Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ കടകളിലും 50 സ്‌ക്വയർഫീറ്റിൽ ഒരാളെ മാത്രം അനുവദിക്കും; പ്രവർത്തനം രാവിലെ 7 മുതൽ വൈകീട്ട് 5 വരെ; ആദ്യ ദിനത്തിൽ തുറന്നത് പകുതി കടകൾ മാത്രം; പൊലീസിൽ സത്യവാങ്മൂലം സമർപ്പിച്ച് അനുമതി വാങ്ങി 50 ദിവസത്തെ ഇടവേളക്ക് ശേഷം മിഠായിത്തെരുവിലെ കടകൾ തുറന്നപ്പോൾ

ഓരോ കടകളിലും 50 സ്‌ക്വയർഫീറ്റിൽ ഒരാളെ മാത്രം അനുവദിക്കും; പ്രവർത്തനം രാവിലെ 7 മുതൽ വൈകീട്ട് 5 വരെ; ആദ്യ ദിനത്തിൽ തുറന്നത് പകുതി കടകൾ മാത്രം; പൊലീസിൽ സത്യവാങ്മൂലം സമർപ്പിച്ച് അനുമതി വാങ്ങി 50 ദിവസത്തെ ഇടവേളക്ക് ശേഷം മിഠായിത്തെരുവിലെ കടകൾ തുറന്നപ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വ്യാപാര തലസ്ഥാനമാണ് മിഠായിത്തെരുവെന്ന് വിളിക്കുന്ന എസ്എം സ്ട്രീറ്റ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 50 ദിവസങ്ങളായി മിഠായിത്തെരുവിലെ കടകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനിടയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് ഇവിടെ കടകൾ തുറക്കാനുള്ള ശ്രമങ്ങളുമുണ്ടായത് ചെറിയ തോതിലുള്ള സംഘർഷങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. നിയന്ത്രണങ്ങളോടെ ഒരു ഭാഗത്തെ കടകൾ മാത്രം തുറക്കാമെന്ന തീരുമാനവും കൃത്യമായി നടപ്പിലാക്കാനായില്ല. ഒടുവിൽ 50 ദിവസത്തെ ഇടവേളക്ക് ശേഷം കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് രാവിലെ മുതൽ കോഴിക്കോടിന്റെ വ്യാപാര തലസ്ഥാനം പഴയതോതിൽ പ്രവർത്തനം ആരംഭിച്ചു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇന്ന് കടകൾ തുറക്കാനുള്ള അനുമതി പൊലീസ് നൽകിയിരിക്കുന്നത്. ഇതോടെ മിഠായിത്തെരുവിലെ വ്യാപാരം പൂർണതോതിലല്ലെങ്കിലും ഇന്ന് പുനരാരംഭിച്ചു.

ഇന്ന് രാവിലെ തന്നെ വ്യാപാരികൾ കൂട്ടത്തോടെയെത്തി കടകൾ തുറക്കാൻ തുടങ്ങിയിരുന്നെങ്കിലും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ നേരിട്ടെത്തി പ്രത്യേക സത്യവാങ്മൂലത്തിൽ കമ്മീഷണറുടെ ഒപ്പുവേണമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ തുറന്ന കടകൾ വീണ്ടും അടച്ചു. പിന്നീട് അനുമതി രേഖകൾ കൈപറ്റി വ്യാപാരികൾ ഓരോരുത്തരായി വന്ന് സ്ഥാപനങ്ങൾ തുറക്കുകയായിരുന്നു. ഓരോ കടയിലും വിസ്തീർണത്തിനനുസരിച്ച് നിശ്ചിത ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കൂ. 50 സ്‌ക്വയർ ഫീറ്റിൽ ഒരാൾ എന്ന നിലയിലായിരിക്കും പ്രവേശനം. കടക്കകത്ത് സാമൂഹിക അകലവും ശുചിത്വവും പാലിക്കണം. ഇവ സംബന്ധിച്ച അറിയിപ്പുകൾ നോട്ടീസ് രൂപത്തിൽ ഓരോ കടയിലെയും പ്രവേശന ഭാഗത്ത് പതിച്ചു തുടങ്ങി. രാവിലെ ഏഴ് മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തന സമയം.

മിഠായിത്തെരുവിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും പൊലീസ് പരിശോധനയുണ്ടാകും. പൊലീസ് പരിശോധിച്ചതിന് ശേഷമായിരിക്കും തെരുവിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. തിരിച്ചുപോകുമ്പോൾ വാങ്ങിയ സാധനങ്ങളുടെ ബിൽ പൊലീസിനെ കാണിക്കണം. ഓരോ ചെറിയ സാധനങ്ങൾക്കും ബില്ല് നൽകുവാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാനാഞ്ചിറ, പാളയം, കോർട്ട് റോഡ്, താജ് റോഡ്, വൈക്കം മുഹമ്മദ് ബഷീർ റോഡ് തുടങ്ങിയ കവാടങ്ങളിൽ ഇന്നു തന്നെ പൊലീസെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ആയിരത്തിലധികം കച്ചവട സ്ഥാപനങ്ങളുടെ മിഠായിത്തെരുവിൽ പകുതി കടകൾ മാത്രമാണ് ഇന്ന് തുറന്നത്. തുറക്കാനുള്ള ഉത്തരവിൽ വ്യക്തത വരാത്തതും പൊലീസിൽ നിന്ന് അനുമതിപത്രം ലഭിക്കാനുണ്ടായ കാലതാമസവുമാണ് ഇന്ന് വ്യാപാര സ്ഥാപനങ്ങൾ തുറക്കാതിരിക്കാൻ കാരണം. നാളെ മുതൽ മുഴുവൻ കടകളും തുറന്ന് തുടങ്ങും. ഉത്സവ കച്ചവടങ്ങളാണ് മിഠായിത്തെരുവിൽ പ്രധാനമായും നടന്നിരുന്നത്. എന്നാൽ ഇത്തവണ ഈസ്റ്റർ, വിഷു തുടങ്ങിയ ഉത്സവ സമയങ്ങളിലെല്ലാം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു. ഇനി പെരുന്നാൾ കച്ചവടമാണ് വ്യാപരികളുടെ ഏക പ്രതീക്ഷ. ഇത് മുന്നിൽ കണ്ട് വ്യാപാരികളിൽ നിന്നുണ്ടായ നിരന്തര ആവശ്യം പരിഗണിച്ചാണ് കർശന ഉപാധികളോടെ കടകൾ തുറക്കാൻ ഇന്ന് അനുമതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP