Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചെന്ന വാർത്ത തെറ്റ്; സംസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം; തണ്ണിത്തോടിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിലെ പ്രതികൾക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെന്നും മുഖ്യമന്ത്രി

വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചെന്ന വാർത്ത തെറ്റ്; സംസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം; തണ്ണിത്തോടിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിലെ പ്രതികൾക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചെന്ന വാർത്ത തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദവും ശരിയല്ല. എല്ലാ അതിഥി തൊഴിലാളികൾക്കും കേരളത്തിൽ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം നൽകി എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. അതേത്തുടർന്ന് അവിടെ അന്വേഷണം നടത്തി. കരുവാരക്കുണ്ടിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികൾ ചേലേങ്കര അഫ്സൽ എന്നയാളുടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ട്. അവർക്കു വേണ്ട ഭക്ഷ്യവസ്തുക്കൾ ക്വാർട്ടേഴ്സ് ഉടമയും ഏജന്റും എത്തിച്ച് നൽകിയിരുന്നു. കമ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണം എത്തിച്ച് നൽകാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചുവെങ്കിലും അവർ പാചകം ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞതിനെത്തുടർന്ന് അവർക്ക് 25 കിറ്റുകൾ നൽകി.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് തനിക്ക് കുടിപ്പകയും കുന്നായ്മയുമാണെന്ന് ആരോപിച്ച ചെന്നിത്തലയ്ക്ക് മറുപടി പറായാൻ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ മറുപടി പറയുകയാണെങ്കിൽ ഇന്നലെ പറഞ്ഞതിനേക്കാൾ് വലിയത് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പറയാൻ മടിയുണ്ടായിട്ടല്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന് അത് ചേരാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാലറി ചാലഞ്ചിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സാലറി ചലഞ്ച് നിർബന്ധിച്ച് നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ല. എന്നാൽ ജീവനക്കാർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്തിന് യാതൊരു എതിർപ്പുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത് ശരിയായ ആരോപണമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായി. കൊവിഡ് വരും മുൻപേ തന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകർന്ന അവസ്ഥയിലായിരുന്നുവെന്നും സാമ്പത്തിക മാനേജ്മെന്റിലെ പാളിച്ച കൊവിഡിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പത്തനംതിട്ട തണ്ണിത്തോടിൽ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തിൽ കുറ്റവാളികൾക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കും. അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അവർ ഏതു രാഷ്ട്രീയ പാർട്ടിയാണെന്നത് പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.കോയമ്പത്തൂരിലെ കോളജിലെ വിദ്യാർത്ഥിനിയായ കുട്ടി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കുട്ടിക്കും വീട്ടുകാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. അച്ഛന് വധഭീഷണിയുമുണ്ടായി. ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്നാണ് ആരോപണം. സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് പേരെ അറസ്റ്റുചെയ്തു. മൂന്നു പേരും സിപിഎം പ്രവർത്തകരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP