Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ശ്രീലക്ഷ്മി, ഇടനാട് പാലുകളിൽ ഉള്ളത് ഉദര കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; തെന്മലയിൽ പിടികൂടിയ വികെപി മിൽക്കിന്റെ 8000ലിറ്റർ പാൽ പിടിച്ചപ്പോൾ അണുനാശിനിയായ ഹൈഡ്രജൻ പെറോക്‌സൈഡ്; മീനിലും ഇറച്ചിയിലും മാത്രമല്ല മലയാളി കുടിക്കുന്ന പാലിലും മാരക വിഷം; നൂറിൽ ഒന്നു പോലും പരിശോധിക്കാനാവാതെ ഭക്ഷ്യ സുരക്ഷാ ലാബുകൾ

ശ്രീലക്ഷ്മി, ഇടനാട് പാലുകളിൽ ഉള്ളത് ഉദര കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; തെന്മലയിൽ പിടികൂടിയ വികെപി മിൽക്കിന്റെ 8000ലിറ്റർ പാൽ പിടിച്ചപ്പോൾ അണുനാശിനിയായ ഹൈഡ്രജൻ പെറോക്‌സൈഡ്; മീനിലും ഇറച്ചിയിലും മാത്രമല്ല മലയാളി കുടിക്കുന്ന പാലിലും മാരക വിഷം; നൂറിൽ ഒന്നു പോലും പരിശോധിക്കാനാവാതെ ഭക്ഷ്യ സുരക്ഷാ ലാബുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഡയറി വകുപ്പിന്റെ ലാബിന്റെ നേതൃത്വത്തിൽ കൊല്ലം തെന്മലയിൽ ടാങ്കർ പരിശോധനയിൽ കണ്ടെത്തിയത് മാരക വിഷങ്ങൾ അടങ്ങിയ പാൽ. ശ്രീലക്ഷ്മി, ഇടനാട്, വികെപി മിൽക്ക് പ്രോഡക്ട് എന്നീ കമ്പനികളുടെ പാൽ ടാങ്കറുകൾ പരിശോദിച്ചപ്പോഴാണ് ഡയറി വകുപ്പ് മാരക വിഷങ്ങൾ ചേർത്തത് കണ്ടെത്തിയത്. ഉദര കാൻസറിന് കാരണമായ മാൽട്രോടെക്‌സ്ട്രിൻ എന്ന മാരക വിഷമാണ് പാലുകളിൽ കണ്ടെത്തിയത്.

ഇതോടെ മത്സ്യത്തിനു പിന്നാലെ പാലിന്റെ പരിശുദ്ധിയും കേരളത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. കേരളത്തിൽ വിൽക്കുന്ന പല കവർ പാലുകളിലും കൊടിയ വിഷമുണ്ടെന്നാണ് ഈ പരിശോദനയിൽ പുറത്ത് വരുന്ന സൂചന. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും ലക്ഷക്കണക്കിന് ലിറ്റർ കവർ പാലാണ് അതിർത്തി കടന്നെത്തുന്നത്. ടാങ്കറുകളിൽ പാൽ കേരളത്തിലെത്തിച്ച് പാക്ക് ചെയ്ത് വിൽക്കുന്ന കമ്പനികളും നിരവധിയാണ്. ഇങ്ങനെയെത്തുന്ന പാലുകളുടെ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് വിരളമാണ്. കൊല്ലം തെന്മലയിൽ മാത്രമാണ് ഡയറി വകുപ്പ് പ്രത്യേക പരിശാധന നടത്തിയത്. മാരക വിഷം കലർന്ന 8,000 ലിറ്റർ പാലാണ് പിടികൂടി നശിപ്പിച്ചത്.

കോരളത്തിലെ ഫാമുകളിൽ തന്നെ ഉത്പാദിപ്പിക്കുന്ന നാടൻ പാൽ എന്ന വിശേഷണത്തിനായി മലയാളം പേരുകളിലാണ് അതിർത്തികടന്നും അല്ലാതെയുമുള്ള അൻപതിനടുത്തുള്ള സ്വകാര്യ ബ്രാൻഡുകൾ സംസ്ഥാനത്ത് വിൽക്കുന്നത്. ഫോർമാലിൻ, ഹൈഡ്രജൻ പെറോക്‌സൈഡ്, സോഡിയം കാർബണേറ്റ്, യൂറിയ, പശ തുടങ്ങിയവയും പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാകാതിരിക്കാാനും ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അണുനാശിനിയാണ് ഹൈഡ്രജൻ പെറോക്‌സൈഡ്. മുറിവുകളും മറ്റും ഉണങ്ങാൻ ഉപയോഗിക്കുന്ന ഇവ പുറമേ പുരട്ടാനുള്ളതാണ്. ചെറിയ തോതിൽ മാത്രമേ മുറിവുകളിൽ പ്രയോഗിക്കാവൂ. സോപ്പ്, ഡിറ്റർജന്റ്, കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സോഡിയം കാർബണേറ്റ് കഠിന ജലം മൃദുവാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്. പക്ഷെ നിരന്തരം ഉള്ളിൽ ചെല്ലുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. അൾസർ അടക്കമുള്ള ഉദര രോഗങ്ങൾ ഇത് മൂലം പിടിപെടുന്നു.

ഭക്ഷ്യ സുരക്ഷാ ലാബുള്ളത് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മാത്രമാണ്. ചില പരിശോധനകൾ പൂർത്തിയാക്കാൻ രണ്ട് ദിവസത്തിലധികം സമയമെടുക്കും. ഒരേ രീതിയിലുള്ള ഒന്നിലധികം പരിശോധന നടത്തി ഫലം ലഭിക്കാൻ ദിവസങ്ങൾ വേണ്ടിവരും. അപ്പോഴേക്കും കുഞ്ഞുങ്ങളിലടക്കം നിരവധി പേരിലേക്ക് പാൽ എത്തിയിരിക്കും. ഈമാസം രണ്ടാംവാരം മലപ്പുറം ഭക്ഷ്യ സുരക്ഷാ യൂണിറ്റ് വഴി നൽകിയ കവർ പാലിന്റെ പരിശോധനാഫലം ഇതുവരെയും ലഭിച്ചിട്ടില്ല.

ചെക്‌പോസ്റ്റുകൾ കടന്ന് പാലെത്തുമ്പോൾ പരിശോധിക്കാൻ ഡയറി വകുപ്പിന്റെ ലാബുള്ളതുകൊല്ലത്ത് തെന്മലയിലും പാലക്കാടും മാത്രമാണ്. പാലക്കാട് എട്ട് പ്രധാന ചെക്‌പോസ്റ്റുകൾ ഉള്ളപ്പോൾ മീനാക്ഷിപുരത്ത് മാത്രമാണ് ലാബുള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ടാങ്കർ ജീവനക്കാർ ആണ് പാൽ സാമ്പിൾ എടുത്ത് നൽകുന്നത്. പാൽ സാമ്പിളുകൾ പ്രത്യേകം വാഹനത്തിൽ സൂക്ഷിച്ചാണ് കൊണ്ടു വരുന്നത്. അതിനാൽ പരിശോദനയിൽ ഇവയൊന്നും തെളിയുന്നുമില്ല. അതിനാൽ പാൽ കടത്തിവിടാൻ അനുമതി നൽകുകയും ചെയ്യും.

എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നല്ലപാൽ എത്തിച്ച് രാസ വസ്തുക്കൾ കലർത്തി വിഷമയമാക്കുന്ന സംഘങ്ങളും സംസ്ഥാനത്തുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷ്യ വകുപ്പ് നടത്തിയ ടാങ്കർ പരിശോധനയിൽ മായം കണ്ടെത്താനായില്ലെങ്കിലും പാൽ പായ്ക്കറ്റിലാക്കിയപ്പോൾ രാസവസ്തുക്കൾ കണ്ടെത്തി. പാലിൽ നിന്ന് ഘടകങ്ങൾ വേർതിരിച്ച ശേഷം പാലിന്റെ സ്വാഭാവികത നിലനിർത്താൻ രാസവസ്തുക്കൾ ചേർത്ത് വിപണിയിലെത്തിക്കുകയായിരുന്നെന്നാണ് കണ്ടെത്തി.

ടാങ്കർ വൃത്തിയാക്കുന്നത് ഹൈഡ്രജൻ പെറോക്‌സൈഡ്, സോഡിയം ബൈ കാർബണേറ്റ് എന്നിവ ഉപയോഗിച്ചാണ്. ഇവ പരിശോധനയിൽ കണ്ടെത്തിയാൽ തന്നെ ടാങ്കർ കൃത്യമായി വൃത്തിയാക്കാത്തതാണെന്ന ആനുകൂല്യവും ഇവർക്ക് ലഭിക്കും. അതേ സമയം കേരളത്തില എല്ലാ ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ലാബ് തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. ഇവിടയെല്ലാം സിസിടിവി സ്ഥാപിച്ച് നിരീക്ഷണവും നടത്തണം എന്നാൽ മാത്രമേ വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കേരളത്തിന് പുറത്ത് നിന്നും എത്തുന്നില്ല എന്നുറപ്പിക്കാനാവൂ.

അതേ സമയം കേരളത്തിൽ വ്യാപകമായി ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഫിഷറീസ് വകുപ്പും സംയുക്തമായി ചേർന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ചെക്ക് പോസ്റ്റുകളിൽ കൂടി കടന്നു വരുന്ന മത്സ്യ വാഹനങ്ങളെ കർശന പരിശോധയ്ക്ക് ശേഷം മാത്രമേ കടത്തി വിടാൻ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റുകളിൽ റെയ്ഡ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP