Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

അബുദാബിയിൽ ഗർഭിണികൾക്കു പകരം വയറു ചാടിയ ചില പ്രമാണിമാർ ഇടം നേടിയതായി അറിയുന്നുവെന്ന ആശങ്ക ശരിവച്ച് ബിആർ ഷെട്ടിയുടെ പഴയ ജീവനക്കാരന്റേയും കുടുംബത്തിന്റേയും വന്ദേ ഭാരത് മിഷൻ; വീട്ടു ജോലിക്കാരിയെ വരെ അബുദാബിയിൽ നിന്നുള്ള ആദ്യ ഫ്‌ളൈറ്റിൽ നാട്ടിൽ എത്തിച്ച് എംഎൻസി ഗ്രൂപ്പിലെ പഴയ സി എഫ് ഒയുടെ ഗംഭീര ഒഴിപ്പിക്കൽ; കേട്ട് ഞെട്ടി ഒരു ഗതിയുമില്ലാതെ വലഞ്ഞ് നാട്ടിൽ വരാൻ ക്യൂ നിൽക്കുന്ന പാവം പ്രവാസികളും; അഷറഫ് താമരശ്ശേരിയുടെ പഴയ ആശങ്ക സത്യമാകുമ്പോൾ

അബുദാബിയിൽ ഗർഭിണികൾക്കു പകരം വയറു ചാടിയ ചില പ്രമാണിമാർ ഇടം നേടിയതായി അറിയുന്നുവെന്ന ആശങ്ക ശരിവച്ച് ബിആർ ഷെട്ടിയുടെ പഴയ ജീവനക്കാരന്റേയും കുടുംബത്തിന്റേയും വന്ദേ ഭാരത് മിഷൻ; വീട്ടു ജോലിക്കാരിയെ വരെ അബുദാബിയിൽ നിന്നുള്ള ആദ്യ ഫ്‌ളൈറ്റിൽ നാട്ടിൽ എത്തിച്ച് എംഎൻസി ഗ്രൂപ്പിലെ പഴയ സി എഫ് ഒയുടെ ഗംഭീര ഒഴിപ്പിക്കൽ; കേട്ട് ഞെട്ടി ഒരു ഗതിയുമില്ലാതെ വലഞ്ഞ് നാട്ടിൽ വരാൻ ക്യൂ നിൽക്കുന്ന പാവം പ്രവാസികളും; അഷറഫ് താമരശ്ശേരിയുടെ പഴയ ആശങ്ക സത്യമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ ബി ആർ ഷെട്ടിയുടെ സ്ഥാപനത്തിലെ മുൻ പ്രധാനിയും ഉണ്ടെന്ന വാർത്ത കേട്ട് ഞെട്ടി പ്രവാസികൾ. ഇതിന് പിന്നിൽ എംബസിയിലെ ചിലരുടെ ഒത്താശയുണ്ടെന്നാണ് ഉയരുന്ന ആരോപണം. പാവങ്ങളെ രക്ഷിക്കാനെന്ന പേരിൽ നടത്തുന്ന വിമാന യാത്രയുടെ ഫലം പണമുള്ളവർ അനുഭവിക്കുന്നതിന് തെളിവാണ് അബുദബിയിൽ ബി.ആർ.ഷെട്ടിയുടെ എൻഎംസി ഗ്രൂപ്പിലെ സംഘത്തിലെ പ്രധാനിയായിരുന്ന മുൻ സിഎഫ്ഒ സുരേഷ് കൃഷ്ണമൂർത്തിയുടെ വിമാന യാത്ര. ഒന്നുകിൽ ഇദ്ദേഹം തെറ്റായ വിവരങ്ങൾ നൽകി എബസിയെ കബളിപ്പിച്ചു. ഇല്ലെങ്കിൽ എംബസിയിൽ ആരോ കണ്ണടച്ച് സഹായിച്ചു. രണ്ടായാലും നീതികേടുണ്ടായത് സാധാരണക്കാരായ പ്രവാസികളാണ്.

പൂർണ ഗർഭിണികളായ ആളുകളും, കാൻസർ രോഗികളും, അടിയന്തര ശസ്ത്രക്രിയ വേണ്ടവരും, വീസാ കാലാവധി തീർന്നവരും ഒക്കെയാണ് ദൗത്യത്തിൽ മുഖ്യ പരിഗണന നേടുന്നതെന്നാണ് ധരിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകനായ ഐപ് വെള്ളിക്കാടനാണ് സുരേഷ് കൃഷ്ണ മൂർത്തിയുടെ യാത്ര ചർച്ചയാക്കിയത്. ഇതോടെയാണ് വിമാന യാത്രയിലെ കള്ളത്തരങ്ങൾ ചർച്ചയായത്. അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്‌സപ്രസ് ഫ്‌ളൈറ്റിൽ വന്ന ആറംഗ സംഘം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കബളിപ്പിച്ചാണ് എന്നാണ് വ്യക്തമാകുന്നത്. ഇവർ വലിയൊരു നുണ പറഞ്ഞാണ് നാട്ടിലേക്കുള്ള ആദ്യ യാത്രക്കാരുടെ പട്ടികയിൽ കടന്നുകൂടിയത്. 7000-8000 രൂപ യുടെ ടിക്കറ്റിന് 16,000 മുതൽ 18,000 വരെ കൊടുത്ത് ഏംബസി മുഖേന എത്തിയവരുടെ കൂട്ടത്തിലാണ് അനർഹരും കടന്നുകൂടിയത്. അടിയന്തരമായി വീട്ടിലേക്ക് എത്തണം എന്ന് പറഞ്ഞ് ഏംബസിയിൽ നിന്ന് ടിക്കറ്റ് തരപ്പെടുത്തിയെന്നാണ് ആരോപണം.

ഒരേ പിഎൻആറിൽ ഒരുബുക്കിങ് കോഡിൽ അവർടിക്കറ്റ് ബുക്ക് ചെയ്തു. ഒരുപുരുഷൻ, ഭാര്യ, മൂന്നുമക്കൾ. അതിലൊരാൾ 14 വയസിന് മേൽ പ്രായമുള്ള ആൺകുട്ടിയും ഇളയവർ ആൺകുട്ടിയും പെൺകുട്ടിയും. ഇതുകൂടാതെ അവർക്കൊപ്പം ഉണ്ടായിരുന്നത് അവരുടെ വീട്ടുജോലിക്കാരിയും. ഈ ആറ് പേരാണ് അടിയന്തര ആവശ്യത്തിനായുള്ള വന്ദേ ഭാരത് ദൗത്യത്തിൽ കടന്നുകൂടിയത്. വിമാനത്തിൽ സുരേഷ് കൃഷ്ണമൂർത്തി 16 ബിയിലും ഭാര്യ 16 എയിലും, മക്കളായ 14 വയസുകാരൻ 16എഫ് സീറ്റിലും ഇരട്ടകളായ മറ്റുരണ്ടുപേർ 17 എ, ഇ സീറ്റുകളിലും. വീട്ടിജോലിക്കാരി 16 ഡിയിലും ഉണ്ടായിരുന്നുവെന്നായിരുന്നു ഐപ് വെള്ളിക്കാടൻ പറഞ്ഞത്. എൻഎംസിയുടെ ട്രഷറി, കോർപറേറ്റ ഫിനാൻസ് അക്കൗണ്ടിങ് എന്നിവയുടെ ചുമലയായിരുന്നു സുരേഷ് കൃഷണമൂർത്തിക്ക്. കമ്പനിയുടെ ഐപിഒയിലും മുഖ്യ ഫണ്ട് സമാഹരണ പ്രവർത്തനങ്ങളിലും മുഖ്യറോൾ. 2000 ഡിസംബറിലാണ് എൻഎംസിയിൽ ചേർന്നത്. അതിന് മുമ്പ് കെഎസ്‌ഐഡിസിയിൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജരായിരുന്നു.

സുരേഷ് കൃഷ്ണമൂർത്തിക്കും കുടുംബത്തിനും വന്ദേ ഭാരത് ദൗത്യത്തിനായുള്ള ഫ്‌ളൈറ്റിൽ സീറ്റ് കിട്ടിയത് ഗൾഫിലും ചർച്ചയായി. അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്ക് വേണ്ടിയാണ് ദൗത്യമെന്നിരിക്കെ എൻഎംസി മാനേജ്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥന് ഫ്‌ളൈറ്റിൽ എങ്ങനെ സീറ്റ് കിട്ടിയെന്ന്‌ഗൾഫ് ന്യൂസിലെ റിപ്പോർട്ടിൽ ചോദിക്കുന്നു. ജോലി പോലുമില്ലാതെ അബുദബിയിൽ നട്ടംതിരിയുന്ന മലയാളികൾ ഉള്ളപ്പോൾ സുരേഷ് കൃഷ്ണമൂർത്തി മാത്രമല്ല, ആറംഗ കുടുംബന്നിന് ഒന്നാകെ കേരളത്തിലേക്കുള്ള ആദ്യ ഫ്‌ളൈറ്റിൽ സീറ്റ് കിട്ടിയതാണ് സംശയം ഉയർത്തുന്നത്. യുഎഇയിൽ നിന്നുള്ള മെയ് 7 ലെ ആദ്യ കേരള വിമാനത്തിൽ തന്നെ ഇവർക്ക് എല്ലാവർക്കും ടിക്കറ്റ് കിട്ടിയത് കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്ന ആവശ്യമുയരുന്നു. ആരാണ് ഇത്തരം പിഴവുകൾക്ക് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

നാട്ടിലെത്തിയപ്പോൾ കൃഷ്ണമൂർത്തിയും ഭാര്യയും ഇളയ മക്കളുടെ കാര്യം പറഞ്ഞ് ആലപ്പുഴ പഴവീടിലെ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. 14 വയസുകാരൻ മകനും വീട്ടുജോലിക്കാരിയും ആലപ്പുഴയിലെ സർക്കാരിന്റെ ക്വാറന്റൈനിലും. ഏതായാലും ആരോഗ്യപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ രണ്ടുമാസം മുമ്പ് നടന്ന മരണത്തിന്റെ പേരിലായിരുന്നു ഇവരുടെ യാത്ര എന്ന് വ്യക്തമായിയെന്നായിരുന്നു ഐപ് വള്ളിക്കാടന്റെ കണ്ടെത്തൽ. ഇതോടെയാണ് അഷറഫ് താമരശ്ശേരി അടക്കമുള്ളവർ മുമ്പ് ഉന്നയിച്ച വിഷയം ശരിയാണെന്ന് വ്യക്തമാകുന്നത്.

വന്ദേ ഭാരത് മിഷന്റെ പേരിൽ നടക്കുന്നത് പറ്റിക്കലാണെന്നും ഇതോടെ വ്യക്തമാകുകയാണ്. അർഹരായവരെ ആദ്യം എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇതിന് വേണ്ടി മുൻഗണനാ ക്രമവും പ്രഖ്യാപിച്ചു. എന്നാൽ ഇതെല്ലാം വെറും വാക്കുകൾ മാത്രമാണെന്നാണ് ഉയരുന്ന ആക്ഷേപം. ആരൊക്കെയോ ആണ് വിമാനങ്ങളിൽ നാട്ടിലെത്തിയതെന്ന ആക്ഷേപം അതിശക്തമാണ്. ഗർഭിണികളും പ്രായമായവരും പ്രതീക്ഷയോടെയാണ് ദൗത്യത്തെ മുന്നിൽ കണ്ടത്. എന്നാൽ അർഹരായ പലർക്കും യാത്ര ഉറപ്പായില്ല. എന്നാൽ അനർഹർ യാത്രാ ലിസ്റ്റിൽ കടന്നു കൂടുകയും ചെയ്യുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പ്രവാസികൾ അമർഷവുമായി എത്തുകയാണ്. രണ്ട് ദിവസം മുമ്പ് അഷറഫ് താമരശ്ശേരിയാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്.

രളത്തിൽ രണ്ട് വിമാനങ്ങളിൽ പോയ യാത്രക്കാരെ എങ്ങനെയാണ് ലിസ്റ്റ് ചെയ്തത്. 359 പേരാണ് യാത്ര ചെയ്തത്,അതിൽ വളരെ കുറച്ച് പേർ മാത്രമെ അർഹതയുള്ളവരായിട്ടുള്ളു. ബാക്കിയുള്ളവർ എങ്ങനെയാണ് ഇന്നത്തെ യാത്ര ലിസ്റ്റിൽ കയറികൂടിയത്.ഗർഭിണികൾ ആണ് മുൻഗണനാ ലിസ്റ്റിൽ പോകേണ്ടതെങ്കിൽ ഇന്ന് 50 ൽ താഴെ മാത്രമെ ഗർഭിണികൾ യാത്ര ചെയ്യാൻ ഉണ്ടായിരുന്നുള്ളു. ആവശ്യക്കാരെയും, അർഹതയുള്ളവരെയും മുൻഗണനാ ലിസ്റ്റിൽ പരിഗണിക്കണം. ഇന്ന് ഒരു സുഹ്യത്ത് എന്നോട് പറയുകയുണ്ടായി, എംബസിയിൽ രജിസ്റ്റർ ചെയ്ത രോഗികളായ മാതാപിതാക്കളുടെ പേരുകൾ വരുന്നതും കാത്ത് മെയിലിലും നോക്കി ഫോണിൽ വിളിയും കാത്തിരുന്നു. സന്ദശം വരാത്തതു കൊണ്ട് എംബസിയിൽ വിളിച്ചു, ഫോൺ കിട്ടുന്നേയില്ല, രാവിലെ മുതൽ ഫോൺ റിങ് ചെയ്തപ്പോൾ വളരെ വൈകിയാണ് ഉദ്യോഗസ്ഥൻ ഫോൺ എടുത്തത്. അന്വേഷിച്ചപ്പോൾ കിട്ടിയത് ലിസ്റ്റ് എയർ ഇന്ത്യയിൽ അയച്ചുവെന്നും- അഷറഫ് കുറിച്ചു. അത് ശരിയാണെന്ന് വരികയാണ് ഇപ്പോൾ.

ഫോൺ വിളച്ചയാൾ എയർ ഇന്ത്യാ ഓഫീസിൽ അന്വേഷിച്ചപ്പോൾ പട്ടികയിൽ മാതാപിതാക്കളുടെ പേരുണ്ടായിരുന്നു. മെയിലും വിളിയും കാത്തിരുന്നുവെങ്കിൽ അത് വെറുതെയാകുമായിരുന്നു. എയർ ഇന്ത്യയിൽ വിളിച്ചതു കൊണ്ട് മാത്രം കാര്യം അറിഞ്ഞു. അല്ലാത്ത പക്ഷം ഇവർക്ക് പകരം മറ്റുള്ളവർ യാത്ര ചെയ്യുമായിരുന്നു. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്ന് പ്രവാസികൾ സംശയിക്കുന്നു. ലിസ്റ്റിൽ ഇല്ലാത്ത അനർഹരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കം. ഇനിയെങ്കിലും എംബസിയിലെ അധികാരികൾ നാട്ടിൽ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്നവരെ ഫോണിൽ വിളിച്ച് യാത്രക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുക. അതാത് ദിവസം യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്കും എംബസിയുടെ വെബ് സൈറ്റിലും പ്രസിദ്ധികരിക്കണമെന്നും ആവശ്യം ഉയരുന്നു. യാത്ര ചെയ്യുന്നവരെ രണ്ട് ദിവസം മുമ്പ് തന്നെ സ്രവം കൊടുത്തുള്ള പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമെ യാത്രാനുമതി നൽകാവു. അവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം എന്നും ആവശ്യം ഉയരുന്നു.

ഇന്നലെ യാത്ര ഒരുക്കുന്ന കാര്യത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് ഒരുപാട് പാളിച്ചകളുണ്ടായി എന്നും അഷറഫ് താമരശ്ശേരി പറയുന്നു. അതെല്ലാം ഇനി അടുത്ത തവണ തിരുത്തണം. അല്ലെങ്കിൽ അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുൻഗണനാ പട്ടിക വളച്ചൊടിച്ച് എന്ന പഴികേൾക്കേണ്ടി വരുംമെന്നും അഷറഫ് താരശ്ശേരി കൂട്ടിച്ചേർത്തിരുന്നു. ഇത്തരം തട്ടിപ്പുകളിലൂടെയാണോ ഷെട്ടിയുടെ പഴയ ഉദ്യോഗസ്ഥൻ നാട്ടിൽ എത്തിയതെന്ന സംശയവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP