Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നരമാസത്തെ വീർപ്പുമുട്ടലിന് അറുതി; കുടുംബത്തിനൊപ്പം ചേരാൻ അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ട്രെയിനുകൾ പുറപ്പെട്ടു; ഒഡിഷയിലേക്കും ഝാർഖണ്ഡിലേക്കും യാത്ര; നാളെ തൃശൂരിൽ നിന്ന് ഒരു ട്രെയിനും എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും ബിഹാറിലേക്ക്

ഒന്നരമാസത്തെ വീർപ്പുമുട്ടലിന് അറുതി; കുടുംബത്തിനൊപ്പം ചേരാൻ അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ട്രെയിനുകൾ പുറപ്പെട്ടു; ഒഡിഷയിലേക്കും ഝാർഖണ്ഡിലേക്കും യാത്ര; നാളെ തൃശൂരിൽ നിന്ന് ഒരു ട്രെയിനും എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും  ബിഹാറിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ട്രെയിനുകൾ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നും ഝാർഖണ്ഡിലേക്കും ആലുവയിൽ നിന്ന് ഒഡീഷയിലേക്കുമാണ് ട്രെയിനുകൾ പുറപ്പെട്ടത്. ആലുവയിൽ നിന്ന് ഒഡിഷയിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് പുറപ്പെട്ടത്. 1111 പേരാണ് ഈ ട്രെയിനിൽ യാത്ര ചെയ്തത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് 1225 പേരാണ് യാത്ര ചെയ്തത്. അവർക്ക് ആവശ്യമായ ഭക്ഷണവും മാസ്‌കും സാനിറ്റൈസറും ഒരുക്കിയിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ ജില്ലയിൽ കുടുങ്ങിയ 1175 അതിഥി തൊഴിലാളികൾ സ്വദേശമായ ഝാർഖണ്ഡിലേക്ക് മടങ്ങി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകീട്ട് 7. 30 ആയിരുന്നു ജില്ലയിലെ ആദ്യസംഘം യാത്രയായത്. കോവിഡിന്റെ ഭീതിയിൽ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങൾ ചെയ്ത് തന്ന ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങിയത്.

സംഘത്തിൽ അഞ്ച് കുട്ടികളുമുണ്ട്. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി 38 കെ.എസ്.ആർ.ടി.സി ബസുകളിലായാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. കോഴിക്കോട് താലൂക്കിൽ നിന്ന് 962 പേരും കൊയിലാണ്ടി താലൂക്കിൽ നിന്ന് 213 പേരുമാണ് ആദ്യസംഘത്തിലുള്ളത്. ട്രെയിനിൽ സുരക്ഷ ഉറപ്പ് വരുത്താൻ കൂടെ ഉദ്യോഗസ്ഥരുണ്ടാകും.

ക്യാംപുകളിൽ മെഡിക്കൽ പരിശോധന കഴിഞ്ഞ ശേഷമാണ് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നത്, രോഗലക്ഷണമുള്ളവരെ അയക്കില്ല.
തൊഴിലാളികൾക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും നൽകിയാണ് ജില്ലാ ഭരണകൂടം യാത്രയാക്കിയത്. ശാരീരിക അകലം പാലിച്ചാണ് ട്രെയിനിൽ യാത്ര ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ വരും ദിവസങ്ങളിൽ സ്വന്തം നാടുകളിലേയ്ക്ക് മടക്കി അയയ്ക്കും.

മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, എം.കെ രാഘവൻ എംപി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംഎ‍ൽഎമാരായ എ.പ്രദീപ് കുമാർ, എം.കെ മുനീർ, ജില്ലാ കലക്ടർ സാംബശിവ റാവു വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അതിഥി തൊഴിലാളികള യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.ന്നു.

നാളെ വൈകുന്നേരം തൃശൂരിൽ നിന്ന് ബിഹാറിലേക്ക് ട്രെയിൻ പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും നാളെ ബിഹാറിലേക്ക് പോകുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ അതിഥിതൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികൾ തുടങ്ങി. തഹസിൽദാർ മാരുടെ നേതൃത്വത്തിൽ മുഗണന പട്ടിക തയ്യാറാക്കുന്ന ജോലി രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കും. ജില്ലയിലെ അതിഥി തൊഴിലാളികളിൽ അധിക പേരും കാർഷിക മേഖലയിലും നിർമ്മാണ മേഖലയിലുമാണ് ജോലിചെയ്യുന്നത്. പശ്ചിമബംഗാൾ, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ് അധികവും. പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്താണ് യാത്രക്ക് വേണ്ടിയുള്ള മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. കുട്ടികൾക്കും സ്ത്രികൾക്കും പ്രത്യേക പരിഗണന ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP