Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഡൽഹിയിൽ മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളിയുവതി രംഗത്ത്; പോക്‌സോ കേസെടുത്തെങ്കിലും നടപടി വൈകുന്നു; പരാതി മലപ്പുറം സ്വദേശിയായ ഭർത്താവിന് എതിരെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ ആറു വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി രംഗത്ത്. കോടതി ഇടപെടലിനെ തുടർന്ന് പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അമ്മ പ്രതികരിക്കുന്നു.കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും.

പുലർച്ചെ നാലുമണിക്കും ആറുമണിക്കും ഇടയിലാണ് പിതാവ് മകളെ പീഡിപ്പിച്ചിരുന്നതെന്നാണ് അമ്മയുടെ പരാതി. ഡൽഹിയിൽ സ്വന്തമായി നടത്തുന്ന ഹോട്ടലിന് ആവശ്യമായ പച്ചക്കറി വാങ്ങാൻ താൻ മാർക്കറ്റിലേക്ക് പോകുന്ന സമയമാണിതെന്നും ഇവർ വെളിപ്പെടുത്തുന്നു. ഈ വർഷം ജനുവരി ആദ്യമാണ് പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചത്. സരിത വീഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇവിടെ ഗസ്റ്റ് ഹൗസും ഹോട്ടലും നടത്തുന്ന മലപ്പുറം സ്വദേശിയായ ഭർത്താവിന് പൊലീസിൽ ഉന്നത സ്വാധീനമാണെന്നും ആരോപണമുണ്ട്.

ചൈൽഡ് ലൈനിന്റെ സഹായത്തോടെയാണ് സാകേത് കോടതിയെ സമീപിച്ചത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും വൈദ്യപരിശോധനയ്ക്കും ഉത്തരവിട്ട കോടതി, കേസെടുക്കാൻ വൈകിയ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസും നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബലാൽസംഗം ഉൾപ്പെടെ കുറ്റങ്ങൾക്ക് പുറമേ പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്. കേരളത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയാറായില്ലെന്ന് അമ്മ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP