Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ, കെട്ടിയപ്പോൾ പറഞ്ഞതാണ്, പാടില്ല എന്ന്; യാചിച്ച് ശീലമില്ലാത്തിനാൽ പൊളിച്ച് കളയാൻ തീരുമാനിച്ചു; സേവാപ്രവർത്തനത്തിൽ പങ്കെടുത്ത രാഷ്ട്രീയ ബജ്‌റംഗദൾ പ്രവർത്തകർക്കും മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ! കേരളത്തെ ഞെട്ടിച്ച് മിന്നൽ മുരളിയുടെ പള്ളി സെറ്റ് തകർത്ത് തീവ്രഹിന്ദുത്വവാദികൾ; അവരൊരു ട്രയൽ നോക്കിയതാണ്... പള്ളി പൊളിക്കലിന്റെ ട്രയൽ എന്ന് സോഷ്യൽ മീഡിയ; ടോവിനോ ചിത്രത്തിന്റെ സെറ്റ് പൊളിച്ച വിഷജന്തുവിനെതിരെ വ്യാപക പ്രതിഷേധം

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ, കെട്ടിയപ്പോൾ പറഞ്ഞതാണ്, പാടില്ല എന്ന്; യാചിച്ച് ശീലമില്ലാത്തിനാൽ പൊളിച്ച് കളയാൻ തീരുമാനിച്ചു; സേവാപ്രവർത്തനത്തിൽ പങ്കെടുത്ത രാഷ്ട്രീയ ബജ്‌റംഗദൾ പ്രവർത്തകർക്കും മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ! കേരളത്തെ ഞെട്ടിച്ച് മിന്നൽ മുരളിയുടെ പള്ളി സെറ്റ് തകർത്ത് തീവ്രഹിന്ദുത്വവാദികൾ; അവരൊരു ട്രയൽ നോക്കിയതാണ്... പള്ളി പൊളിക്കലിന്റെ ട്രയൽ എന്ന് സോഷ്യൽ മീഡിയ; ടോവിനോ ചിത്രത്തിന്റെ സെറ്റ് പൊളിച്ച വിഷജന്തുവിനെതിരെ വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് തീവ്രഹിന്ദു സംഘടന. എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കിൽ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവരൊരു ട്രയൽ നോക്കിയതാണ്. പള്ളി പൊളിക്കലിന്റെ ട്രയൽ.-ഇതാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങൾ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങൾ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്‌റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

സംഭവം ദൗർഭാഗ്യകരമെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിർമ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതൽ നടപടികൾ എടുക്കും എന്നാണ് സിനിമയുടെ നിർമ്മാതാവും പ്രതികരിച്ചത്. അതേ സമയം സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിലാണ് മനോഹരമായ സെറ്റ് നിർമ്മിച്ചത്. എന്നാൽ കൊവിഡ് 19 ലോക്ക് ഡൗൺ കാരണം ഷൂട്ടിങ് നീളുകയായിരുന്നു. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന് പറഞ്ഞാണ് പൊളിക്കൽ നടന്നത്.' യാജിച്ച് ശിലമില്ല, പൊളിച്ചുകളയാൻ തീരുമാനിച്ചു' എന്ന തരത്തിൽ പ്രകോപനപരമായ വാചകങ്ങളടങ്ങിയതാണ് ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ ക്ഷേത്രത്തിന്റെ അനുമതിയോടെയാണ് സെറ്റുണ്ടാക്കിയത്. മതിയായ അനുമതികളെല്ലാം സോഫിയാ പോൾ വാങ്ങിയിരുന്നു. അമ്പത് ലക്ഷത്തിന്റെ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്. സിനിമ വലിയ പ്രതിസന്ധിയിലാണ്. ലോക് ഡൗൺകാലത്തെ പ്രശ്‌നങ്ങളിൽ പെട്ടുഴലുമ്പോഴാണ് വർഗ്ഗീയ ഭ്രാന്തരുടെ ആക്രമണം. ഇതിനെ ഗൗരവത്തോടെ സിനിമാ സംഘടനകളും കാണും.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിലാണ് മനോഹരമായ സെറ്റ് നിർമ്മിച്ചത്. എന്നാൽ കൊവിഡ് 19 ലോക്ക് ഡൗൺ കാരണം ഷൂട്ടിങ് നീളുകയായിരുന്നു.

സെറ്റ് പൊളിക്കലിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു വികാരം ഇതാണ്(സോഷ്യൽ മീഡിയയിൽ വൈറലാകുന്ന രാജേഷിന്റെ കുറിപ്പ്)

അവരൊരു ട്രയൽ നോക്കിയതാണ്. പള്ളി പൊളിക്കലിന്റെ ട്രയൽ.

1992ൽ ബാബറി മസ്ജിദ് പൊളിഞ്ഞുവീഴുമ്പോൾ അമ്മയുടെ വയറ്റിൽ കുരുത്തിട്ടുപോലുമില്ലാത്തവരുണ്ടാകണം, ഇക്കൂട്ടത്തിൽ. അവരുടെ ഉള്ളിൽ കുത്തിവയ്ക്കപ്പെട്ട വർഗീയ വിഷത്തിന് ബാബറി മസ്ജിദ് എന്ന് കേട്ടറിവേ ഉണ്ടാകൂ. ആ കേട്ടറിവിന്റെ ഉന്മാദം ആ സിരകളിൽ പുളയുന്നുണ്ട്. അവർ ഒരവസരം കാത്തിരിക്കുകയാണ്. അതിന് വളമിടാൻ ചില നേതാക്കളും. അവർക്ക് പരീക്ഷിക്കാൻ വീണുകിട്ടിയതാണ് കാലടി മണപ്പുറത്തെ ഈ ഡമ്മി പള്ളി. ഇതൊരു സിനിമാ സെറ്റാണ് എന്നറിഞ്ഞുകൊണ്ടുതന്നെ അവർ ചെയ്ത പ്രവൃത്തിയും ഒരു ഡെമോൺസ്‌ട്രേഷനാണ്. ആദ്യം ഒരു സിനിമാ സെറ്റ് പൊളിച്ചുനീക്കി നോക്കാമെന്നു കരുതിക്കാണണം. ആളുകളും സർക്കാരും എങ്ങനെ പ്രതികരിക്കുമെന്നറിയണമല്ലോ.

ഈ ലോക്ഡൗൺ കാലത്തും ഇങ്ങനെയൊരു പ്രവൃത്തി നടന്നിട്ട് അത് കണ്ടെത്താനും തുടക്കത്തിലേ തടയാനും പൊലീസിന് സാധിക്കാത്തിടത്ത് അവരുടെ ശ്രമത്തിന്റെ ഒന്നാംഘട്ടം വിജയിച്ചു. പ്രതിഷേധം ഫെയ്സ് ബുക്കിലൊതുങ്ങിയാൽ രണ്ടാം ഘട്ടവും വിജയിക്കും. സിനിമയുടെ പിന്നണിപ്രവർത്തകർ പൊലീസിൽ പരാതി നൽകുമെന്നുറപ്പാണ്. പക്ഷേ, അത്തരത്തിൽ രേഖാമൂലം പരാതി കിട്ടും മുൻപേ ഇവർക്കെതിരെ കേസെടുക്കാനും പിടിച്ചകത്തിടാനും പൊലീസ് തയ്യാറാകണം. അല്ലാതെ പരാതി കിട്ടുന്നതും കാത്തിരുന്നാൽ ഇവറ്റകളുടെ പദ്ധതി ആത്യന്തികമായി വിജയിച്ചുവെന്നു കരുതേണ്ടിവരും. അതിനിടകൊടുക്കരുത്.

വിഷജന്തുക്കൾ.

എതിർത്ത് ബിജെപി നേതാവ് സന്ദീപ് വാര്യരും

'മിന്നൽ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലെന്ന് സന്ദീപ് ജി വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സിനിമ സെറ്റ് പൊളിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് രംഗത്തെത്തിയത്. ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് സന്ദീപ് ജി വാര്യർ പറയുന്നു. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്.

സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്- സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP