Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബ്ലാക്ക് മാൻ' ഭീതിയിൽ കഴിയുന്ന ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത് നെറ്റി മുറിഞ്ഞ് രക്തവുമായി നടക്കുന്ന യുവാവ്; ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ അജ്ഞാതന്റെ ഫോട്ടോ പ്രചരിച്ചത് വാട്‌സാപ്പ് വഴി; സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ചാവി ഊരിയെടുത്തെങ്കിലും താക്കോലില്ലാതെ ബൈക്കോടിച്ചതും സംശയം വളർത്തി; കിനാലൂരിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തത് ഇങ്ങനെ

'ബ്ലാക്ക് മാൻ' ഭീതിയിൽ കഴിയുന്ന ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത് നെറ്റി മുറിഞ്ഞ് രക്തവുമായി നടക്കുന്ന യുവാവ്; ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ അജ്ഞാതന്റെ ഫോട്ടോ പ്രചരിച്ചത് വാട്‌സാപ്പ് വഴി; സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ചാവി ഊരിയെടുത്തെങ്കിലും താക്കോലില്ലാതെ ബൈക്കോടിച്ചതും സംശയം വളർത്തി; കിനാലൂരിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തത് ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: കഴിഞ്ഞ കുറച്ചു നാളായി ബ്ലാക്ക്മാൻ ഭീതിയിലാണ് ബാലുശ്ശേരി കിനാലൂർ പ്രദേശം. സ്ത്രീകളെ അജ്ഞാതൻ അക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് പ്രദേശത്തുകാരുടെ സ്വൈര്യ ജീവിതം തകർന്നത്. തുടർന്ന് അജ്ഞാതനെ കണ്ടെത്താൻ കാത്തിരുന്ന നാട്ടുകാർക്ക് മുമ്പിലേക്കാണ് സംശയാസ്പദമായ സാഹചര്യത്തിൽ ആ യുവാവെത്തിയത്. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാതെ വന്നതോടെ നാട്ടുകാർ യുവാവിനെ മർദ്ദിക്കുകയും ചെയ്തു. കിനാലൂർ മേഖലയിൽ ആക്രമണം നടത്തിയ ആളെന്ന് പറഞ്ഞാണ് ആൾകൂട്ടം തലയാട് പടിക്കൽ വയലിൽ വെച്ച് യുവാവിനെ മർദ്ദിച്ചത്.

സ്ത്രീകൾക്ക് നേരെ കിനാലൂരിൽ മുഖം മൂടി ആക്രമണങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഇതിനിടെ ആണ് സ്ഥലവാസിയായ ഒരാൾ അതിരാവിലെ ബാലുശ്ശേരി മുക്കിൽ വെച്ച് ഈ യുവാവിനെ കാണുന്നത്. ഇയാളുടെ നെറ്റി മുറിഞ്ഞ് രക്തം വന്നിരുന്നു. ചോദ്യങ്ങളോട് യുവാവ് കൃത്യമായി പ്രതികരിച്ചതുമില്ല. തുടർന്ന് പ്രദേശവാസി യുവാവിന്റെ ഫോട്ടോ വാട്‌സ് ആപ്പിലിട്ടു. കിനാലൂർ സംഭവങ്ങളുമായി യുവാവിന് ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും പറഞ്ഞാണ് ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതിനിടെയാണ് ഈ യുവാവിനെ സംശയകരമായ സാഹചര്യത്തിൽ കിനാലൂരിനടുത്ത് മങ്കയം ഭാഗത്ത് നാട്ടുകാർ കാണുന്നത്. ചോദ്യങ്ങൾക്ക് യുവാവ് കൃത്യമായ മറുപടി നൽകാതെ വന്നതോടെ നാട്ടുകാർ ബൈക്കിന്റെ ചാവി ഊരിയെടുത്തു. എന്നാൽ യുവാവ് താക്കോലില്ലാതെ ബൈക്ക് സ്റ്റാർട്ടാക്കി തലയാട് ഭാഗത്തേക്ക് ഓടിച്ചു പോയി.

പിന്തുടർന്ന നാട്ടുകാർ പടിക്കൽ വയലിൽ വെച്ച് യുവാവിനെ പിടികൂടി. ഇതോടെ ബ്ലാക്ക്മാനെ പിടികൂടിയെന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കൂടുതൽ ആളുകൾ പ്രദേശത്തേക്കെത്തുകയും ഇവരിൽ ചിലർ യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. നാട്ടുകാരിൽ ചിലർ തന്നെയാണ് മർദ്ദനത്തിൽ നിന്ന് യുവാവിനെ രക്ഷിച്ചത്. മർദ്ദനത്തിൽ യുവാവിന് തലയക്ക് പരിക്കേറ്റു. പൊലീസെത്തി യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് അന്വേഷണത്തിൽ യുവാവ് മാനസിക തകരാറുള്ള ആളാണെന്ന് വ്യക്തമായി. ബന്ധുക്കളെ വിളിച്ചു വരുത്തിയ പൊലീസ് ഇയാളെ തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചേളന്നൂർ സ്വദേശിയായ യുവാവിന് കിനാലൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമണത്തിൽ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് മദ്യലഹരിയിലായിരുന്നു. ഇന്റീരിയൽ ഡിസൈനിങ് ജോലി ഏറ്റെടുത്ത താൻ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അക്രമണങ്ങളിൽ ഇയാൾക്ക് പങ്കില്ലെന്നും ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും പൊലീസ് പറഞ്ഞു. യുവാവിനെ പരസ്യ വിചാരണ നടത്തി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊലീസ് കേസെടുത്തു. ഇതോടെ പ്രദേശവാസികൾ ആകെ ഭയന്നിരിക്കുന്ന അവസ്ഥയിലാണെന്നും പിടികൂടിയപ്പോൾ വണ്ടിയുടെ നമ്പർ പ്ലേറ്റ് പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്.

ചോദ്യങ്ങളോട് പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചതെന്നും യുവാവിന്റെ ചിത്രം കുറച്ചു ദിവസമായി വാട്‌സ് ആപ്പിൽ പ്രചരിക്കുന്നുണ്ടെന്നും അതാണ് സംശയത്തിന് കാരണമായതെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. സംശയത്തെ തുടർന്ന് മദ്യലഹരിയിലായിരുന്ന രണ്ടു പേർക്കും കഴിഞ്ഞ ദിവസം നാട്ടുകാരുടെ മർദ്ദനമേറ്റിരുന്നു. ഏതായാലും ബ്ലാക്ക്മാനും ബ്ലാക്ക് മാനെന്ന സംശയത്തിൽ നാട്ടുകാർ നിയമം കയ്യിലെടുക്കുന്നതും പൊലീസിന് തലവേദനയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP