Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീനച്ചിലാറ്റിൽ ചാടി ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിനെതിരെ എം.ജി സർവകലാശാല വി സി; കോളജിന് വീഴ്ച പറ്റിയെന്ന് വി സി; സി.സി ക്യാമറ ദൃശ്യങ്ങൾ പൊതുജനത്തിന് കൈമാറിയത് തെറ്റ്; ക്രമക്കേട് വരുത്തിയ ഹാൾ ടിക്കറ്റ് നൽകേണ്ടിയിരുന്നത് യൂണിവേഴ്‌സിറ്റിക്കെന്നും വിസിയുടെ പ്രതികരണം; കോപ്പിയടി വിവാദത്തിൽ കോളജിനെതിരെ കടുത്ത ആരോപണം; ബിവി എം ഹോളിക്രോസ് കോളേജിനെതിരായ ആരോപണങ്ങളിൽ ഉറച്ച് പെൺകുട്ടിയുടെ ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ രഹസ്യമാക്കി വെയ്‌ക്കേണ്ടതാണ്. അത് സർവകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാൻ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാൾ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാനടത്തിപ്പിൽ എംജി സർവകലാശാല മാറ്റം വരുത്തുമെന്നും വിസി പറഞ്ഞു. പരീക്ഷാ കേന്ദ്രമുള്ള എല്ലാ കോളജുകളിലും കൗൺസലിങ് സെന്ററുകൾ വേണം. ഹാൾ ടിക്കറ്റിൽ പൂർണമേൽവിലാസം രേഖപ്പെടുത്താൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം മുൻപ് രംഗത്ത് വന്നിരുന്നു.

തന്റെ മകൾ ഒരിക്കലും കോപ്പിയടിക്കില്ലെന്ന് പിതാവ് ഷാജി തറപ്പിച്ചു പറഞ്ഞത്.. ബി.കോം വിദ്യാർത്ഥിനി അഞ്ജു പി ഷാജി കോപ്പിയടിച്ചതായുള്ള കോളജ് അധികൃതരുടെ വാദമാണ് കുടുംബ തള്ളിയത്. തന്റെ മകൾ ഒരിക്കലും കോപ്പിയടിക്കില്ല എന്ന് പറഞ്ഞ അച്ഛൻ കോളജിന്റെ പീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നത്.

പ്രിൻസിപ്പലിനും സാറിനും എതിരെ കൊലക്കുറ്റം ചുമത്തണം. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഹാൾടിക്കറ്റിലെ കൈയക്ഷരം മകളുടെതല്ല. ഇതിൽ കൃത്രിമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് കാണിച്ചതെന്നും പിതാവ് ആരോപിച്ചു. പൊലീസ് അന്വേഷണത്തിലും വിശ്വാസമില്ല. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചേർപ്പുങ്കൽ ബിവി എം ഹോളിക്രോസ് കോളേജ് പ്രിൻസിപ്പലിനെതിരെയാണ് ഷാജി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രിൻസിപ്പലിന്റെ അടുത്ത് ചെന്ന തങ്ങളോട് മകൾ ഏതെങ്കിലും ആൺപിള്ളേരുടെ പിറകെ പോയോയെന്ന് അന്വേഷിക്കാനാണ് പറഞ്ഞതെന്നും ഷാജി പറഞ്ഞു.

കോളജ് ഇന്നലെ കാണിച്ച സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് പിതാവ് ആരോപിച്ചത്. യഥ്ാർത്ഥ വീഡിയോ ഇതല്ല. കുട്ടിയെ കാണാതായപ്പോൾ വീഡിയോ അന്വേഷിച്ച് കോളജിനെ സമീപിച്ചിരുന്നു. കോളജിൽ സിസിടിവി പ്രവർത്തിക്കുന്നില്ല എന്നാണ് കോളജ് അധികൃതർ അന്ന് പറഞ്ഞത്. പിന്നീട് എങ്ങനെ വീഡിയോ പുറത്തുവന്നുവെന്നും പിതാവ് ചോദിച്ചു. കുട്ടിയുടെ പേപ്പറുകൾ എല്ലാം കൈവശമുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. എങ്കിൽ കോളജ് അധികൃതർക്ക് എങ്ങനെ ഹാൾടിക്കറ്റ് കിട്ടിയെന്നും വാർത്താസമ്മേളനത്തിൽ പിതാവ് ചോദിച്ചു.

അതേസമയം ബി.കോം അവസാന സെമസ്റ്റർ വിദ്യാർത്ഥിനി അഞ്ജു പി ഷാജിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി കോളേജ് അധികൃതർ രംഗത്തെത്തിയിരുന്നു. അഞ്ജുവിന്റെ പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങളും കോപ്പി എഴുതിയ ഹാൾടിക്കറ്റും കോളേജ് അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

കോളേജിനെതിരേയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. പെൻസിൽ ഉപയോഗിച്ചാണ് ഹാൾടിക്കറ്റിന് പിറകിൽ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50 നാണ് കുട്ടിയിൽനിന്നും പാഠഭാഗങ്ങൾ എഴുതിയ ഹാൾടിക്കറ്റ് പിടിച്ചെടുത്തത്. പരീക്ഷാഹാളിൽനിന്ന് ഒരു മണിക്കൂർ കഴിയാതെ വിദ്യാർത്ഥിയെ പുറത്തിറക്കാനാവില്ല. അതിനാലാണ് അൽപസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയത്.

പെൺകുട്ടിയോടും അവരുടെ ബന്ധുക്കളോടും പ്രിൻസിപ്പാളോ അദ്ധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. കുട്ടിയോട് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്താൻ പറഞ്ഞതിന് പിന്നാലെയാണ് കോളേജിൽനിന്ന് ഇറങ്ങിപ്പോയതെന്നും അവർ പറഞ്ഞു. വിദ്യാർത്ഥിനി ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി പത്ത് മണിക്ക് പൊലീസിൽ നിന്നാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്നാണ് കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും വിശദീകരിക്കുന്നത്. പ്രൈവറ്റ് വിദ്യാർത്ഥിയായതിനാൽ കുട്ടിയെക്കുറിച്ച് കൂടുതലായും ഒന്നുമറിയില്ലായിരുന്നു. സംഭവത്തിൽ സർവകലാശാല അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. എംജി സർവകലാശാല വിശദീകരണം തേടിയതിൽ കൃത്യമായ മറുപടി നൽകുമെന്നും ബിവി എം ഹോളിക്രോസ് കോളേജ് മാനേജ്‌മെന്റ് അധികൃതർ വിശദീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP