Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയുഷ് മന്ത്രാലയവും ഹൈക്കോടതിയും നിർദ്ദേശിച്ചത് കോവിഡ് കാലത്തെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഹോമിയോ മരുന്ന് ഉപയോഗിക്കാമെന്ന്; ഹോമിയോ മരുന്നിനോട് അയിത്തം വിടാതെ സംസ്ഥാന സർക്കാരും; ആർസെനിക്ക് ആൽബം 30 എന്ന ഹോമിയോ വാക്സിൻ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് വിധിച്ച് കേരളാ ഹൈക്കോടതി; ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രതിരോധമരുന്നായി കഴിക്കാമെന്നും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശം; ഹൈക്കോടതി നിർദ്ദേശം എത്തിയിട്ടും ഹോമിയോയെ പരിഗണിക്കാതെ ഇടത് സർക്കാരും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് അലോപ്പതി, ആയൂർവേദം ഹോമിയോ ഉൾപ്പെടുള്ള പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവ് ഇറക്കുമ്പോഴും ഹോമിയോ മരുന്നിനോട് അയിത്തം നടിച്ച് കേരള സർക്കർ. ഹോമിയോ മരുന്നിലെ ആർസെനിക്ക് ആൽബം 30 എന്ന ഡോസായിരുന്നു. മണിപ്പൂർ സർക്കാർ ഈ മരുന്ന് ഹോമിയോ മരുന്ന് കോവിഡ് പ്രതിരോധത്തിന് നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ കേരളത്തിൽ ഹോമിയോ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കേരള സർക്കാർ പ്രതിരോധത്തിനായി ഹോയിമോ മരുന്ന് നിർദ്ദേശിക്കാൻ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഈ നടപടിയിലാണ് പ്രതിഷേധം പുകഞ്ഞത്. കേരള സർക്കാരിന്റെ കീഴിൽ ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഔദ്യോഗികമായി പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രികളിൽ പോലും ഈ മരുന്നിന് അനുമതി നിഷേധിച്ചാണ് കേരള സർക്കാർ നടപടി.

ഹോമിയോ ഡോക്ടർമാർ മുഖ്യമന്ത്രിയെ സമീപിക്കാൻ ശ്രമിച്ചിട്ടും സർക്കാർ അനുകൂല നടപടി സ്വീകരിച്ചിരുന്നില്ല ഹോമിയോ പ്രതിരോധം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ട് പോലും ഈ മരുന്നിന്റ കൂടുതൽ ഉൽപാദനത്തിനുള് അനുമതിയും സർക്കാർ തേടിയിരുന്നില്ല. എം.എസ് വിനീത് എന്ന അഭിഭാഷകൻ ഹൈക്കോടതിയിൽ റിട്ട് ഹർജിയായി സമർപിച്ചതോടെയാണ് കേരള ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. മരുന്നിന്റെ ഡിമാന്റ് ഉയർന്ന ഘട്ടത്തിൽ പോലും കൂടുതൽ ഉൽപാദിപ്പിക്കാൻ സർക്കാർ തയ്യാറാകാതിരുന്ന ഘട്ടത്തിലാണ് ഹൈക്കോടതി പരിഗണനയിൽ ഹർജിയുമെത്തിയത്. കേരള സര്ക്കാരിന് ഹോമിയോ മരുന്ന് പ്രതിരോധനത്തിനായി നിർദ്ദേശം നൽകണം എന്നായിരുന്നു ആവശ്യം.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ബെഞ്ച് ഇക്കാര്യത്തിൽ അന്തിമവിധി പ്രഖ്യാപിച്ചത്. ക്വാറന്റൈൻ കഴിയുന്നവർക്ക് ഹോമിയോ മരുന്ന് പ്രതിരോധമരുന്ന് എന്ന നിലയിൽ കഴിക്കാമെന്നാണ് ഹോക്കോടതി നിർദ്ദേശം പുറപ്പെടിവിച്ചത്. അതേ സമയം േകാവിഡ് ചികിത്സ എന്ന രീതിയിൽ മരുന്ന് ഉപയോഗിക്കരുതെന്നും ഹോക്കോടതി നിർദ്ദേശം മുന്നോട്ട് വച്ചു.

ഹൈക്കോടതി നിർദ്ദേശം മുന്നോട്ട് വച്ചിട്ടും സംസ്ഥാന സർക്കാർ ഹോമിയോ പ്രതിരോധ മരുന്നിൽ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ഹോമിയോ പ്രതിരോധ മരുന്നുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഉത്തരവ് വഴി കഴിഞ്ഞിരിക്കുകയാണ്. ഹോമിയോ പ്രതിരോധ മരുന്നിലെ ഗുണങ്ങൾ മറുനാടൻ മുൻപ് വാർത്ത നൽകിയിരുന്നു. കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് പരീക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്.

എന്നാൽ ഹൈക്കോടതി നിർദ്ദേശം കാറ്റിൽ പറത്തിയും സർക്കാർ മുന്നോട്ട് പോകുകയാണ്. സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഹോനമിയോമരുന്നിനെ പരിഗണിക്കാതെയാണ് ആധുനിക മരുന്നുകളുമായി സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഹോമിയോ മരുന്നുകൾ ഫലവത്താണെന്ന് കണ്ടിട്ടും പരിഗണിക്കാത്ത അവസ്ഥയിൽ പ്രതിഷേധം രേഖപ്പെടുത്തി ഹോമിയോ ഡോക്ടർമാർ രംഗത്തെത്തിയിരിക്കുകയാണ്. പന്തളം നഗരസഭയും ഒട്ടനവധി പഞ്ചായത്തുകളും ഹോമിയോ പ്രതിരോധവുമായി രംഗത്ത്വരുമ്പോഴാണ് ഹോമിയോയെ സ്വീകരിക്കെതെ സർക്കാരിന്റെ നിഷേധാത്മക നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP