Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

പെരിയാ കേസിലെ പ്രതികളെ രക്ഷിക്കാൻ വക്കീലന്മാർക്ക് കൊടുക്കുന്നത് ലക്ഷങ്ങൾ; കൺസൾട്ടൻസികൾക്കും എത്ര കൊടുക്കാനും മടിയില്ല; സർക്കാർ ക്ഷണപ്രകാരം പ്രഭാഷണത്തിന് എത്തിയ നൊബേൽ ജേതാവിന് യാത്രാക്കൂലി കൊടുക്കാൻ തടസ്സവാദങ്ങൾ ഏറെ; കുമരകത്ത് ഹർത്താലുകാർ തടഞ്ഞുവച്ച ലെവിറ്റിന് ഇനിയും പണം കിട്ടിയില്ല; കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ചുവപ്പുനാടയുടെ കഥ

പെരിയാ കേസിലെ പ്രതികളെ രക്ഷിക്കാൻ വക്കീലന്മാർക്ക് കൊടുക്കുന്നത് ലക്ഷങ്ങൾ; കൺസൾട്ടൻസികൾക്കും എത്ര കൊടുക്കാനും മടിയില്ല; സർക്കാർ ക്ഷണപ്രകാരം പ്രഭാഷണത്തിന് എത്തിയ നൊബേൽ ജേതാവിന് യാത്രാക്കൂലി കൊടുക്കാൻ തടസ്സവാദങ്ങൾ ഏറെ; കുമരകത്ത് ഹർത്താലുകാർ തടഞ്ഞുവച്ച ലെവിറ്റിന് ഇനിയും പണം കിട്ടിയില്ല; കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ചുവപ്പുനാടയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഔദ്യോഗിക പരിപാടികൾക്കു ശേഷം കുമരകത്തു വേമ്പനാട് കായലിൽ ഹൗസ് യാത്രയ്ക്കു പോയ നൊബേൽ സമ്മാന ജേതാവ് തിരിച്ചറിഞ്ഞത് പൊതു മണിമുടക്കിന്റെ കാഠിന്യം. ഇതു നല്ലതാണെന്ന് അറിയാതെ പറഞ്ഞു പോയി. ഇതിന് വിഖ്യാത ശാസ്ത്രജ്ഞന് യാത്രാക്കൂലി പോലും നൽകിയില്ലെന്നാണ് ആരോപണം.

സർക്കാർ ക്ഷണപ്രകാരം കേരളത്തിൽ പ്രഭാഷണത്തിനെത്തിയ രസതന്ത്ര നൊബേൽ ജേതാവും വിഖ്യാത ശാസ്ത്രജ്ഞനുമായ മൈക്കൽ ലെവിറ്റിന്റെ യാത്രച്ചെലവ് 10 മാസം കഴിഞ്ഞിട്ടും നൽകാത്തത് കേരളത്തിന് തന്നെ നാണക്കേടാവുകയാണ്. കേരള സർവകലാശാല യാത്രാക്കൂലി നൽകിയില്ലെന്ന വാർത്ത മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് ചർച്ചകൾക്ക് കാരണം. പെരിയ ഇരട്ട കൊലയിലും മറ്റും പ്രതികൾക്ക് വേണ്ടി സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തി ഖജനാവിൽ നിന്ന് കോടികൾ മുടിക്കുന്ന അതേ സർക്കാരാണ് ലോകപ്രശസ്തനായ ശാസ്ത്രജ്ഞന് പണം നൽകാൻ മടികാണിക്കുന്നത്.

യുഎസിൽ നിന്നു സ്വന്തം പണം മുടക്കി എത്തിയ ലെവിറ്റിന് 7 ലക്ഷത്തോളം രൂപയാണു നൽകേണ്ടിയിരുന്നത്. 3 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) നൽകി. ബാക്കി തുക മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷം ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഒക്ടോബറിൽ അനുവദിച്ചെങ്കിലും പണം കൈമാറുന്ന നടപടി സർവകലാശാലയിലെ ചുവപ്പു നാടയിൽ കുരുങ്ങി. ഇതാണ് നാണക്കേടായി മറുന്നത്.

കേന്ദ്രാനുമതി പോലും കിട്ടാത്ത പദ്ധതികൾക്ക് വിദേശ കൺസൾട്ടന്റുകളെ നിയോഗിച്ച് കോടികൾ കൊടുക്കുന്ന സർക്കാരാണ് കേരളത്തിലേത്. കൺസൾട്ടന്റ് രാജിലൂടെ കമ്മീഷൻ ലക്ഷ്യമിട്ടാണ് ഇതെല്ലാം. എന്നാൽ ലെവിറ്റിന് പണം കൊടുത്താൽ കമ്മീഷൻ കിട്ടില്ല. അതാണ് ലെവിറ്റിനെ പാഠം പഠിപ്പിക്കുന്ന ചുവപ്പുനാട. ഇതാണ് വിമർശന വിധേയമാകുന്നത്. ലോക പ്രശസ്തനായ ശാസ്ത്രജ്ഞനെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന വാദവും ശക്തമാണ്.

2013ൽ നൊബേൽ പുരസ്‌കാരം ലഭിച്ച ലെവിറ്റ് കഴിഞ്ഞ ജനുവരിയിലാണു സർക്കാരിന്റെ ക്ഷണപ്രകാരം എത്തിയത്. കേരളത്തെ സ്‌നേഹിക്കുന്ന ലെവിറ്റ് 2010 ലും പ്രഭാഷണത്തിനെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ കേരള സർവകലാശാലയിലെ എറുഡൈറ്റ് പ്രഭാഷണമായിരുന്നു ജനുവരിയിലെ പ്രധാന പരിപാടി. അസാപ്പിന്റെ നേതൃത്വത്തിൽ കുസാറ്റിൽ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു.

ഔദ്യോഗിക പരിപാടികൾക്കു ശേഷം കുമരകത്തു വേമ്പനാട് കായലിൽ ഹൗസ് യാത്രയ്ക്കു പോയ ലെവിറ്റിനെയും ഭാര്യയെയും പണിമുടക്കിന്റെ പേരിൽ തടഞ്ഞതു വലിയ വിവാദമായിരുന്നു. കേരളത്തിന് ഇതു നല്ലതല്ലെന്ന് അദ്ദേഹം അന്നു പ്രതികരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യത്തിൽ പിന്നീടു പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.

പണിമുടക്കിനിടെ സമരാനുകൂലികൾ തന്നെ കുട്ടനാട്ടിൽ തടഞ്ഞത് നിസാര സംഭവമെന്ന് ലെവിറ്റ് പിന്നീട് പറഞ്ഞിരുന്നു. ടൂറിസത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നാണ് മനസ്സിലായത്. തെറ്റിദ്ധാരണ മൂലമാകാം തന്നെ തടഞ്ഞത്. എങ്കിലും രണ്ട് മണിക്കൂറോളം ഇരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമെന്നും മൈക്കൽ ലെവിറ്റ് പറഞ്ഞിരുന്നു. തന്നെ തടഞ്ഞ സംഭവത്തിൽ പരാതിയില്ലെന്ന് നേരത്തെ തന്നെ മൈക്കൽ ലെവിറ്റ് വ്യക്തമാക്കിയിരുന്നു. ആലപ്പുഴ കളക്ടർ മൈക്കൽ ലെവിറ്റിനെ കണ്ട് ക്ഷമ ചോദിച്ചതിനുശേഷമായിരുന്നു ലെവിറ്റിന്റെ ഈ പ്രതികരണം.

കുമരകം കാണുന്നതിനായി ഭാര്യയ്ക്കൊപ്പമാണ് ലെവിറ്റ് ആലപ്പുഴയിൽ എത്തിയത്. ആർ ബ്ലോക്കിൽ വച്ചാണ് അദ്ദേഹം സഞ്ചരിച്ച ബോട്ട് പണിമുടക്ക് അനുകൂലികൾ തടഞ്ഞുവെച്ചത്. നൊബേൽ സമ്മാന ജേതാവാണെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടും പണിമുടക്ക് അനുകൂലികൾ കേൾക്കാൻ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP