Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സച്ചിൻ പൈലറ്റിന്റെ 'മുഖ്യമന്ത്രി സ്ഥാനം' തടയാൻ രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ; രാജി ഭീഷണിയുമായി ഗെലോട്ട് വിഭാഗം; 92 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം; നിലപാട് സ്പീക്കറെ അറിയിച്ചു; നിയമസഭാകക്ഷിയോഗം ഉടൻ ചേരും

സച്ചിൻ പൈലറ്റിന്റെ 'മുഖ്യമന്ത്രി സ്ഥാനം' തടയാൻ രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ;  രാജി ഭീഷണിയുമായി ഗെലോട്ട് വിഭാഗം;  92 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം;  നിലപാട് സ്പീക്കറെ അറിയിച്ചു; നിയമസഭാകക്ഷിയോഗം ഉടൻ ചേരും

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് രാജസ്ഥാനിൽ ഗെലോട്ട് വിഭാഗത്തിന്റെ വിമത നീക്കം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 80 എംഎൽഎമാർ രാജിക്കൊരുങ്ങി. അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടി നിയമസഭാ കക്ഷിയോഗം ഇന്ന് ഏഴു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എംഎൽഎമാരും പങ്കെടുത്തില്ല.

നിയമസഭാ കക്ഷി യോഗത്തിന് സച്ചിൻ പൈലറ്റും അനുകൂലികളും ഗെലോട്ടിന്റെ വീട്ടിലെത്തിയെങ്കിലും ഗെലോട്ടിന്റെ അനുയായികൾ ശാന്തി ധരിവാളിന്റെ വീട്ടിൽ സംഗമിച്ചു. ഇവർ സ്പീക്കർ സി.പി.ജോഷിയെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തി. രാജിക്കത്ത് സമർപ്പിക്കുമെന്നാണ് അറിയുന്നത്. ശാന്തി ധരിവാളിന്റെ വീടിന് മുന്നിൽ ഒരു ബസ് എത്തുകയും ചെയ്തിട്ടുണ്ട്. ഇത് എംഎൽഎമാരെ കൊണ്ടുപോകുന്നതിനാണെന്നാണ് സൂചന. 92 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് ഗെലോട്ട് പക്ഷം അവകാശപ്പെട്ടു.

അശോക് ഗഹ്ലോത് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവർ പ്രമേയം പാസാക്കിയിട്ടുമുണ്ട്. സച്ചിൻ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗെലോട്ട് അനുകൂലികൾ.

ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കമൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയെ നിരീക്ഷകനായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചിരുന്നു. എന്നാൽ ഇവരെ സാക്ഷിയാക്കി വൻ നാടകമാണ് രാജസ്ഥാനിൽ അരങ്ങേറുന്നത്. എന്നാൽ എംഎൽഎമാരുടെ നീക്കത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് അശോക് ഗെലോട്ടിന്റേത്. മാധ്യമങ്ങൾക്ക് യാഥാർഥ്യം അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സച്ചിൻ പൈലറ്റ് അശോക് ഗെലോട്ടിനെ സന്ദർശിക്കാനായി അദ്ദേഹത്തിന്റെ വസതയിലെത്തിയിരുന്നു. ആകെ 200 എംഎൽഎമാരാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് എഴുപതുമാണുള്ളത്. ഗെലോട്ട് പക്ഷത്തുള്ള 92 എംഎൽഎമാർ രാജിവച്ചാൽ സഭയുടെ അംഗബലം 108ആയി കുറയും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ 55 എംഎൽഎമാരുടെ മാത്രം പിന്തുണ മതിയാകും. ബിജെപിക്ക് 70 എംഎൽഎമാർ ഉണ്ടെന്നിരിക്കെ ഇത് കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.

2020ൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരും ചേർന്ന് വിമതനീക്കം നടത്തിയപ്പോൾ സർക്കാരിനെ പിന്തുണച്ച എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് പക്ഷത്തെ എൺപതോളം എംഎൽഎമാർ ഐകകണ്ഠമായി പ്രമേയം പാസാക്കി.

എഐസിസി നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിൽ ചേരാനിരുന്ന നിയമസഭകക്ഷി യോഗം വൈകുകയാണ്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ ക്യാംപിന്റെ ആവശ്യം. എന്നാൽ താൻ നിർദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെലോട്ട് ഉന്നയിച്ചു. അതേസമയം, 2018ൽ ഭരണം പിടിക്കാൻ മുന്നിൽ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിൻ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമം. തർക്കം ഒഴിവാക്കണമെന്ന നേതൃത്വത്തിന്റെ നിർദ്ദേശമുള്ളപ്പോൾ ഗെലോട്ട് പക്ഷം രണ്ടുതവണ യോഗം ചേർന്നിരുന്നു. . ബിജെപിയോട് ചേർന്ന് രണ്ട് വർഷം മുൻപ് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ നടത്തിയ നീക്കങ്ങൾ മറന്നിട്ടില്ലെന്നായിരുന്നു നേതാക്കൾ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP