Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഷ്ട്രീയത്തിനൊപ്പം ബിസിനസും വളർത്തിയ നേതാവ്; അതിസമ്പന്നനായ മന്ത്രി തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ കാണിച്ചത് 34 കോടി രൂപയുടെ ആസ്തിയെന്ന്; ഗാരേജിൽ ഉള്ളത് കോടികൾ വിലയുള്ള ബെൻസ് അടക്കം 70 വാഹനങ്ങൾ; മകനെ ബിസിനസിൽ ഇറക്കി മകളെ രാഷ്ട്രീയത്തിൽ നിയോഗിച്ച തന്ത്രജ്ഞൻ; നെഞ്ചു തുളച്ച വെടിയുണ്ടയുടെ കാരണം അജ്ഞാതം; വെടിയേറ്റ് കൊല്ലപ്പെട്ട നബ കിഷോർ ദാസിനെ അറിയാം..

രാഷ്ട്രീയത്തിനൊപ്പം ബിസിനസും വളർത്തിയ നേതാവ്; അതിസമ്പന്നനായ മന്ത്രി തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ കാണിച്ചത് 34 കോടി രൂപയുടെ ആസ്തിയെന്ന്; ഗാരേജിൽ ഉള്ളത് കോടികൾ വിലയുള്ള ബെൻസ് അടക്കം 70 വാഹനങ്ങൾ; മകനെ ബിസിനസിൽ ഇറക്കി മകളെ രാഷ്ട്രീയത്തിൽ നിയോഗിച്ച തന്ത്രജ്ഞൻ; നെഞ്ചു തുളച്ച വെടിയുണ്ടയുടെ കാരണം അജ്ഞാതം; വെടിയേറ്റ് കൊല്ലപ്പെട്ട നബ കിഷോർ ദാസിനെ അറിയാം..

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സമ്പത്ത് കുമിഞ്ഞു കൂടാൻ പലവഴികളുണ്ട്. അതിന് വേണ്ടത് ആൾബലവും ചങ്കൂറ്റവും മാത്രമാണ് താനം. ഇതു രണ്ടും കൈമുതലാക്കിയ നേതാവായിരുന്നു ഇന്ന് ഒഡിഷയിൽ മുൻ അംഗരക്ഷകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ആരോഗ്യമന്ത്രി നബ കിഷോർ ദാസ്. ഒഡീഷയിലെ ജനകീയ നേതാക്കളിൽ ഒരാൾ. ആൾകൂട്ടത്തിന്റെ ആരവങ്ങളിലേക്ക് വന്നിറങ്ങിയ നേതാവിന്റെ നെഞ്ചു തുളച്ച വെടിയുണ്ടകൾക്ക് പിന്നിൽ എന്താണ് എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം പ്രിയ നേതാവിന്റെ വീഴ്‌ച്ച അണികളെ അസ്വസ്ഥരാക്കിയിരിക്കുന്നു താനും.

ഒഡിഷയിൽ രാഷ്ട്രീയത്തിനൊപ്പം ബിസിനസും കൊണ്ടുപോയ നേതവായിരുന്നു കിഷോർദാസ്. എംഎൽഎമാരിൽ അതിസമ്പന്നനായ ഇദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്ക് പ്രകാരം മാത്രം കാണിച്ചിരിക്കുന്നത് 34 കോടി രൂപയുടെ ആസ്തിയാണ്. എന്നാൽ, ഇതിന്റെ പത്തിരട്ടിയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് ഇതിൽ നിന്നു വ്യക്തമാണ്. നിയമബിരുദധാരിയായ നബ കിഷോർ, ഝർസുഗുഡ, സുന്ദർഗഢ്, സമ്പൽപുർ ഖനിമേഖലയെ നിയന്ത്രിക്കുന്ന ട്രാൻസ്‌പോർട്ട് ബിസിനസിന്റെ ഉടമ കൂടിയാണ്. അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയ സ്വാധീനങ്ങളും ബിസിനസ് വിലുപപ്പെടുത്താൻ അദ്ദേഹം ഉപയോഗിച്ചിരുന്നു.

ആഡംബര കാറുകളോടും കമ്പമുള്ള നേതാവാണ് നബ കിഷോർ ദാസ്. അദ്ദേഹത്തിന്റെ ഗാരേജിൽ ഉള്ളത് ഒന്നേകാൽ കോടി രൂപ വിലയുള്ള ബെൻസ് കാറുൾപ്പെടെ 70 വാഹനങ്ങളാണ്. കോൺഗ്രസിൽ രാഷ്ട്രീയം തുടങ്ങി അധികാരപാർട്ടിക്കൊപ്പം ചുവടുവെച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ജന്മനാടായ ഝാർസുഗുഡ നിയമസഭാ മണ്ഡലത്തിൽനിന്നു മൂന്നു തവണ എംഎൽഎയായ നബ കിഷോർ, 2019 ജനുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസിൽനിന്ന് ബിജു ജനതാദളിൽ (ബിജെഡി) ചേർന്നത്. 2009ലും 2014ലും കോൺഗ്രസ് ടിക്കറ്റിലാണ് ജയിച്ചത്.

ഒഡീഷ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരിക്കെ 2019ൽ ബിജെഡിയിൽ ചേർന്നത് ഏറെ ചർച്ചയായി. ഭുവനേശ്വറിലും കൊൽക്കത്തയിലും ഡൽഹിയിലും ഝർസുഗുഡയിലും നബ കിഷോറിനു വസ്തുവകകളുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങി കളിക്കുമ്പോൾ തന്നെ മക്കളെയും സമർഥമായി അദ്ദേഹം കളത്തിലിറക്കിയിരുന്നു. മകനെ ബിസിനസ് ഏൽപ്പിച്ചു മകളെ രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്താനാണ് അദ്ദേഹം ശ്രമിച്ചത്. മകൻ വിശാലാണ് ബിസിനസ് നോക്കി നടത്തുന്നത്. മകൾ ദിപാലി രാഷ്ട്രീയത്തിൽ പിൻഗാമിയാകുകയും ചെയ്തു.

അടുത്തിടെ അദ്ദേഹം സ്വത്തിന്റെ വിതരണം കൊണ്ടു മാത്രം വിവാദങ്ങളിലും പെട്ടിരുന്നു. വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് കോടികൾ വിലമതിക്കുന്ന സ്വർണകുംഭങ്ങൾ അടക്കം സമർപ്പിച്ചാണ് അദ്ദേഹം വിവാദത്തിൽ ചാടിയത്. അതേസമയം വാഹനങ്ങോട് എന്നതു പോലെ തോക്കുകളോടും പ്രിയമുള്ള നേതാവായിരുന്ന കിഷോർ. ഡബിൾ ബാരൽ ഗണ്ണും റൈഫിളും റിവോൾവറും നബ കിഷോർ ദാസിന്റെ പക്കലുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് നബ കിഷോറിനു നെഞ്ചിൽ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയിലായിരുന്നു അന്ത്യം. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്‌പോസ്റ്റിലെ എഎസ്ഐ ഗോപാൽ ദാസാണ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്‌തേശ്വർ ഭോയ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു.

മന്ത്രിയെ വെടിവെച്ച എഎസ്െഎയ്ക്ക് മാനസീകാരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് ഭാര്യയും ഡോക്ടറും പറയുന്നത്. ഇതിൽ മുൻവൈരാഗ്യത്തിന്റെ അടക്കം വിഷയങ്ങൾ ഉണ്ടോ എന്നു പരിശോധിക്കേണ്ടി വരും. ക്രൈംബ്രാഞ്ച്‌ െഎജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പ്രദേശത്ത് ബിജെഡി പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷസാഹചര്യം നിലനിൽക്കുന്നുണ്ട്.

ഒഡീഷ ആരോഗ്യമന്ത്രിയും ബിജുജനതാദളിന്റെ മുതിർന്ന നേതാവുമായ നബ കിഷോർ ദാസിന് ജന്മനാടായ ഝർസുഗുഡയിൽ പൊതുപരിപാടിക്കിടെയാണ് വെടിയേറ്റത്. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ബ്രജ്‌രാജ്‌നഗറിലെ ഗാന്ധി ചൗക്കിൽ പാർട്ടി ഓഫീസും പൊതുപരാതി പരിഹാര ഓഫീസും ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു. ഉദ്യോഗികവാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ നെഞ്ചിൽ വെടിയേറ്റു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

പരിപാടിയിൽ പങ്കെടുക്കുന്നതിനെത്തിയ മന്ത്രി കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. കാറിൽനിന്നിറങ്ങുന്ന മന്ത്രിയെ മുദ്രാവാക്യം വിളികളോടെ അണികൾ മാലയിട്ട് സീകരിക്കുന്നതിനിടെയാണ് വെടിയൊച്ച കേൾക്കുന്നത്. പിന്നാലെ നെഞ്ചിൽ കൈയമർത്തിക്കൊണ്ട് മന്ത്രി കാറിന്റെ സീറ്റിലേക്ക് ചായുന്നതും വീഡിയോയിൽ കാണാം. എന്നാൽ വെടിവെച്ച ആളെ വീഡിയോയിൽ കാണാനാവുന്നില്ല.

മറ്റൊരു വീഡിയോയിൽ നബ കിഷോർ ദാസിനെ പ്രവർത്തകർ എടുത്ത് കാറിൽ കയറ്റുന്നതും കാണാം. മന്ത്രിയുടെ ശരീരത്തിൽനിന്ന് രക്തമൊഴുകുന്നതും ഈ വീഡിയോയിൽ ദൃശ്യമാണ്. ഈ വീഡിയോയിൽ മന്ത്രി ബോധരഹിതനാണ്. ഗാന്ധി ചൗക്ക് ഔട്ട് പോസ്റ്റിലെ എഎസ്െഎ ഗോപാൽ ദാസാണ് സർവീസ് തോക്കുകൊണ്ട് ക്ലോസ് റേഞ്ചിൽ വെടിവച്ചത്. ഒരു പൊലീസുകാരന് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. പ്രതിയെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്.

ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലേയ്ക്ക് എയർലിഫ്റ്റ് ചെയ്ത് എത്തിച്ച നബ ദാസ്‌ െഎസിയുവിലായിരുന്നു. മുഖ്യമന്ത്രി നവീൻ പട്‌നായിക് ആശുപത്രിയിലെത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. എഎസ്െഎ ഗോപാൽ ദാസിനെ സമ്പൽപുർ പൊലീസ് നോർത്ത് ഡിവിഷൻ ആസ്ഥാനത്ത് ചോദ്യം ചെയ്തു. ഗോപാൽ ദാസ് മാനസീക സമ്മർദത്തിലായിരുന്നുവെന്നും മന്ത്രിയുമായി ശത്രുതയുള്ളതായി അറിയില്ലെന്നും ഭാര്യ പറഞ്ഞു. ഗോപാൽ ദാസിന് ബൈപ്പോളാർ ഡിസോഡറുണ്ട് എംകെസിജി മെഡിക്കൽ കോളേജ് മനഃശാസ്ത്രവിഭാഗം മേധാവി ഡോക്ടർ ചന്ദ്രശേഖർ ത്രിപാഠി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP