Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിവിൽ സർവ്വീസിൽ മിന്നും പ്രകടനവുമായി 'മിന്നു'; പൊലീസ് ആസ്ഥാനത്തെ ക്ലർക്കിന് 150 ആം റാങ്ക്; സിവിൽ സർവ്വീസിന്റെ ഭാഗമാകുന്നത് രണ്ടാമത്തെ പരിശ്രമത്തിൽ; മിന്നുവിന്റെ വിജയം പരാജയത്തെ കൂസാതെയുള്ള പോരാട്ടത്തിന്റെ പ്രതിഫലം

സിവിൽ സർവ്വീസിൽ മിന്നും പ്രകടനവുമായി 'മിന്നു'; പൊലീസ് ആസ്ഥാനത്തെ ക്ലർക്കിന് 150 ആം റാങ്ക്; സിവിൽ സർവ്വീസിന്റെ ഭാഗമാകുന്നത് രണ്ടാമത്തെ പരിശ്രമത്തിൽ;  മിന്നുവിന്റെ വിജയം പരാജയത്തെ കൂസാതെയുള്ള പോരാട്ടത്തിന്റെ പ്രതിഫലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ സ്വപനങ്ങളെ രാത്രി മാത്രമല്ല പകലും കണ്ട മിന്നുവിന് ഒടുവിൽ സ്വപ്‌ന സാക്ഷാത്കാരം. സ്വപ്‌നങ്ങൾ ഉറക്കത്തിൽ മാത്രമാണെങ്കിൽ മിന്നുവിനെ സംബന്ധിച്ച് അത് അങ്ങിനെയല്ല.കാരണം സിവിൽ സർവ്വീസ് എന്ന സ്വപ്‌ന ജോലിയിലേക്കുള്ള പ്രയാണത്തിലായിരുന്നു മിന്നു ഇതുവരെ. പക്ഷെ ആ യാത്രയിൽ മിന്നും എപ്പോഴും കണ്ടതും ഇടപഴകിയതും അതേ സർവ്വീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരോടും അവരുടെ പ്രവർത്തന രീതികളോടുമാണ്.

പരീക്ഷയിൽ 150ാം റാങ്കാണ് കാര്യവട്ടം തുണ്ടത്തിൽ ജെഡിഎസ് വില്ലയിൽ മിന്നുവിനു ലഭിച്ചത്.തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ക്ലർക്കാണ് മിന്നു. 12ാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചുപോയി. അദ്ദേഹത്തിന്റെ ജോലിയാണ് ആശ്രിത നിയമനം വഴി് ജോലി ലഭിച്ചതെന്നും മിന്നു പറഞ്ഞു. അച്ഛന്റെ മരണത്തെത്തുടർന്ന് 2013ലാണ് മിന്നു പൊലീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നത്.

അച്ഛനാണ് തനിക്ക് ഐഎഎസ്- ഐപിഎസ് എന്നിവയെയെല്ലാം പറ്റി പറഞ്ഞുതന്നത്. താൻ പ്ലസ് ടൂ കഴിഞ്ഞ് നിൽക്കുന്നതിനിടെ അച്ഛൻ മരിച്ചുപോയി. അപ്പയുടെ ജോലിയാണ് തനിക്ക് ലഭിച്ചത്. അത് താൻ ഒരിക്കലും പഠിച്ച് നേടിയതായിരുന്നില്ല ആ ജോലി. അപ്പയുടെ ജോലി കിട്ടാനായിരുന്നില്ല അപ്പ തന്നെ പഠിപ്പിച്ചത്.അവസാന സമയത്ത് ഇന്റർവ്യൂവിന് പോകുന്ന സമയത്താണ് ഓഫീസിൽ അറിയിച്ചത്. മുൻ ഡിജിപി ലോക്നാഥ് ബഹ്റയും മറ്റ് ഉ്ദ്യോഗസ്ഥരും ലീവിന്റെ കാര്യത്തിലും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനും മാർഗനിർദേശങ്ങൾ നൽകിയിരുന്നെന്നും മിന്നു കൂട്ടിച്ചേർത്തു.

2015ൽ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2017ൽ അഭിമുഖ പരീക്ഷയിൽ പങ്കെടുത്തെങ്കിലും 13 മാർക്കിനു പരാജയപ്പെട്ടു. തുടർന്ന് ഈ വർഷം നടത്തിയ പരിശ്രമത്തിലാണു മികച്ച വിജയം നേടിയത്. തലസ്ഥാനത്തെ സ്വകാര്യ ഐഎഎസ് കോച്ചിങ് സ്ഥാപനത്തിലായിരുന്നു പരിശീലനം.

കാര്യവട്ടം കോളജിൽനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദവും വുമൺസ് കോളജിനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. ഭർത്താവ് ഡി.ജെ.ജോഷി ഐഎസ്ആർഒയിൽ ഉദ്യോഗസ്ഥനാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥി ജെർമിയാ ജോൺ കോശി മകനാണ്. അമ്മ: മിനി പ്രഭ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മിന്നുവിനെ അഭിനന്ദിച്ചു.തന്റെ സ്വപ്‌ന സഫലമായതിന്റെ ആഹ്ലാദത്തിലാണ് മിന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP