Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'റേഞ്ച് പോയാൽ ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ടാകില്ല, ജനങ്ങൾ സഹകരിക്കണം' ; തൊഴിലാളി വിരുദ്ധമായ നടപടികൾക്കെതിരെ പണിമുടക്കിനിറങ്ങുന്നുവെന്ന് സ്വകാര്യ മൊബൈൽ ടവർ കമ്പനിയിലെ ജീവനക്കാർ; ജോലി ചെയ്യാൻ 'ജിയോ കമ്പനി' അനുവദിക്കുന്നില്ലെന്ന മുട്ടുന്യായം പറഞ്ഞ് യുവാവിന് സസ്‌പെൻഷൻ; അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പണിമുടക്ക് ശക്തമാക്കാൻ തൊഴിലാളികൾ

'റേഞ്ച് പോയാൽ ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ടാകില്ല, ജനങ്ങൾ സഹകരിക്കണം' ; തൊഴിലാളി വിരുദ്ധമായ നടപടികൾക്കെതിരെ പണിമുടക്കിനിറങ്ങുന്നുവെന്ന് സ്വകാര്യ മൊബൈൽ ടവർ കമ്പനിയിലെ ജീവനക്കാർ; ജോലി ചെയ്യാൻ 'ജിയോ കമ്പനി' അനുവദിക്കുന്നില്ലെന്ന മുട്ടുന്യായം പറഞ്ഞ് യുവാവിന് സസ്‌പെൻഷൻ; അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പണിമുടക്ക് ശക്തമാക്കാൻ തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വകാര്യ മൊബൈൽ ഓപ്പറേറ്ററുമാരുടെ എണ്ണം വർധിച്ച് വരുന്നതിനൊപ്പം സംസ്ഥാനത്ത് കരാർ രീതിയിൽ പ്രവർത്തിക്കുന്ന ടവർ കമ്പനികളുടെ എണ്ണവും പെരുകുകയാണ്. ചെറുതും വലുതുമായി പ്രവർത്തിക്കുന്ന ഈ കമ്പനികളിൽ നിരവധി തൊഴിലാളികളാണ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. എന്നാൽ ഇതിനിടയിലാണ് ഇക്കൂട്ടിൽ ഒരു കമ്പനിക്ക് നേരെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാവുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി എന്ന കമ്പനിക്ക് നേരെയാണ് തൊഴിലാളികൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഐഎസ്ഒ അംഗീകാരമുള്ള കമ്പനി തൊഴിൽ നിയമങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ് പ്രവർത്തിക്കുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. ഇതിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ മിക്കവരും കൃത്യമായ കരാർ അടിസ്ഥാനത്തിൽ പോലുമല്ല . ടവറിന്റെ ജോലികൾക്കായി റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളെ മൂന്ന് മാസം കരാർ നൽകി എടുക്കുകയും പിന്നീട് ഇത് നീട്ടുകയുമാണ് പതിവ്. സാലറി സ്ലിപ്പിൽ എട്ടു മണിക്കൂർ ജോലി ചെയ്താൽ മതിയെന്ന് പറയുന്നുണ്ടെങ്കിലും രാത്രിയിലും ജോലിക്ക് വിളിക്കും. എന്നിട്ട് വിജിലന്റ് ഡ്യൂട്ടി എന്ന് ന്യായം പറയുകയും ചെയ്യും.

ഏകദേശം 120 തൊഴിലാളികളാണ് ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.  ശ്രീലക്ഷ്മി കമ്പനിയിൽ നിന്നും കൊല്ലം ക്ലസ്റ്ററിലുള്ള സുജിത്ത് എന്ന തൊഴിലാളിയെ 4 മാസമായി യാതൊരുവിധ നോട്ടിസും കൊടുക്കാതെ മാറ്റി നിർത്തുകയുണ്ടായി. പലതവണ യൂണിയൻ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ യഥാർത്ഥ കാരണം പറയാതെ ജിയോ കമ്പനി ഇദ്ദേഹത്തെ വർക്ക് ചെയ്യാൻ അനുവധിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്ന ന്യായം. ഇതിൽ പ്രതിഷേധിച്ച് കമ്പനിയിലെ ജീവനക്കാർ ചേർന്ന് ആലപ്പുഴ ജിയോ ഓഫീസിലേക്ക് നവംബർ 14ന് മാർച്ചും ധർണയും നടത്തിയിരുന്നു.

പ്രളയക്കെടുതി നടക്കുന്ന സമയത്തും രാവും പകലും ജോലി ചെയ്തിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞിരുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഫോൺ വഴി ലഭിച്ച സഹായങ്ങൾ ചെറുതല്ല. ടവർ ഓഫാകുന്ന അവസരത്തിൽ പെരുമഴയത്തും ബോട്ടുകളിൽ തങ്ങൾ ജോലിക്കിറങ്ങിയിരുന്നുവെന്നും ഇതിന്റെ പേരിൽ പ്രത്യേക അലവൻസോ മറ്റൊ ലഭിച്ചില്ലെന്നും ഇവർ പരാതി പറയുന്നു.

തൊഴിലാളികൾക്ക് കൊടുക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സ്വകാര്യ മൊബൈൽ ടവർ കമ്പനികളുടെ നിയമലംഘനത്തിനെതിരെ തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിനിറങ്ങുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധത്തിന് ഇറങ്ങുന്നത്. അന്നേ ദിവസം ജനങ്ങൾക്ക് റേഞ്ച് ഇല്ലാതെയും മറ്റും ബുദ്ധിമുട്ട് ഉണ്ടാകുന്നതിൽ തൊഴിലാളികൾക്ക് ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും എല്ലാ ജനങ്ങളും ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP