Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂലിപ്പണിക്കാരനായ ഭർത്താവും മക്കളുമൊന്നിച്ച് ഇപ്പോഴും ഒരു ചെറിയ കൂരയിൽ താമസം; പഞ്ചായത്തിലേക്കുള്ള യാത്ര ബസിൽ; കോവിഡു കാലത്ത് പാർട്ടികാരുടെ ബൈക്കിൽ പോകുന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ പഞ്ചായത്ത് പ്രസിഡന്റ്; ജീവിതത്തിൽ ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്ന് വില്ലേജ് ഓഫീസറുടെ കൈഞരമ്പ് മുറിക്കലിലൂടെ പ്രതിയായ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം; വില്ലേജ് ഓഫീസിൽ കുത്തിയിരുന്നത് നാട്ടുകാർക്ക് വേണ്ടിയെന്ന് മിനി ഉണ്ണികൃഷ്ണൻ മറുനാടനോട്

കൂലിപ്പണിക്കാരനായ ഭർത്താവും മക്കളുമൊന്നിച്ച് ഇപ്പോഴും ഒരു ചെറിയ കൂരയിൽ താമസം; പഞ്ചായത്തിലേക്കുള്ള യാത്ര ബസിൽ; കോവിഡു കാലത്ത് പാർട്ടികാരുടെ ബൈക്കിൽ പോകുന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ പഞ്ചായത്ത് പ്രസിഡന്റ്; ജീവിതത്തിൽ ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്ന് വില്ലേജ് ഓഫീസറുടെ കൈഞരമ്പ് മുറിക്കലിലൂടെ പ്രതിയായ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം; വില്ലേജ് ഓഫീസിൽ കുത്തിയിരുന്നത് നാട്ടുകാർക്ക് വേണ്ടിയെന്ന് മിനി ഉണ്ണികൃഷ്ണൻ മറുനാടനോട്

ജാസിം മൊയ്ദീൻ

തൃശൂർ: കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ പുത്തൂർ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നയാളാണ് പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണിക്കൃഷ്ണൻ.

പുത്തൂർ ഗ്രാമ പഞ്ചായത്ത് 13ാം വാർഡ് പൊന്നൂക്കരയിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയായി വിജയിച്ച മിനി ഉണ്ണിക്കൃഷൻ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചവർക്ക് വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് സംബന്ധിച്ച് അന്വേഷിക്കാൻ വില്ലേജ് ഓഫീസിൽ ചെന്നപ്പോഴാണ് വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അനിഷ്ട സംഭവം ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ വില്ലേജ് ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കുകയാണ് പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ടായ മിനി ഉണ്ണിക്കൃഷൻ.

മിനി ഉണ്ണിക്കൃഷ്ണന്റെ വാക്കുകളിലേക്ക്. വീടില്ലാത്തതിന്റെ വിഷമം മറ്റാരേക്കാളുമധികം അറിയുന്ന ആളാണ് ഞാൻ. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് അഞ്ചാം വർഷം തികയുമ്പോഴും ഞാൻ താമസിക്കുന്നത് ഇപ്പോഴും പണിപൂർത്തായാകാത്ത ഒരു കുഞ്ഞുവീട്ടിലാണ്. വീടിന് അപേക്ഷ നൽകാൻ വന്നവരിൽ ചിലർ ആദ്യം പ്രസിഡണ്ട് ഒരു വീടുണ്ടാക്ക് എന്നിട്ട് മതി ഞങ്ങൾക്കെന്ന് പറഞ്ഞ് തിരിച്ച് പോയ സാഹചര്യം വരെയുണ്ടായിട്ടുണ്ട്. തനിക്ക് ഈ കൊച്ചുവീടെങ്കിലുമുണ്ട്.

അതില്ലാത്തവരുടെ കാര്യം ആദ്യം നടക്കട്ടെയെന്നാണ് ഞാൻ ആലോചിക്കാറുള്ളത്. അതു കൊണ്ട് തന്നെ പഞ്ചായത്തിൽ പരമാവധി വീടില്ലാത്ത ആളുകളെക്കൊണ്ട്ി ലൈഫ് പദ്ധതിയിലേക്ക് അപേക്ഷ നൽകിക്കാറുണ്ട്. ലൈഫിന്റെ മൂന്നാം ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസരം വന്നപ്പോഴും പരമാവധി ആളുകൾക്ക് വിവരം നൽകി അവരെ കൊണ്ട് അപേക്ഷ നൽകിക്കുകയും ചെയ്തു. എന്നാൽ അപേക്ഷകർക്ക് വില്ലേജ് ഓഫീസിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതായി നിരവധി പരാതികൾ പഞ്ചായത്തിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറെ ആദ്യം ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുക്കാൻ തയ്യാറായില്ല. പിന്നീടാണ് വില്ലേജ് ഓഫീസിലേക്ക് നേരിട്ട് പോയി ഇക്കാര്യം അന്വേഷിച്ചത്.

അപ്പോൾ അവർ മറുപടി പറഞ്ഞത് പഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്തിലെ കാര്യം നോക്കിയാൽ മതിയെന്നും വില്ലേജിലെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്നുമാണ്. ഇതോടുകൂടിയാണ് ഞങ്ങൾ അവിടെ കുത്തിയിരിക്കാൻ തീരുമാനിച്ചത്. ഞാൻ എന്റെ വീടിന്റെ കാര്യത്തിന് വേണ്ടിയല്ല വില്ലേജിൽ പോയത്. നാട്ടുകാരുടെ ആവശ്യത്തിന് വേണ്ടിയാണ്. നിയമം ലംഘിച്ചുകൊണ്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല. ഒരാളോടും മോശമായി പെരുമാറിയിട്ടുമില്ല. നാട്ടുകാർക്ക് എന്നെ നന്നായി അറിയാം. അവർ എന്നെ തള്ളിപ്പറയില്ല. മിനി ഉണ്ണിക്കൃഷണൻ പറഞ്ഞു.

വിവാദങ്ങൾക്കിടയിലും പഞ്ചായത്ത് പ്രസിഡണ്ടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നാട്ടുകാരും മറ്റു പഞ്ചായത്ത് അംഗങ്ങളും. വിവാദങ്ങൾ കൊണ്ടൊന്നും മിനി ഉണ്ണിക്കൃഷ്ണനെ തളർത്താനാകില്ലെന്നും വീടില്ലാത്തവർക്ക് വേണ്ടി അവർ ഇനിയും പോരാടുമെന്നും നാട്ടുകാർ പറയുന്നു. കൂലിപ്പണിക്കാരനായ ഭർത്താവും മക്കളുമൊന്നിച്ച് ഇപ്പോഴും ഒരു ചെറിയ കൂരയിലാണ് അവർ താമസിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ടാണെങ്കിലും നാളിതുവരെ അവരുടെ വീട് നന്നാക്കാനോ പുതുക്കി പണിയാനോ അവർ പഞ്ചായത്തിൽ നിന്ന് സഹായം സ്വീകരിച്ചതായി അറിവില്ല.

ബസിലാണ് അവർ പഞ്ചായത്തിലേക്ക് പോയിക്കൊണ്ടിരുന്നത്. കോവിഡ് കാലത്ത് ബസ് ലഭിക്കാതായതോടെ പാർട്ടി പ്രവർത്തകർ ബൈക്കിലെത്തിയാണ് പ്രസിഡണ്ടിനെ പഞ്ചായത്തിലെത്തിക്കാറുള്ളത്. താഴെകിടയിൽ നിന്ന് വളർന്ന് വന്നയാളാണ് മിനി. അവർ ഒരിക്കലും അഹങ്കാരം കാണിക്കുകയോ നിയമ ലംഘനം നടത്തുകയോ ആരോടെങ്കിലും മോശമായി പെരുമാറുകയോ ചെയ്യില്ലെന്ന് ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. എന്തെല്ലാം വാർത്തൾ അവർക്കെതിരെ ഉണ്ടായാലും ഈ നാട്ടുകാർക്ക് അവരെ നല്ലപോലെ അറിയാമെന്നും പുത്തൂർ പൊന്നൂക്കരയിലെ ജനങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP