Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറ്റ് ജില്ലകളിൽ നിന്നുമുള്ള ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിപോയിട്ടും തിരുവനന്തപുരത്തു നിന്നുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ല; പ്രതിഷേധവുമായി തെരുവിലിറങ്ങിയത് 670 തൊഴിലാളികൾ; പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റത് തലസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ സമരം അക്രമാസക്തമായതോടെ

മറ്റ് ജില്ലകളിൽ നിന്നുമുള്ള ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിപോയിട്ടും തിരുവനന്തപുരത്തു നിന്നുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ല; പ്രതിഷേധവുമായി തെരുവിലിറങ്ങിയത് 670 തൊഴിലാളികൾ; പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റത് തലസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ സമരം അക്രമാസക്തമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമായതോടെ കല്ലേറിൽ പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റു. തിരുവനന്തപുരം ഒരുവാതിൽകോട്ടയിലാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നൂറുകണക്കിന് തൊഴിലാളികളാണ് നാട്ടിൽ പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പൊലീസും തമ്മിൽ നടന്ന സംഘർഷത്തിലുണ്ടായ കല്ലേറിലാണ് സിഐയ്ക്ക് പരിക്ക് പറ്റിയത്.

തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ടുകൊണ്ട് 670 തൊഴിലാളികൾ പ്രതിഷേധിക്കാനെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ ഇവർ പൊലീസുകാരുടെ നേർക്ക് കല്ലെറിയുകയും ചെയ്തു. തുടർന്നാണ് പേട്ട സിഐയുടെ തലയ്ക്ക് പരിക്കേറ്റത്. മറ്റ് ജില്ലകളിൽ നിന്നുമുള്ള തൊഴിലാളികൾ മടങ്ങിപോയിട്ടും തിരുവനന്തപുരത്തു നിന്നുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കനത്ത മഴയ്ക്കിടയിലും ഇവർ പ്രതിഷേധവുമായി എത്തിയത്.

തങ്ങൾ കഴിയുന്ന ക്യാമ്പുകളിൽ പലരും അസുഖങ്ങളുമായി ബുദ്ധിമുട്ടുകയാണെന്നും ഇവർ പറയുന്നു. പ്രതിഷേധം കടുത്തതോടെ പൊലീസ് ഇവരുമായി ചർച്ച നടത്തുകയും വിഷയത്തിൽ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP