'കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?' എന്ന തലക്കെട്ടിൽ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപൺ മാഗസിനിൽ; പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ചു പ്രസിദ്ധീകരിച്ച ലേഖനം അടുത്ത ദിവസം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും അപ്രത്യക്ഷം; അതൃപ്തി വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു പി ഗോവിന്ദപിള്ളയുടെ മകൻ; ഭയപ്പെടുത്തി പിൻവലിപ്പിച്ചതോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡിജിറ്റൽ മീഡിയാ പ്ലാറ്റ്ഫോമുകളെ പ്രധാനമായും ഉന്നം വെച്ചുകൊണ്ടായിരുന്നു ഇടതു സർക്കാർ പൊലീസ് ആക്ടിൽ 118 എ ഭേദഗതി വരുത്തിയത്. കനത്ത ജനരോഷം ഉയർന്നതോടെയാണ് ഈ തീരുമാനത്തിൽ നിന്നും താൽക്കാലികമായിട്ടെങ്കിലും സർക്കാർ പിൻവാങ്ങിയത്. എന്നാൽ, ഈ പിന്മാറ്റം കോടതിയിൽ തർക്കവിഷയമായി തുടരുമ്പോഴും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഭയം വളർത്താൻ ഇതുകൊണ്ടു സർക്കാറിന് സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമർശിച്ചാൽ അപായം വരുന്നു എന്ന പ്രതീതിയാണ് പൊതുവേ ഉയർന്നിരിക്കുന്നത്. ഇതിനിടെയാണ് ഒരു ദേശീയ മാധ്യമത്തിൽ കേരളത്തിലെ പൊലീസ് രാജിനെ കുറിച്ചു അക്കമിട്ടു നിരത്തുന്ന ലേഖനം വന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റർ എം ജി രാധാകൃഷ്ണൻ എഴുതിയ ലേഖനം ഡിജിറ്റൽ മീഡിയാ പ്ലാറ്റ്ഫോമിൽ നിന്നും അപ്രത്യക്ഷമായത് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കയാണ് ഇപ്പോൾ.
HAS KERALA BECOME A POLICE STATE ? (കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?) എന്ന തലക്കെട്ടിൽ മൂന്ന് പേജ് ലേഖനമാണ് ഓപൺ മാഗസിനിൽ വന്നത്. പ്രിന്റഡ് എഡിഷനിൽ പ്രസിദ്ധീകരിച്ച ലേഖനം ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചകൾ എണ്ണിപ്പറയുന്നതായിരുന്നു. നവംബർ ഒമ്പതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ച ലേഖനം എന്നാൽ അടുത്ത ദിവസം തന്നെ ഓൺലൈനിൽ നിന്നും അപ്രത്യക്ഷമായി. പിണറായി വിജയനെ വിമർശിക്കുന്ന ലേഖനത്തിൽ ചിത്രമായി കൊടുത്തിരുന്നത് പിണറായി വിജയൻ റഷ്യൻ ഏകാധിപതിയുടെ പട്ടാളക്കുപ്പായത്തിൽ പ്രത്യക്ഷപ്പെടുന്ന വിധത്തിലായിരുന്നു.
ഗ്രാഫിക്സിന്റെ സഹായത്തോടെ തയ്യാറാക്കി ഈ ചിത്രം ഓൺലൈനിൽ എത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഭയന്നാണോ അതോ മറ്റെങ്കിലും സമ്മർദ്ദം കൊണ്ടാണ് ഓപൺ മാനേജ്മെന്റ് പിൻവലിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം പ്രസിദ്ധീകരിച്ച ലേഖനം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും അപ്രത്യക്ഷമായതോടെ ഇത് മലയാളം സൈബർ ഇടത്തിൽ കടുത്ത വിമർശനങ്ങൾക്കും ഇടയാക്കി. പ്രിന്റ് എഡിഷനിലെ ലേഖനം ഓൺലൈനിൽ കണ്ട് സെർച്ച് ചെയ്തവർക്ക് നിരാശയായിരുന്നു ഫലം.
ഇതോടെ ലേഖകനായ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ കൂടിയായ എം ജി രാധാകൃഷ്ണനും പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. നവംബർ 9ന് പ്രസിദ്ധീകരിച്ച ഓപൺ പതിപ്പിൽ തന്റെ ലേഖനം ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ദിവസം അത് അപ്രത്യക്ഷമായി എന്നു ചൂണ്ടിക്കാട്ടി എം ജി രാധാകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. ഇതോടെ ഈ വിഷയം കൂടുതൽ പേർ ഏറ്റുപിടിച്ചു പിണറായി വിജയനെ ഭയന്നാണോ ലേഖനം പിൻവലിച്ചത് എന്ന ചോദ്യമായിരുന്നു പലയിടങ്ങളിലും ഉയർന്നത്. വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർ എജി രാധാകൃഷ്ണന്റെ ലേഖനം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും പിൻവലിക്കപ്പെട്ട വിഷയം സ്വന്തം വാളിൽ ഷെയർ ചെയ്തു.
ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ കെ എ ഷാജി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനയാണ്: കേരളം പൊലീസ് സ്റ്റേറ്റായി മാറുകയാണോ എന്നൊരു ചോദ്യം ഓപ്പൺ എന്ന ദേശീയ വാർത്താ വാരികയുടെ നവംബർ 9 ലക്കം കവറിൽ ഉണ്ടായിരുന്നു. മാഗ്സ്റ്റർ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് വാരികയുടെ താളുകൾ മുഴുവൻ പരതി നോക്കിയിട്ടും ആ വിഷയത്തിലൊന്നും കണ്ണിൽ പെട്ടില്ല. ഇതെന്ത് മറിമായമെന്ന് കരുതിയിരിക്കുമ്പോഴാണ് ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. ആ തലക്കെട്ടിൽ താനെഴുതിയ ലേഖനം അച്ചടിച്ചു വന്നിരുന്നെന്നും എന്നാൽ എന്തോ കാരണങ്ങളാൽ ഓപ്പൺ വാരികയുടെ ചുമതലക്കാർ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിന്ന് പിറ്റേന്നത് എടുത്ത് മാറ്റുകയായിരുന്നു എന്നും. ഭയങ്ങൾ വളരുകയാണ്.
ഇടതു സൈന്ധാന്തികൻ കൂടിയായ പി ഗോവിന്ദപ്പിള്ളയുടെ മകൻ എഴുതി ലേഖനം പിൻവലിക്കപ്പെട്ടത് കേരളത്തിലെ പൊലീസിംഗിനെ കുറിച്ച് ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണെന്ന വിമർശനവും ചിലർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചു. സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തതിന്റെ പേരിൽ എം ജി രാധാകൃഷ്ണൻ എഡിറ്റാറായ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തകളുടെ പേരിൽ മാസങ്ങളോളം സിപിഎം ചാനൽ ബഹിഷ്ക്കരിച്ചിരുന്നു. ഇതോടെ സഖാക്കളുടെ ബഹിഷ്ക്കരണത്തെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ച ചെയ്തു.
പിണറായി വിജയൻ സർക്കാർ പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി മാധ്യമങ്ങളെയും വിമർശനങ്ങളെയും മറവുചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നതിനെക്കുറിച്ചും വിമർശിച്ചു കൊണ്ടായിരുന്നു എം ജി രാധാകൃഷ്ണന്റെ ലേഖനം. എം ജി രാധാകൃഷ്ണൻ എഡിറ്ററായ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം മാസങ്ങളോളം ബഹിഷ്കരിച്ചിരുന്നു. അതിനുപുറമേയാണ് എം.ജി. രാധാകൃഷ്ണന്റെ ലേഖനം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റേതാണ് ഓപൺ മാഗസിൻ. ഹാരിസൺ ഗ്രൂപ്പിന്റേതാണ് ഈ സ്ഥാപനം. അതുകൊണ്ട് തന്നെ കേരളത്തിൽ എസ്റ്റേറ്റുകളുള്ള ഹാരിസൺ ഗ്രൂപ്പുമായുള്ള ബന്ധമാണ് ലേഖനം പിൻവലിക്കലിന് ഇടയാക്കിയത് എന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.
അടിയന്തരാവസ്ഥാ കാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് എം ജി രാധാകൃഷ്ണന്റെ ലേഖനം തുടങ്ങുന്നത്. അന്ന് രക്തം പുരണ്ട വസ്ത്രം ഉയർത്തിക്കാട്ടി 32കാരനായ പിണറായി പ്രസംഗിച്ച കാര്യം ഓർത്തെടുത്തു കൊണ്ടു തുടങ്ങുന്ന ലേഖനത്തിൽ പിന്നീട് കടുത്ത വിമർശനങ്ങളാണ ഉള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ പൊലീസ് രാജിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ, ആ പഴയകാലമാണ് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി എത്തിയപ്പോൾ സംഭവിക്കുന്നതെന്നാണ് ലേഖനത്തിലെ വിമർശനം.
കേരളത്തിൽ ഇപ്പോൾ പൊലീസ് രാജാണെന്നും അതിന് അടിവരയിടുന്നതാണ് പൊലീസ് ആക്ടിലെ ഭേദഗതിയെന്നും അദ്ദേഹം സൂപ്പിക്കുന്നു. അപകീർത്തി പരമായ പരാമർശങ്ങൾക്ക് നിയമനടപടികൾ സ്വീകരിക്കാമെന്നിരിക്കെയാണ് ഒരുതരത്തിലുള്ള വിമർശനങ്ങളെയും അംഗീകരിക്കാത്തവിധമുള്ള പൊലീസ് ആക്ട് ഭേദഗതി വരുത്താൻ പിണറായി ഒരുങ്ങുന്നതെന്നാണ് ലേഖനത്തിൽ പറയുന്നത്.
കരിനിയമമെന്നും ജനാധിപത്യവിരുദ്ധമെന്നും സിപിഎം വിമർശിച്ച യു.എ.പി.എ കേരളത്തിൽ വിദ്യാർത്ഥികൾക്കുനേരെപ്പോലും പിണറായി വിജയന്റെ പൊലീസ് ഉപയോഗിച്ചതും. അവർക്ക് എൻ.ഐ.എ കോടതി ജാമ്യം നൽകിയതോടെ പൊലീസിന്റെ കള്ളക്കഥകളൊക്കെ പൊളിഞ്ഞതും എം.ജി രാധാകൃഷ്ണൻ പറയുന്നു. പിണറായി ഭരണത്തിലേറിയതിന് ശേഷം കേരളത്തിൽ നടന്ന മാവോയിസ്റ്റ് വേട്ടകളെക്കുറിച്ചും ശക്തമായ പരാമർശമുണ്ട്. വിമർശകർ പിണറായി വിജയനെ മുണ്ടുടത്ത മോദിയെന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
കോവിഡ് പോരാട്ടത്തിൽപോലും പൊലീസിനെ ആശ്രയിക്കേണ്ടി വന്ന സാഹചര്യമെന്തെന്ന് എം.ജി ചോദിക്കുന്നു. മഹാരാഷ്ട്രയിൽ മാഫിയകളെ അടിച്ചമർത്താൻ നടപ്പിലാക്കിയ മോകാക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) ക്ക് സമാനമായ നിയമം കേരളത്തിൽ നടപ്പാക്കാനൊരുങ്ങുകയാണെന്നുമാണ് മറ്റൊരു വിമർശനം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഈ കരിനിയമം നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറും കേരളം. അതായത് എല്ലാമേഖലയിലും പൊലീസിന് അപ്രമാദിത്വം നൽകുന്ന പിണറായിയുടെ പൊലീസ് നയത്തിനെ ശക്തമായ ഭാഷയിലാണ് എം.ജി. രാധാകൃഷ്ണൻ തന്റെ ലേഖനത്തിൽ വിമർശിക്കുന്നത്. ഇങ്ങനെ നിശിദമായ വിമർശനങ്ങൾ ഉന്നയിക്കുന്ന ലേഖനമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്