Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

സംസ്ഥാന സർക്കാരും നോർക്കയും ചേർന്ന് പ്രവാസികൾക്കായി നടത്തിയ നിക്ഷേപക സൗഹൃദ മീറ്റിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ അവതരിപ്പിച്ചത് കീ കോൺടാക്ട് ആക്കി; വിവാദ കമ്പനിക്ക് നൽകിയ കാരാറിൽ നിന്ന് ലിഭവിഹിതവും പങ്കുവച്ചിട്ടുണ്ട്; കെ ഫോൺ അടക്കമുള്ള പദ്ധതികളിൽ പി.ഡബ്‌ള്യു.സി പങ്കാളി; സർക്കാരിനെ വിമർശിച്ച് എം.കെ മുനീർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സുമാസുമായുള്ള ഇടപാടിൽ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് എം.കെ മുനീർ. സംസ്ഥാന സർക്കാരും നോർക്കയും ചേർന്ന് പ്രവാസികൾക്കായി നടത്തിയ നിക്ഷേപക സൗഹൃദ മീറ്റിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കീ കോൺടാക്ട് ആക്കി അവതരിപ്പിച്ചു എന്നാണ് മുനീറിന്റെ ആരോപണം. കൺസൾട്ടൻസിക്ക് പുറമേ ലാഭവിഹിതവും നൽകുന്ന വിധത്തിൽ സർക്കാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് അമിത അധികാരങ്ങൾ നൽകുകയാണെന്നും മുനീർ ആരോപിച്ചു. നിക്ഷേപക സെമിനാറിൽ കൺസൾട്ടന്റ് തന്നെ പവർ പോയിന്റ് പ്രസന്റേഷൻ നടത്തിയതിന്റെ വിവരങ്ങളും മുനീർ പുറത്തുവിട്ടു.

കേരളത്തെ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാക്കാനുള്ള ചർച്ചകൾ, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ നടന്നപ്പോൾ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെയാണ് ഭാവിയിൽ ബന്ധപ്പെടേണ്ട ഒരു കീ കോൺടാക്ട് ആയി നിയമിച്ചത്. അവിടെ അവതരിപ്പിച്ചിട്ടുള്ളതും വിവിധ കമ്പനികളും ബന്ധപ്പെടേണ്ടത് പി.ഡബ്ലൂ.സിയോടാണ്.

പ്രസന്റേഷൻ തയ്യാറാക്കി നിക്ഷേപക മീറ്റിലേക്ക് ഇവിടെനിന്ന് കൊണ്ടുപോയവരുടെ കൂട്ടത്തിൽ പി.ഡബ്ല്യൂ.സി. ഉണ്ടായിരുന്നു. പി.ഡബ്ല്യൂ.സി. ഇന്ത്യയുടെ മേധാവിയായ എക്സിക്യൂട്ടീവ് ഡയറക്ടർ അതിലുണ്ടായിരുന്നു. പ്രസന്റേഷന്റെ അവസാനത്തെ സ്ലൈഡിൽ കേരള സർക്കാരിന്റെ ലോഗോയും നോർക്ക റൂട്ട്സിന്റെ ലോഗോയും കാണാം.അതിനകത്ത് കോൺടാക്ട് പേഴ്സൺസ് ആയി വെച്ചിട്ടുള്ളതിൽ ആദ്യത്തേത് നോർക്കയുടെ സിഇഒയെയും രണ്ടാമത്തേത് നോർക്കയുടെ അവിടുത്തെ കോൺടാക്ട് പേഴ്സണെയുമാണ്. മൂന്നാമതായി വെച്ചിരിക്കുന്നത് പി.ഡബ്ല്യൂ.സി. ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേരാണ്, അരുൺ പിള്ള എന്നയാളുടെ പേരാണ് വെച്ചിരിക്കുന്നത്.

കേരളത്തിലേക്ക് ഏതെല്ലാം രീതിയിൽ നിക്ഷേപം വരുന്നുവോ അതിലെല്ലാം പി.ഡബ്ല്യൂ.സി. ഉൾപ്പെടുന്നു എന്ന കാര്യം ഇതിൽനിന്ന് വ്യക്തമാണ്. ഇ മൊബിലിറ്റി കരാറിന്റെ കാര്യവും ഇൻഡസ്ട്രിയൽ കോറിഡോറിന്റെ കാര്യവും കെ ഫോണിന്റെ കാര്യവും ഇതുവെച്ച് കൂട്ടിവായിക്കേണ്ടതാണ്. സാധാരണയായി നിക്ഷേപക മീറ്റുകളിലെ പ്രസന്റേഷനുകൾ സർക്കാർ തന്നെയാണ് തയ്യാറാക്കാറ്. കൺസൾട്ടൻസിയുടെ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ അവരുടെ ജോലി കൺസൾട്ടൻസി മാത്രമാണ്. അവരെ കോൺടാക്ട് പേഴ്സൺ ആക്കുക എന്നു പറഞ്ഞാൽ അതിന്റെ അർഥം, അവർ ഈ പ്രോജക്ടുകളിൽ ഒക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് എന്നാണ്.

ലാഭവിഹിതം പങ്കുവെക്കുന്ന ഘട്ടങ്ങളിലാണ് കോൺടാക്ട് പേഴ്സണായി കൺസൾട്ടൻസികളെ വെക്കാറുള്ളത്. പി.ഡബ്ല്യൂ.സിയുടേത് വെറും കൺസൾട്ടൻസി അല്ല. പി.ഡബ്ല്യൂ.സിക്ക് ലാഭവിഹിതം പങ്കുവെക്കലുണ്ടോ എന്ന് സംശയിക്കുന്നുവെന്നും മുനീർ പറഞ്ഞു.പി.ഡബ്ല്യൂ.സി. ഇംപ്ലിമെന്റിങ് ഏജൻസിയാണോ എന്ന കാര്യം സർക്കാർ വ്യക്തമാക്കണം. ഇതുവരെ പറഞ്ഞിരുന്നത് കൺസൾട്ടൻസി കമ്പനിയാണ് എന്നാണെന്നും മുനീർ കൂട്ടിച്ചേർത്തു. കേരളത്തിലേക്ക് വരുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന കോൺടാക്ട് പേഴ്സണായി പി.ഡബ്ലൂ.സി. മാറുന്നുണ്ടെങ്കിൽ അത് നിസാര കാര്യമല്ല. പി.ഡബ്ല്യൂ.സിയുടെ എക്സികൂട്ടീവ് ഡയറക്ടർ മറ്റു ചില സ്വകാര്യ കമ്പനികളുടെ മെന്റർ കൂടിയാണ് എന്നതും ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതുണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP