ആമസോൺ പ്രൈമിനെ ഇന്ത്യയിൽ തോൽപ്പിച്ച് നെറ്റ് ഫ്ളിക്സ്; ലോക ട്രെൻഡിംഗിൽ ആദ്യ പത്തിലെത്തുന്ന ആദ്യ സിനിമയായി ടൊവിനോ ചിത്രം; യൂട്യൂബ് ലോഗോയിൽ മിന്നിലടിച്ച നെറ്റ് ഫ്ളിക്സ്! മെയ്ഡ് ഇൻ ഇന്ത്യ.. സൂപ്പർ ഹീറോ ഫൈനലി! മിന്നൽ മുരളിയെ ഏറ്റെടുത്തവരിൽ ധോണിയുടെ പ്രിയതമയും; കുറുക്കന്മൂലയിലെ 'മിന്നൽ' നെറ്റ്ഫ്ളിക്സിന് സൂപ്പർ പവർ നൽകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഇന്ത്യയിലെ പ്രധാന ഒടിടിയായി ആമസോൺ പ്രൈം മാറിയിരുന്നു. ആഗോള ഭീമന്മാരാണെങ്കിലും ഇന്ത്യൻ ഭാഷകളിലെ സ്വാധീനക്കുറവ് നെറ്റ് ഫ്ളിക്സിന് തിരിച്ചടിയായിരുന്നു ഇന്ത്യയിൽ. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ. വമ്പൻ ഹിറ്റുകളെല്ലാം ആമസോൺ പ്രൈമിന് പിന്നാലെ പോയതാണ് ഇതിന് കാരണം. ഈ കഥ മാറുകയാണ്. മലയാളത്തിന്റെ സ്വന്തം സൂപ്പർഹീറോ നെറ്റ് ഫ്ളിക്സിനും ഇന്ത്യയിൽ നല്ല കാലം എത്തിക്കുകയാണ്. അതിവേഗം കത്തി പടരുകയാണ് നെറ്റ്ഫ്ളിക്സിലെ മിന്നൽ മുരളി. ഈ സന്തോഷം നെറ്റ് ഫ്ളിക്സും പരസ്യമാക്കുന്നു. യൂട്യൂബ് ചാനലിൽ നെറ്റ് ഫ്ളിക്സിന്റെ എന്നിന് പിന്നിൽ ഇപ്പോൾ മിന്നലുണ്ട്. കുറുക്കന്മൂലയിലെ മിന്നൽ നെറ്റ് ഫ്ളിക്സിനും സൂപ്പർ പവർ നൽകുകയാണ്.
നെറ്റ് ഫ്ളിക്സിൽ പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ ഒന്ന് കുറുപ്പായിരുന്നു. തിയേറ്റർ റിലീസിന് ശേഷമായിരുന്നു അത്. ആദ്യമായാണ് വലിയ മലയാളം റിലീസ് നെറ്റ് ഫ്ളിക്സിൽ എത്തുന്നത്. നേരത്തെ ആമസോണിൽ മോഹൻലാലിന്റെ ദൃശ്യം രണ്ട് എത്തിയിരുന്നു. ഇതിന് ഏറെ അംഗീകാരം കിട്ടി. ഇന്ത്യാ ട്രെൻഡിംഗിൽ ദൃശ്യവും ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഈ നേട്ടത്തെ മറികടക്കാൻ മിന്നലിനായി. ഇന്ത്യയിൽ ട്രെൻഡിംഗിൽ നമ്പർ വൺ. ലോക സിനിമയിൽ ആദ്യ പത്തിലും ഈ മലയാള ചിത്രമുണ്ട്. എല്ലാ ഇന്ത്യൻ ഭാഷയിലും പ്രിയപ്പെട്ട ചിത്രമാകുകയാണ് മിന്നൽ മുരളി. ഇന്ത്യയിലെ ആദ്യ സൂപ്പർ ഹീറോയാണ് മിന്നൽ എന്നാണ് വിശേഷങ്ങൾ.
മോളിവുഡിന് അഭിമാനമാണ് മിന്നൽ മുരളി. ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ ഹീറോയാണ് മിന്നൽ മുരളിയെന്നാണ് വിശേഷണം. ഇന്ത്യൻ ക്രിക്കറ്റിലെ അതിമാനുഷിക പരിവേഷമുള്ള താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ധോണിയുടെ ഭാര്യ പോലും മിന്നൽ മുരളിയെ കണ്ടു ഞെട്ടി. സാക്ഷിയുടെ വാക്കുകളിൽ മെയ്ഡ് ഇൻ ഇന്ത്യ.. സൂപ്പർ ഹീറോ ഫൈനലി!-ഇതാണ് ബേസിൽ ജോസഫിന്റെ കഥാപാത്ര സൃഷ്ടി. ഇന്ത്യയുടെ മുക്കിലും മൂലയിലും മിന്നൽ മുരളിക്ക് കിട്ടിയ അംഗീകാരത്തിന് തെളിവാണ് ഇത്. നെറ്റ് ഫ്ളിക്സിന്റെ ഇന്ത്യൻ കണക്കുകളിൽ ആദ്യ സ്ഥാനമാണ് ഈ മലയാള സിനിമയ്ക്ക്. ലോക റാങ്കംഗിൽ പത്തും. അങ്ങനെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കുറുക്കന്മൂലയിലെ മിന്നൽ അങ്ങനെ ആഗോള സിനിമാ ചരിത്രത്തിലേക്ക് കടക്കുകയാണ്. കോടികളുടെ പിൻബലത്തിൽ ചിത്രീകരിച്ച സ്പെഡർമാനെ വെല്ലുന്ന മെയ്ക്കിംഗാണ് മിന്നലിന്റേത്. അതുകൊണ്ട് തന്നെ മിന്നലിന്റെ രണ്ടാം ഭാഗവും സ്വന്തമാക്കാൻ നെറ്റ് ഫ്ളിക്സ് എത്തും. എന്നാൽ ത്രിഡിയിൽ ചിത്രീകരിക്കുന്ന മിന്നൽ മുരളി രണ്ട് തിയേറ്റർ റിലീസിനാണ് സാധ്യത. തിയേറ്ററിലെത്തിയിരുന്നുവെങ്കിൽ മിന്നൽ മുരളി 300 കോടി ക്ലബ്ബിൽ എത്തുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. മലയാളത്തിലെ കളക്ഷൻ റിക്കോർഡുകളും തകരുമായിരുന്നു. കോവിഡും ഓടിടിയും ഇതിനാണ് അവസരം നിഷേധിച്ചത്. എന്നാൽ ഒടിടി റിലീസ് സിനിമയ്ക്ക് ആഗോള ചിത്രമെന്ന പരിവേഷം നൽകുകയും ചെയ്തു.
മലയാളസിനിമയിൽ നിന്നെത്തുന്ന ആദ്യത്തെ സൂപ്പർഹീറോ തന്നെയാണ് നെറ്റ്ഫ്ലിക്സ് 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റിൽ ഒന്നാമത്. ഡിസംബർ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. അന്നുമുതൽ മിന്നൽ മുരളി ഇന്ത്യൻ ടോപ് ലിസ്റ്റിൽ ഉണ്ടായിരുന്നു.സിരീസുകളായ എമിലി ഇൻ പാരീസ്, ദ് വിച്ചർ, ഡികപ്പിൾഡ്, ആരണ്യക് എന്നിവയെല്ലാം ലിസ്റ്റിൽ മിന്നൽ മുരളിക്ക് താഴെയാണ്. മിന്നൽ മുരളിക്ക് കിട്ടുന്ന പിന്തുണ നെറ്റ് ഫ്ളിക്സിനും ഗുണമാണ്. ഇന്ത്യയിലെ പല മുൻനിര ചിത്രങ്ങളും ഇനി നെറ്റ് ഫ്ളിക്സിലേക്ക് എത്തും. ഇന്ത്യയിലേയും പ്രധാന ഒടിടിയായി നെറ്റ് ഫ്ളിക്സ് മാറുകയാണ്. ആമസോണിന്റെ ബ്രാൻഡ് നെയിമിലുള്ള പ്രൈമിന് വൻ ക്ഷീണമാണ് മിന്നൽ മുരളിയുടെ മുന്നേറ്റം സംഭവിപ്പിക്കുന്നത്. സ്ട്രീമിങ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് മിന്നൽ മുരളിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നൽ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങൾ വഴി അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും മിന്നൽ മുരളിയെ അഭിനന്ദിച്ചതും നെറ്റ് ഫ്ളിക്സിനും അംഗീകാരമായി. ഇംഗ്ലീഷ് ഉൾപ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്സിൽ ലഭ്യമായിരിക്കുന്നത്. നിരവധി ഭാഷകളിൽ സിനിമ കാണാൻ സാധിക്കുന്നത് തന്നെയാണ് ഇന്ത്യൻ മുഴുവൻ മിന്നൽ മുരളി ചർച്ചയാവാൻ ഉള്ള കാരണവും. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസ്-ബേസിൽ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയിൽ ഒന്നിച്ചിരുന്നു.
ടൊവിനോ തോമസിനെ കൂടാതെ അജു വർഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിലെ നായിക.
- TODAY
- LAST WEEK
- LAST MONTH
- എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
- മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
- ശങ്കു ടി ദാസിന് മുമ്പ് അതേസ്ഥലത്ത് സമാന വാഹനാപകടം; രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത് ബിജെപി പ്രാദേശിക നേതാവ്; തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ മൃതദേഹം വികൃതമായി; ചമ്രവട്ടം പാലത്തിൽ സംഭവിക്കുന്നതെന്ത്? കെ പി സുകുമാരന്റെ പോസ്റ്റ് ചർച്ചയാവുമ്പോൾ
- 'ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സി എമ്മിന്റെ മുമ്പിൽ തോറ്റു പോകുമല്ലോ': കറുത്ത ഇന്നോവ ഉപേക്ഷിച്ച് പുത്തൻ കിയാ കാർണിവൽ വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് കെ എസ് ശബരിനാഥൻ
- ശിവസേന വിട്ടിട്ടില്ല; പാർട്ടിക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന് ഷിൻഡെ വിഭാഗം; ഇനി മുതൽ ശിവസേന ബാലാസാഹബ്; കോടതിയിൽ പോയും അംഗബലം തെളിയിക്കാൻ നീക്കം; വിമതരെ 'അയോഗ്യത'യിൽ തളർത്താൻ ഉദ്ധവ് താക്കറെയും; സർക്കാർ രൂപീകരണത്തിന് ഷിൻഡെ; ഫഡ്നാവിസുമായി വഡോദരയിൽ 'രഹസ്യചർച്ച'
- ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ; ഇനി 33.31 ലക്ഷം വിലയുള്ള കിയാ കാർണിവൽ; കാറിൽ തീപിടിക്കാത്ത സംവിധാനങ്ങളും; പൊലീസിന് കറുപ്പ് കണ്ട് ഹാലിളകിയെങ്കിലും, പിണറായിക്ക് പ്രിയം കറുത്ത കാറിനോട്
- ആ കണക്ക് കൈയിൽ വച്ചാൽ മതി, ഞങ്ങൾ പറയാം ശരിയായ കണക്ക്; പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ വി.കുഞ്ഞികൃഷ്ണന്റെ കണക്ക് തള്ളി പുതിയ കണക്ക് അവതരിപ്പിച്ച ഏരിയാകമ്മിറ്റിക്കെതിരെ വിമതവിഭാഗം; യഥാർത്ഥ കണക്ക് പുറത്ത് വിടുമെന്ന് ഭീഷണി
- പതിനാല് വയസ്സുകാരിയെ നിർബന്ധപൂർവം വിവാഹം കഴിക്കാൻ ശ്രമം; യുവാവും പെൺകുട്ടിയുടെ അമ്മയും പിടിയിൽ
- 'ഗുജറാത്ത് കലാപക്കേസിൽ വ്യാജ രേഖ ചമച്ചു'; അടിസ്ഥാനരഹിതമായ വിവരങ്ങൾ കൈമാറിയെന്ന് അഭിമുഖത്തിൽ അമിത് ഷാ; പിന്നാലെ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറും കസ്റ്റഡിയിൽ; അന്വേഷണം തുടർന്ന് ഗുജറാത്ത് പൊലീസ്
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍