Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റഷ്യയിൽ നിന്നും ബ്രസീലിൽ നിന്നുമായി എത്തിയത് അതിസുന്ദരികളായ 150 യുവതികൾ; സുന്ദരികളെ ദ്വീപിൽ പ്രവേശിപ്പിച്ചത് ലൈംഗിക രോഗമുണ്ടോ എന്ന പരിശോധന പൂർത്തിയാക്കിയ ശേഷവും; ആഘോഷ രാവുകളെ ആർഭാടമാക്കാൻ ജെനിഫർ ലോപ്പസും ഷകീറയും വരെ; പകൽ സമയങ്ങളിൽ വിശ്രമിച്ചും രാത്രികളെ ആഘോഷമാക്കിയും കഴിഞ്ഞത് മാലിദ്വീപിലെ ഒരു സ്വകാര്യ ദ്വീപിൽ; സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ രഹസ്യപാർട്ടിയുടെ വിവരങ്ങൾ ഇങ്ങനെ

റഷ്യയിൽ നിന്നും ബ്രസീലിൽ നിന്നുമായി എത്തിയത് അതിസുന്ദരികളായ 150 യുവതികൾ; സുന്ദരികളെ ദ്വീപിൽ പ്രവേശിപ്പിച്ചത് ലൈംഗിക രോഗമുണ്ടോ എന്ന പരിശോധന പൂർത്തിയാക്കിയ ശേഷവും; ആഘോഷ രാവുകളെ ആർഭാടമാക്കാൻ ജെനിഫർ ലോപ്പസും ഷകീറയും വരെ; പകൽ സമയങ്ങളിൽ വിശ്രമിച്ചും രാത്രികളെ ആഘോഷമാക്കിയും കഴിഞ്ഞത് മാലിദ്വീപിലെ ഒരു സ്വകാര്യ ദ്വീപിൽ; സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ രഹസ്യപാർട്ടിയുടെ വിവരങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ രഹസ്യപാർട്ടിയുടെ വിവരങ്ങൾ പുറത്ത്. സൽമാൻ രാജകുമാരനെ പറ്റിയുള്ള ‘ബ്ലഡ് ആൻഡ് സോയിൽ; മുഹമ്മദ് ബിൻ സൽമാൻസ് റത്ത് ലെസ് ക്വസ്റ്റ് ഫോർ ഗ്ലോബൽ പവർ’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 'മിസ്റ്റർ എവരിതിങ്' എന്നപേരിൽ അറബ് ലോകത്ത് സുപരിചിതനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 1985 ഓഗസ്റ്റ് 31നാണ് ജനിച്ചത്. 2015 ജനുവരി 23 ന് സൽമാൻ രാജാവ് ചുമതലയേൽക്കുന്ന സമയത്തു തന്നെ മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അന്ന് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്ത് നിന്നാണ് ഉപപ്രധാനമന്ത്രി പദത്തിലേക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉയർത്തപ്പെട്ടത്.

സൽമാൻ രാജകുമാരനെ പറ്റി വർഷങ്ങളായി അന്വേഷണം നടത്തുന്ന രണ്ടു വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർമാരാണ് പുസ്തകമെഴുതിയത്. 2015 ൽ സൽമാൻ രാജകുമാരൻ മാലിദ്വീപിലെ ഒരു സ്വകാര്യ ദ്വീപിൽ നടത്തിയ വമ്പൻ പാർട്ടിയെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. പാർട്ടിക്കായി ദ്വീപിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നു. റഷ്യയിൽ നിന്നും ബ്രസീലിൽ നിന്നുമായി 150 ഓളം പാർട്ടി ഗേൾസിനെയാണ് ദ്വീപിൽ എത്തിച്ചത്. ബോട്ടുകളിൽ ദ്വീപിലെത്തുന്ന ഇവരെ ലൈംഗിക രോഗമുണ്ടോ എന്ന ടെസ്റ്റ് ചെയ്തതിനു ശേഷമാണ് ദ്വീപിലേക്ക് കയറ്റുക. പരിശോധന നടത്തി സ്ത്രീകൾ വില്ലകളിൽ താമസമാക്കിയതിനു ശേഷമാണ് മുഹമ്മദ് ബിൻ സൽമാനും സുഹൃത്തുക്കളും ദ്വീപിലെത്തിയത്,’ പുസ്തകത്തിന്റെ രചയിതാക്കൾ എഴുതുന്നു. പാർട്ടി ആഘോഷഭരിതമാക്കാനായി ആഗോള താരങ്ങളെ ദ്വീപിലേക്ക് സൽമാൻ എത്തിച്ചിരുന്നു. പോപ് ഗായികമാരായ ജെനിഫർ ലോപ്പസും ഷകീറയും പാർട്ടിയിൽ പെർഫോം ചെയ്യാനിരുന്നു എന്നാണ് പുസ്തകത്തിൽ പറയുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ ദ്വീപുകളിലൊന്നായ വെലയിലാണ് പാർട്ടി നടന്നത്. 2015 ജൂലൈ യിലാണ് ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വമ്പൻപാർട്ടിക്ക് സൽമാൻ രാജകുമാരൻ പദ്ധതിയിട്ടത്. ഈ ദ്വീപ് മുഴുവനായും സൽമാൻ രാജകുമാരൻ വാടകയ്‌ക്കെടുത്താണ് പാർട്ടി നടത്തിയത്. 50 മില്യൺ ഡോളറോളമാണ് പാർട്ടിക്കായി ചെലവ് വന്നത്. നാലു ഡസനോളം റിസോർട്ടുകളാണ് ദ്വീപിൽ ഉണ്ടായിരുന്നത്.

പുസ്തകത്തിൽ പറയുന്നത് പ്രകാരം 300 ലേറെ സ്റ്റാഫുകൾ ഓരോ റിസോർട്ടിലുമായി ഉണ്ടായിരുന്നു. മാസം 1000 ഡോളർ വരെ പ്രതിഫലം ലഭിക്കുന്ന ഈ സ്റ്റാഫുകൾക്ക് വൻ തുക ടിപ്പായും ലഭിക്കുമായിരുന്നു. ഈ സ്വകാര്യ പാർട്ടിയെ പറ്റി പുറത്താരും അറിയരുതെന്ന് സൽമാൻ രാജകുമാരന് വളരെ നിർബന്ധം ഉണ്ടായിരുന്നു. ആഡംബര പാർട്ടിയെ പുറത്തറിഞ്ഞാൽ സൗദി യുവത്വത്തിനിടയിൽ പ്രതിഷേധമുണ്ടാകുമെന്ന് സൽമാന് ഉറപ്പായിരുന്നെന്നാണ് പുസ്തകത്തിൽ പറയുന്നത്.

സ്വകാര്യത ഉറപ്പിക്കാനായി റിസോർട്ടുകളിലെ സ്റ്റാഫുകൾക്ക് ദ്വീപിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അനുമതിയില്ലായിരുന്നു. നോക്കിയ 3310 ന്റെ സാധാരണ ഫോണായിരുന്നു സ്റ്റാഫുകൾക്ക് നൽകിയിരുന്നത്. ഈ ചട്ടം ലഘിച്ചതിന്റെ പേരിൽ രണ്ടു സ്റ്റാഫുകളെ പുറത്താക്കിയിട്ടുമുണ്ട്. ദ്വീപുകളിലെ ഡാൻസ് ഫ്‌ളോറുകളിൽ ബാൻഡ് മേളം അലയടിച്ചു. പകൽ സമയങ്ങളിൽ ഇവരെല്ലാം വിശ്രമിച്ചു രാത്രി നിശാപാർട്ടികളിൽ ആർത്തുല്ലസിച്ചു. ആവേശഭരിതമായ ഒരു രാത്രയിൽ സൽമാൻ രാജകുമാരൻ സ്റ്റേജിൽ കയറി ആരവമുണ്ടാക്കിയതും പുസ്തകത്തിൽ പറയുന്നുണ്ട്.

പ്രശസ്ത ഡി.ജെ ആഫ്രോജാക്കിന്റെ പെർഫോമൻസിനിടെയാണ് സൽമാൻ രാജകുമാരൻ സ്റ്റേജിൽ കയറിയത്. മുഹമ്മദ് ബിൻ സൽമാൻ ഡി.ജെ ടേബിൾ ഏറ്റെടുക്കുകയും ഇഷ്ടമുള്ള റെക്കോർഡുകൾ പ്ലേ ചെയ്യാനും തുടങ്ങിയപ്പോൾ കാണികൾ ആഹ്ലാദിച്ചു,’ പുസ്തകത്തിൽ പറയുന്നു. പാർട്ടി തുടങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ പാർട്ടിയിലെ സൽമാൻ രാജകുമാരന്റെ സാന്നിധ്യം ഒരു പ്രാദേശിക പബ്ലിക്കേഷനിൽ ചോർന്നു. ഉടനടി തന്നെ സൽമാൻ രാജകുമാരൻ ദ്വീപിൽ നിന്നും മടങ്ങി. പിന്നാലെ ബാക്കിയുള്ളവരും നീങ്ങി എന്നാണ് പുസ്തകത്തിൽ പറയുന്നത്.

2017 ജൂൺ 21നാണ് മുഹമ്മദ് ബിൻ സൽമാൻ സൗദി അറേബ്യയുടെ കിരീവകാശിയായി ചുമതലയേറ്റെടുത്തത്. റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ മുഹമ്മദ് ബിൻ സൽമാൻ നേരത്തെ റിയാദ് ഗവർണറായിരുന്നു. 2009ൽ അതായത് അദ്ദേഹത്തിന്റെ 24ാം വയസിൽ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായി. അധികം വൈകിയില്ല വളരെ വേഗത്തിൽ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലേക്ക് ഓടിക്കയറുകയായിരുന്നു ബിൻ സൽമാൻ. പ്രതിരോധ മന്ത്രിയായി നിയമിതനായ അദ്ദേഹം റോയൽ കോർട്ടിന്റെ സെക്രട്ടറി ജനറലായും നിയമിക്കപ്പെട്ടു. 1985ൽ ജനിച്ച ബിൻ സൽമാൻ 2017ൽ കിരീടവകാശിയായി. അടുത്ത രാജാവാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നതും ഇദ്ദേഹത്തെയാണ്.

വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചത് ബിൻ സൽമാന്റെ എടുത്തുപറയാവുന്ന പരിഷ്‌കാരമാണ്. പുരുഷ രക്ഷിതാവിന്റെ തുണയില്ലാതെ തന്നെ സ്ത്രീകൾക്ക് യാത്രാ അനുമതിയും നൽകി. സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടവും ഒരുക്കി. വിനോദനങ്ങളിലും അവരുടെ സാന്നിധ്യത്തിന് ഇളവ് നൽകി. തൊഴിൽ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ബിൻ സൽമാൻ പ്രത്യേകം ശ്രദ്ധിച്ചു. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകാൻ അദ്ദേഹം പരിഷ്‌കാരങ്ങൾ നടപ്പാക്കി. സാമ്പത്തിക അഭിവൃദ്ധിയായിരുന്നു ഇതിന്റെ അടിസ്ഥാനം. കൂടാതെ സ്വദേശി വൽക്കരണത്തിലൂടെ സൗദിക്കാർക്ക് ജോലി എന്ന പദ്ധതിയും ആവിഷ്‌കരിച്ചു.

കുട്ടിക്കുറ്റവാളികളുടെ വധശിക്ഷ ഒഴിവാക്കിയതും ചാട്ടവാറടി എടുത്തുകളഞ്ഞതും ഈ അടുത്തകാലത്താണ്. 35 വർഷങ്ങൾക്ക് ശേഷം സൗദിയിൽ സിനിമാ പ്രദർശനം ആരംഭിച്ചത് വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ സൗദിക്കുണ്ടായിരുന്ന പ്രതിഛായ പൂർണമായും മാറ്റിയെടുത്തതും ബിൻ സൽമാന്റെ പരിഷ്‌കാരങ്ങളാണ്.

2017 ൽ രാജ്യത്തെ കോടീശ്വരന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത ബിൻ സൽമാന്റെ നടപടി കോളിളക്കം സൃഷ്ടിച്ചിരുന്നു. അൽ വലീദ് ബിൻ തലാൽ ഉൾപ്പെടെയുള്ള പ്രമുഖരെയാണ് അറസ്റ്റ് ചെയ്തത്. അഴിമതി നടത്തിയതായിരുന്നു കുറ്റം. അഴിമതി നടത്തിയ പണം പിഴയായി ഈടാക്കിയ ശേഷം എല്ലാവരെയും മാസങ്ങൾക്ക് ശേഷം വിട്ടയച്ചു. സൽമാൻ രാജകുമാരൻ സൗദി സർക്കാർ മേഖലയിൽ അഴിമതിക്കെതിരെ നടപടികൾ സ്വീകരിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് പുസ്തകത്തിലെ ഭാഗം ചർച്ചയാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP