Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിർത്തി കടന്നു ആക്രമണം നടത്തി അതേവേഗത്തിൽ ഇന്ത്യയിൽ തിരിച്ചെത്തുന്ന ഹൈപ്പർ സോണിക് മിസൈൽ! ആക്രമണം നടത്തിയാൽ അല്ലെങ്കിൽ വിക്ഷേപിച്ചാൽ പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന പ്രതിരോധ മിസൈൽ ലക്ഷ്യമിട്ട് ഇന്ത്യൻ ശാസ്ത്ര ലോകം; ഡിആർഡിഒയുടെ ശ്രമം കലാമിന്റെ സ്വപ്‌ന സാക്ഷാത്കാരം; മിസൈൽ മാൻ മരണത്തിന് ഒരു മാസം മുമ്പ് വച്ച മുന്നോട്ട് വച്ച പദ്ധതിയുമായി ഇന്ത്യ മുമ്പോട്ട്

അതിർത്തി കടന്നു ആക്രമണം നടത്തി അതേവേഗത്തിൽ ഇന്ത്യയിൽ തിരിച്ചെത്തുന്ന ഹൈപ്പർ സോണിക് മിസൈൽ! ആക്രമണം നടത്തിയാൽ അല്ലെങ്കിൽ വിക്ഷേപിച്ചാൽ പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന പ്രതിരോധ മിസൈൽ ലക്ഷ്യമിട്ട് ഇന്ത്യൻ ശാസ്ത്ര ലോകം; ഡിആർഡിഒയുടെ ശ്രമം കലാമിന്റെ സ്വപ്‌ന സാക്ഷാത്കാരം; മിസൈൽ മാൻ മരണത്തിന് ഒരു മാസം മുമ്പ് വച്ച മുന്നോട്ട് വച്ച പദ്ധതിയുമായി ഇന്ത്യ മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒരിക്കൽ ആക്രമണം നടത്തിയാൽ അല്ലെങ്കിൽ വിക്ഷേപിച്ചാൽ പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന മിസൈൽ ഇന്ത്യൻ ശാസ്ത്രജ്ഞർ അണിയറയിൽ ഒരുക്കുകയാണ്. വീണ്ടും ഉപയോഗിക്കാവുന്ന മിസൈൽ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങണമെന്നത് മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽ പരിവേഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുൽ കലാം മരിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ ഉപദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നത്തിന് അടുത്താണ് ഇന്ത്യയെന്ന് ഡിആർഡിഒ ചെയർമാൻ സതീഷ് റെഡ്ഡി പറയുന്നു. ഈ മിസൈലിന് കാലമിന്റെ പേരും ആദരസൂചകമായി നൽകിയേക്കും.

അതിർത്തി കടന്നു ആക്രമണം നടത്തി അതേവേഗത്തിൽ ഇന്ത്യയിൽ തിരിച്ചെത്തുന്ന ഹൈപ്പർ സോണിക് മിസൈലാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് നിർമ്മിക്കാൻ പോകുന്നതെന്നാണ് സൂചന. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിച്ചെടുക്കുന്നത്. പാക്കിസ്ഥാനെ പൂർണമായും ലക്ഷ്യമിടാൻ കഴിയുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ നിർമ്മിക്കാൻ ഇന്ത്യയും ഒരുങ്ങുകയാണ്. റഷ്യയുടെ സഹായത്തോടെ 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ വികസിപ്പിക്കാനാണ് ആലോചന. ഇതിനൊപ്പം ലക്ഷ്യം തകർത്ത് തിരിച്ചെത്തുന്ന മിസൈലുകളുടെ പദ്ധതി.

കലാം ഇത്തരത്തിലൊരു നിർദ്ദേശം മുമ്പോട്ട് വയ്ക്കുമ്പോൾ റെഡ്ഡി പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരുന്നു. ഈ പദ്ധതിയിൽ പങ്കാളിയാകണമെന്നു കലാമിനു താൽപര്യമുണ്ടായിരുന്നെങ്കിലും അനാരോഗ്യം മൂലം വിട്ടുനിൽക്കേണ്ടിവന്നു. കലാമിന്റെ നാലാം ചരമവാർഷികത്തിൽ 'മിസൈൽ മാനെ'ക്കുറിച്ചുള്ള ദീപ്തസ്മരണകൾ പുതുക്കിയാണു റെഡ്ഡി ഇക്കാര്യങ്ങൾ പറഞ്ഞത്. 2012ൽ ഡിആർഡിഒ ചെയർമാൻ ആയിരുന്ന വി.കെ. സാരസ്വത്, പുനരുപയോഗ ശേഷിയുള്ള മിസൈൽ വികസിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു. ഐഎസ്ആർഒ ഇത്തരം മിസൈലുകൾക്കായുള്ള പ്രാരംഭപദ്ധതികൾക്കു തുടക്കമിടുകയും ചെയ്തിട്ടുണ്ട്

ഒരിക്കൽ ആക്രമണം നടത്തിയാൽ അല്ലെങ്കിൽ വിക്ഷേപിച്ചാൽ പിന്നീട് ഉപയോഗിക്കാൻ കഴിയാത്ത മിസൈലുകളാണ് മിക്കതും. എന്നാൽ ബഹിരാകാശ രംഗത്ത് വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണങ്ങൾ വിജയിച്ചു കഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ഈ പരീക്ഷണത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ പ്രതിരോധ മേഖലയിൽ വീണ്ടും ഉപയോഗിക്കാവുന്ന മിസൈൽ പരീക്ഷണങ്ങൾ കുറവാണ്. എന്നാൽ ഇത്തരമൊരു പരീക്ഷണവുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. ഇന്ത്യയുടെ അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വീണ്ടും ഉപയോഗിക്കാവുന്ന പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്.

ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇത് സംബന്ധിച്ച് പരീക്ഷണങ്ങൾ തുടങ്ങി കഴിഞ്ഞു. ആക്രമണം നടത്താൻ പോർമുന ഉപയോഗപ്പെടുത്തി ശേഷിക്കുന്ന ഭാഗങ്ങൾ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് പരീക്ഷിക്കുക. ബ്രഹ്മോസ് മിസൈൽ മാക് 10 വേഗതയിൽ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP