Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്ക് മോഷണം ആരോപിച്ചു യുവാവിനെ തല്ലിക്കൊന്നത് തമിഴ്‌നാട്-കേരള അതിർത്തിയിൽ; ദാരുണാന്ത്യം ബോഡിമെട്ട് സ്വദേശി ബാബുവിന്; യുവാവ് മോഷണക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ്; ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാർ രക്ഷപ്പെട്ടു; റോഡിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചത് അതുവഴി എത്തിയ ഓട്ടോഡ്രൈവർ  

ബൈക്ക് മോഷണം ആരോപിച്ചു യുവാവിനെ തല്ലിക്കൊന്നത് തമിഴ്‌നാട്-കേരള അതിർത്തിയിൽ; ദാരുണാന്ത്യം ബോഡിമെട്ട് സ്വദേശി ബാബുവിന്; യുവാവ് മോഷണക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ്; ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാർ രക്ഷപ്പെട്ടു; റോഡിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചത് അതുവഴി എത്തിയ ഓട്ടോഡ്രൈവർ   

മറുനാടൻ മലയാളി ബ്യൂറോ

രാജാക്കാട്; തമിഴ്‌നാട്-കേരള അതിർത്തിയിൽ ബൈക്ക് മോഷണം ആരോപിച്ചു പിടികൂടിയ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. യുവാവിനെ നാട്ടുകാർ ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയെന്നാണ് വിവരം. ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു-45)വാണു ദാരുണമായി മരിച്ചത്.

ബാബു മോഷണക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇടുക്കി, തേനി സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്. ബാബു എത്തുമെന്ന രഹസ്യവിവരം ലഭിച്ച നാട്ടുകാർ പുലർച്ചെ മൂന്നിന് പിടികൂടുകയായിരുന്നു. പിന്നാലെ ബാബുവിന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. ആന്തരിക അവയവങ്ങൾക്ക് ്അടക്കം ക്ഷേതമേറ്റാണ് യുവാവ് മരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയതെന്നു പൊലീസ് പറയുന്നു. കൂട്ടംചേർന്നെത്തിയ നാട്ടുകാർ ക്രൂരമായി മർദിച്ചു. ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാർ രക്ഷപ്പെട്ടു. റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഇയാളെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ബോഡിമെട്ടിലെ സർക്കാർ ആശുപത്രിയിലെത്തിച്ചത്. ബോഡിനായ്ക്കന്നൂർ ഡിവൈ.എസ്‌പി. ഈശ്വരന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ഓട്ടോറിക്ഷ മോഷ്ടിച്ചതിനും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ബാബുവിന്റെ പേരിൽ കേസുണ്ടെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP