Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക് പട്ടാളവേഷത്തിൽ ഘോഷയാത്ര നടത്തിയ നബിദിനാഘോഷക്കാലത്തിന് വിട; നബിദിനത്തിൽ മാർഗനിർദേശങ്ങളുമായി സമസ്ത; പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കരുത്; മീലാദ് റാലികൾ ഗതാഗതതടസ്സം വരുത്താതെയാകണം; പരിസര മലിനീകരണം വരുത്താതിരിക്കാനും സൂക്ഷിക്കണമെന്നും നിർദ്ദേശം

പാക് പട്ടാളവേഷത്തിൽ ഘോഷയാത്ര നടത്തിയ നബിദിനാഘോഷക്കാലത്തിന് വിട; നബിദിനത്തിൽ മാർഗനിർദേശങ്ങളുമായി സമസ്ത; പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കരുത്; മീലാദ് റാലികൾ ഗതാഗതതടസ്സം വരുത്താതെയാകണം; പരിസര മലിനീകരണം വരുത്താതിരിക്കാനും സൂക്ഷിക്കണമെന്നും നിർദ്ദേശം

കെ വി നിരഞ്ജൻ

കോഴിക്കോട്: ബോധപൂർവ്വമോ അല്ലാതെയോ ആണെന്ന് തീർച്ചപ്പെടുത്തിയിട്ടില്ലെങ്കിലും പാക് പട്ടാളവേഷം കെട്ടിയ സൈനിക വേഷംവരെ വച്ച് നബിദിന റാലികൾ നടന്നുപോയ നാടാണ് നമ്മുടേത്. എന്നാൽ അത്തരംകാര്യങ്ങൾ ആവർത്തിക്കാതിരക്കാനും പൊതുജനങ്ങൾക്ക് ശല്യമാകാതിരക്കാനും വ്യക്തമായ നിർദേശവുമായി സമസ്ത രംഗത്തിറങ്ങിയിരിക്കയാണ്. നബിദിനാഘോഷം പൊതുജനങ്ങൾക്ക് പ്രയാസം വരുത്താത്ത വിധം സംഘടിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ഇസ്്‌ലാം മതവിദ്യാഭ്യാസ ബോർഡ് നിർവാഹകസമിതി യോഗം ആഹ്വാനംചെയ്തു. മീലാദ് റാലികൾ ഗതാഗതതടസ്സം വരുത്താതെയാകണം. പ്‌ളാസ്റ്റിക്് ഗ്‌ളാസ്, പ്‌ളേറ്റ് എന്നിവ വഴിയിൽ ഉപേക്ഷിക്കരുത്. പരിസര മലിനീകരണം വരുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന്

പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാർ അധ്യക്ഷത വഹിച്ചയോഗം വ്യക്തമാക്കി. പ്രഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാർ, മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, എം.എം. മുഹ്്യിദ്ദീൻ മൗലവി, കെ.ടി. ഹംസ മുസ്്‌ലിയാർ തുടങ്ങിയ സമസ്തയുടെ പ്രമുഖർ അണിനിരന്നയോഗത്തിൽ നബിദിനഘോഷയാത്രയിൽ ഉണ്ടാവേണ്ട നിശ്ചല ദൃശ്യങ്ങളിലടക്കം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.പൊതുസമൂഹത്തിലേക്ക് തെറ്റായ ഒരു സന്ദേശം കൊടുക്കുന്ന കാര്യങ്ങൾ ഒന്നും നബിദിന പരിപാടികളോട് അനുബന്ധിച്ച് ഉണ്ടാവരുതെന്ന് യോഗം വിലയിരുത്തി.

അതേസമയം മുസ്ലിം സംഘടനകൾക്കിടയിൽ നബിദിനാഘോഷത്തെകുറിച്ച് കടുത്ത എതിർപ്പ് നിലനിൽക്കുന്നതിനിടെയാണ് ഈ വർഷത്തെ നബിദിനവും ആഘോഷിക്കപ്പെടുന്നത്.നബിദിനാഘോഷങ്ങൾ അനിസ്ലാമികമാണെന്ന് കാണിച്ച് മുജാഹിദ് വിഭാഗം നേരത്തെ നടത്തിയിരുന്ന കാമ്പയിൻ ഇത്തവണയും തുടരുന്നുണ്ട്. ഐ.എസ് റിക്രൂട്ട്‌മെന്റിലും 'ആടുമേക്കൽ' വിവാദത്തിലുംപെട്ട് നഷ്ടമായ തങ്ങളുടെ ഇമേജ് തിരച്ചുപിടിക്കാനായി അവർ ഇത്തവണയും നബിദിനാഘോഷ വിവാദം ശക്തമാക്കുന്നുണ്ട്.സമസ്തയടക്കമുള്ള ഭൂരിപക്ഷം വരുന്ന കേരളത്തിലെ മുസ്ലീങ്ങൾ നബിദിനാഘോഷങ്ങളെ അനുകൂലിക്കുന്നുണ്ടെങ്കിലും സിനിമാപാട്ട് അടക്കമുള്ള കാര്യങ്ങൾ കുട്ടികൾ സമ്മേളനങ്ങളിൽ പാടുന്നത് വിലക്കിക്കൊണ്ട് ചിലർ രംഗത്തത്തെിയിട്ടുണ്ട്.

അതിനിടെ നബിദിനാഘോഷം നടക്കുന്നതിനിടെ ഗൾഫിൽ താരനിശ നടത്തുന്നത് സംബന്ധിച്ച് സമസ്തയിലും മുസ്ലീലീഗിലും വിവാദം ഉയർന്നിരുന്നു.ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കേണ്ട താരനിശയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ഉടലെടുത്ത വിവാദത്തെ തുടർന്ന് പരിപാടിയിൽ പങ്കടെുക്കേണ്ടിയിരുന്ന സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ യാത്ര റദ്ദാക്കയിരുന്നു. 'മിഡിൽ ഈസ്റ്റ് ചന്ദ്രിക'യുടെ താരനിശയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈദരലി തങ്ങൾ പരിപാടിയിൽ പങ്കടെുക്കേണ്ടതില്‌ളെന്ന് തീരുമാനിച്ചത്.

നടൻ മമ്മൂട്ടിക്ക് പുരസ്‌കാരം നൽകുന്ന പരിപാടിയിൽ നിരവധി നടീനടന്മാരും മറ്റു കലാകാരന്മാരും പങ്കടെുക്കുന്നുണ്ട്. ഹൈദരലി തങ്ങൾ ഉൾപ്പെടെ ലീഗ് നേതാക്കൾ എത്തുമെന്നായിരുന്നു സംഘാടകരുടെ പ്രചാരണം. താൻ പരിപാടിയിൽ പങ്കടെുക്കുമെന്ന് പറയുന്ന ഹൈദരലി തങ്ങളുടെതന്നെ വിഡിയോ ക്‌ളിപ് പ്രചാരണങ്ങൾക്ക് സംഘാടകർ ഉപയോഗിച്ചിരുന്നു.എന്നാൽ നാടെങ്ങും നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ താരനിശ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം വിമർശനം ഉന്നയിചപ്പോഴാണ് തങ്ങൾ പിന്മാറിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP