന്ന് മാക്രോൺ അറിയിച്ചു.

പാരിസിലെ യുനെസ്‌കോ ആസ്ഥാനത്ത് എത്തി ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും താൻ നേടിയ വമ്പിച്ച വിജയം അഴിമതി, സ്വജന പക്ഷപാതം, പൊതുജനങ്ങളുടെ പണവും ഭീകരതയും കൊള്ളയടിക്കൽ എന്നിവ പൂർണ്ണമായും തുടച്ചു നീക്കുന്ന ഒരു പുതിയ ഇന്ത്യയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞു. മുമ്പെങ്ങുമില്ലാത്തവിധം നിലനിർത്തി.മോദി കാരണം ഇന്ത്യ സമയത്തിന് മുമ്പേ ഓടുന്നു. അംഗീകാരത്തിന്റെ സ്റ്റാമ്പാണ് ഇന്ത്യയിലെ ജനങ്ങൾ അവരുടെ വോട്ടിന്റെ രൂപത്തിൽ എനിക്കു നൽകിയത്,' പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന വലിയ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

'സ്പിറ്റ്‌സ് നിതി, സാഹി ദിഷ' യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞങ്ങൾ ഒന്നിനുപുറകെ ഒന്നായി തീരുമാനമെടുക്കുന്നു, മോദിയിലൂടെ മോഡുകൾ എല്ലാം സാധ്യമാണ്) അദ്ദേഹം പറഞ്ഞു. 100 ദിവസമല്ല, 75 ദിവസം മാത്രമാണ് താൻ സ്ഥാനത്തുണ്ടായിരുന്നതെന്നും എന്നാൽ ധീരമായ തീരുമാനങ്ങൾ ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP