Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞുനോറയുടെ കുസൃതിക്കളികൾ കാണാൻ വീഡിയോ കോൾ പതിവ്; ചൊവ്വാഴ്ച കോൾ വന്നപ്പോൾ പറയാൻ വ്യാഴാഴ്ചത്തെ ജന്മദിനാഘോഷ ഒരുക്കങ്ങൾ; പരാതികൾ പറയുന്ന സ്വഭാവക്കാരി അല്ലാത്തതിനാൽ ഫിലിപ്പിന്റെ ഭീഷണികൾ അറിഞ്ഞതേയില്ല; ഡിസംബറിൽ പള്ളിപ്പെരുന്നാൾ കൂടാൻ വന്ന മെറിൻ മടങ്ങിയത് നോറയെ നാട്ടിലാക്കി; നാളെ ജന്മദിനാശംസ നേരാനിരിക്കെ സങ്കടക്കടലായ മോനിപ്പള്ളി ഊരാളിൽ വീട്ടിൽ ഇനി ആശ്വാസം രണ്ടുവയസുകാരി നോറയുടെ കളിചിരികൾ മാത്രം

കുഞ്ഞുനോറയുടെ കുസൃതിക്കളികൾ കാണാൻ വീഡിയോ കോൾ പതിവ്; ചൊവ്വാഴ്ച കോൾ വന്നപ്പോൾ പറയാൻ വ്യാഴാഴ്ചത്തെ ജന്മദിനാഘോഷ ഒരുക്കങ്ങൾ; പരാതികൾ പറയുന്ന സ്വഭാവക്കാരി അല്ലാത്തതിനാൽ ഫിലിപ്പിന്റെ ഭീഷണികൾ അറിഞ്ഞതേയില്ല; ഡിസംബറിൽ പള്ളിപ്പെരുന്നാൾ കൂടാൻ വന്ന മെറിൻ മടങ്ങിയത് നോറയെ നാട്ടിലാക്കി; നാളെ ജന്മദിനാശംസ നേരാനിരിക്കെ സങ്കടക്കടലായ മോനിപ്പള്ളി ഊരാളിൽ വീട്ടിൽ ഇനി ആശ്വാസം രണ്ടുവയസുകാരി നോറയുടെ കളിചിരികൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇത്തവണ ഇടവകപള്ളിയിലെ പെരുന്നാളുകൂടാനാണ് നെവിനും മെറിനും മകൾ നോറയെയും കൊണ്ട് നാട്ടിലെത്തിയത്. അമേരിക്കയിൽ ജനിച്ച നോറ അമ്മയുടെ നാട്ടിലേയ്‌ക്കെത്തുന്നതും ആദ്യമായിട്ടായിരുന്നു. പിന്നീട് നോറയെ നാട്ടിലാക്കി മെറിൻ ജീവിതം കരുപിടിപ്പിക്കാൻ ഫ്ളോറിഡയിലേക്ക് പോയി. കഴിഞ്ഞ ഡിസംബറിലായിരുന്നു ആ വരവ്. അമേരിക്കയിലായിരുന്നു പ്രസവം. ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേരക്കുട്ടിയെ കാണാൻ ജോയിക്കും മേഴ്‌സിക്കും അവസരം ലഭിച്ചത്. ജോലിക്ക് പോകേണ്ടതിനാൽ നോറയെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് മെറിൻ തിരിച്ച് ജനുവരി 29 ന്‌ജോലി സ്ഥലത്തേക്ക് മടങ്ങിയത്. അമേരിക്കയിലെ ഫ്‌ളോറിഡയിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ, മെറിനെ ഭർത്താവ് നെവിൻ 17 തവണ കുത്തിയും കാറോടിച്ച് ദേഹത്ത് കയറ്റിയും ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്തയുടെ നടുക്കത്തിലാണ് മോനിപ്പള്ളി ഊരാളിൽ വീട്.

2016 ജൂലൈ 30 നായിരുന്നു ചങ്ങനാശേരി ആലിക്കത്തറയിൽ മാത്യുവിന്റെ മകൻ നെവിൻ (ഫിലിപ്പ് ) മെറിന്റെ കഴുത്തിൽ താലി ചാർത്തുന്നത്. പിന്നീടാണ് മെറിനെ നെവിൻ അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുന്നത്. നാളെയാണ് മെറിന്റെ 27-ാം ജന്മദിനം. മകൾക്ക് ആശംസ നേരാൻ കാത്തിരിക്കെയാണ് മരങ്ങാട്ട് വീട്ടിലേയ്ക്ക് ഇന്നലെ രാത്രി 9.30 തോടെ ദുരന്തവാർത്തയെത്തുന്നത്. സന്തോഷത്തിൽ മതിമറക്കേണ്ടേ വീട് ഇപ്പോൾ സങ്കടക്കടലായി.

കുഞ്ഞുനോറ ഇനിയും അറിഞ്ഞിട്ടില്ല. കുസൃതികൾ കണ്ട് സന്തോഷിക്കാൻ അമ്മ ഇനിയില്ല. രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് മെറിൻ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങൾ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു' ആശുപത്രിയിലെ സഹപ്രവർത്തകരിലൊരാൾ കണ്ണീരോടെ പറയുന്നു. നെവിനുമായുള്ള ബന്ധത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയാണു മെറിൻ താമ്പയിലേക്കു മാറാൻ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. നാലാം നിലയിൽ കോവിഡ് വാർഡിലാണു മെറിൻ ജോലി ചെയ്തിരുന്നത്. 'ഞങ്ങൾക്കിത് വിശ്വാസിക്കാനാകുന്നില്ല. അവൾ ഒരു മാലാഖയായിരുന്നു. രണ്ട് വർഷമായി ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്‌ത്തിയശേഷം ഞങ്ങളുടെ കൺമുന്നിലാണ് അവളുടെ മുകളിലൂടെ അയാൾ കറുത്ത കാർ ഓടിച്ചുകയറ്റിയത്.'

സഹപ്രവർത്തകർക്ക് മാത്രമല്ല, വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരിയാണ് മെറിൻ. അവൾക്കീ ദുർഗതി വന്നല്ലോയെന്നാണ് എല്ലാവരും സങ്കടപ്പെടുന്നത്. പതിവ് പോലെ മെറിന്റെ വീഡിയോ കോൾ വന്നിരുന്നു ചൊവ്വാഴ്ചയും. പിതാവ് ജോയിയോടും മാതാവ് മേഴ്‌സിയോടും നഴ്‌സിങ്ങിന് പഠിക്കുന്ന സഹോദരി മീരയോടും സംസാരിച്ചു. കുഞ്ഞുനോറയുടെ കളിചിരികൾ കണ്ടു. രാത്രി 10 മണിയോടെ വന്ന ആ വാർത്ത വീട്ടുകാർ എങ്ങനെ വിശ്വസിക്കാൻ. നെവിൻ ഫിലിപ്പുമായി അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും മകൾ പരാതികൾ പറയുന്ന സ്വഭാവക്കാരിയായിരുന്നില്ല. ഡിസംബറിൽ നാട്ടിലെത്തിയെങ്കിലും, 10 ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. ജനുവരി 12 പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത നെവിൻ ഫിലിപ്പ് നേരത്തെ തന്നെ മടങ്ങി. ജനുവരി 29 ന് മെറിനും. ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നെങ്കിലും ഫിലിപ്പ് ഭീഷണിയാണെന്ന് തുറന്നുപറഞ്ഞിരുന്നില്ല.

മെറിന്റെ കൊലപാതക വിവരം അറിഞ്ഞതുമുതൽ ബന്ധുക്കളും അടുപ്പക്കാരും വീട്ടിലേക്കെത്തുന്നുണ്ട്. മെറിന്റെ മകൾ 2 വയസ്സുകാരിയെ മാറോടടുക്കിപ്പിടിച്ചുള്ള മാതാവ് മേഴ്‌സിയുടെ നിലിവിളി കണ്ടുനിൽക്കുന്നവരുടെ മിഴികളെയും ഈറനണിയിക്കുന്നുണ്ട്. കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയാണ് മെറിനും നെവിനും. മെറിൻ ബ്രൊവാർഡിലെ ഹോസ്പിറ്റലിൽനിന്നു രാജി വച്ച് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴാണ് ആക്രമത്തിനിരയായത്. സംഭവസ്ഥലത്ത് നിന്ന് കാറോടിച്ച് ഹോട്ടലിലേക്ക് പോയ ഭർത്താവിനെ അവിടെവച്ചാണ് പൊലീസ് പിടികൂടിയത്. മിഷിഗണിലെ വിക്സനിൽ ജോലിയുള്ള ഫിലിപ്പ് ഇന്നലെ കോറൽ സ്പ്രിങ്സിൽ എത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭർത്താവ് ഫിലിപ്പ് മാത്യു.

ബ്രൊവാർഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് മെറിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് വർഷമായി ഈ ആശുപത്രിയിലായിരുന്നു ജോലി. കോവിഡ് രോഗികളെ പരിചരിച്ചിരുന്ന മെറിനെ കുറിച്ച ആശുപത്രി അധികൃതർക്കും കൂട്ടുകാർക്കും നല്ലതേ പറയാനുള്ളൂ. ഭർത്താവിൽ നിന്ന് കൂടുതൽ അകന്നു ജീവിക്കാനാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ തീരുമാനിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭർത്താവ് ഫിലിപ്പ് മാത്യു പിടിയിലായി. ഹോട്ടലിൽ നിന്നായിരുന്നു അറസ്റ്റ്. കൊലപാതകത്തിനുപയോഗിച്ച കാറും പിടിച്ചെടുത്തു. എങ്ങനെയാണ് പ്രതിയെ പിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP