Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല തിരുവാഭരണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി; പന്തളം കൊട്ടാരത്തിൽ തിരുവാഭരണം സൂക്ഷിക്കുന്നത് സർക്കാർ സുരക്ഷയിൽ; കടകംപള്ളി നിലപാട് വ്യക്തമാക്കിയത് തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോ എന്ന് സുപ്രീംകോടതിയുടെ ചോദ്യത്തെ തുടർന്ന്; ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചെങ്കിലും നടപടിയിലേക്ക് നീങ്ങില്ല; സർക്കാറിന് തലവേദനയായി ശബരിമല തിരുവാഭരണവും

ശബരിമല തിരുവാഭരണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി; പന്തളം കൊട്ടാരത്തിൽ തിരുവാഭരണം സൂക്ഷിക്കുന്നത് സർക്കാർ സുരക്ഷയിൽ; കടകംപള്ളി നിലപാട് വ്യക്തമാക്കിയത് തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോ എന്ന് സുപ്രീംകോടതിയുടെ ചോദ്യത്തെ തുടർന്ന്; ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചെങ്കിലും നടപടിയിലേക്ക് നീങ്ങില്ല; സർക്കാറിന് തലവേദനയായി ശബരിമല തിരുവാഭരണവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല തിരുവാഭരണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവാഭരണം സർക്കാർ ഏറ്റെടുക്കേണ്ട കാര്യമില്ല. തിരുവാഭരണം സൂക്ഷിക്കുന്നത് സംബന്ധിച്ച ആശങ്കയാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്. പന്തളം കൊട്ടാരത്തിൽ തിരുവാഭരണം സൂക്ഷിക്കുന്നത് സർക്കാർ സുരക്ഷയിലാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

കൂടുതൽ സുരക്ഷ ആവശ്യമെന്ന് സുപ്രീംകോടതി പറഞ്ഞാൽ വേണ്ട നടപടി സ്വീകരിക്കും. ദേവസ്വം ബോർഡുമായി ആലോചിച്ച് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. പന്തളം കുടുംബത്തിൽ തർക്കം രൂക്ഷമാണ്. തിരുവാഭരണം പന്തളം കുടുംബത്തിന്റെ അധീനതയിൽ എന്തിന് വെക്കണം. അത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടെ സംസ്ഥാന സർക്കാറിന് തിരുവാഭരണം ഏറ്റെടുത്ത് കൂടെയെന്നും ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു.

തിരുവാഭരണം അയ്യപ്പൻ അവകാശപ്പെട്ടതല്ലേയെന്നും സുപ്രീംകോടതി ചോദ്യം ഉന്നയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് വെള്ളിയാഴ്ച കോടതിയിൽ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, തിരുവാഭരണം ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചു.

ശബരിമലയിൽ പുതിയ ഭരണ സംവിധാനം നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പുതിയ ഭരണ സംവിധാനത്തിനുള്ള നിയമ നിർമ്മാണം നടത്താൻ നാലാഴ്ച സമയം കൂടി വേണം. നിയമം സംബന്ധിച്ച് അറ്റോർണി ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.2010ലെ ദേവപ്രശ്നവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP