Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുത്തേറ്റ് വീണ ശേഷം കാറു കയറ്റി ഭർത്താവ് മരണമുറപ്പിക്കുമ്പോൾ ആ അമ്മ കരഞ്ഞത് സ്വന്തം മകളെ ഓർത്ത്...; കോവിഡ് രോഗികളെ ശുശ്രൂഷിച്ച് സന്തോഷത്തേടെ പുറത്തിറങ്ങിയ 'മാലാഖ' കുത്തേറ്റ് വീണിടത്ത് മെഴുകു തിരികളും പൂക്കളുമായി കണ്ണീരുമായി എത്തി ആദരാഞ്ജലി അർപ്പിച്ച് സൗത്ത് ഫ്‌ളോറിഡയിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അംഗങ്ങൾ; മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും; ഓൺലൈനായി അമ്മയുടെ മുഖം കൊച്ചു നോറ ഇന്ന് വീണ്ടും കാണും; മോനിപ്പള്ളിയിലെ ദുഃഖം അണപൊട്ടുമ്പോൾ

കുത്തേറ്റ് വീണ ശേഷം കാറു കയറ്റി ഭർത്താവ് മരണമുറപ്പിക്കുമ്പോൾ ആ അമ്മ കരഞ്ഞത് സ്വന്തം മകളെ ഓർത്ത്...; കോവിഡ് രോഗികളെ ശുശ്രൂഷിച്ച് സന്തോഷത്തേടെ പുറത്തിറങ്ങിയ 'മാലാഖ' കുത്തേറ്റ് വീണിടത്ത് മെഴുകു തിരികളും പൂക്കളുമായി കണ്ണീരുമായി എത്തി ആദരാഞ്ജലി അർപ്പിച്ച് സൗത്ത് ഫ്‌ളോറിഡയിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അംഗങ്ങൾ; മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും; ഓൺലൈനായി അമ്മയുടെ മുഖം കൊച്ചു നോറ ഇന്ന് വീണ്ടും കാണും; മോനിപ്പള്ളിയിലെ ദുഃഖം അണപൊട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെറിന് അന്ത്യാഞ്ജലി അർപ്പിച്ച് സൗത്ത് ഫ്‌ളോറിഡയിലെ നഴ്‌സ് സമൂഹം. മെറിൻ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി എത്തിയാണ് സൗത്ത് ഫ്‌ളോറിഡയിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അംഗങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചത്. ബുധനാഴ്ചയാണ് സംസ്‌കാരം. കേരളത്തിലുള്ള മെറൻ ജോയിയുടെ അച്ഛനും അമ്മയും സഹോദരിയും ഏക മകൾ നോറയും ഓൺലൈനിലൂടെയാകും മെറിന്റെ മൃതദേഹം അവസാനമായി കാണുക. ഭർത്താവിന്റെ ക്രൂരതയാണ് മെറിന്റെ ജീവൻ എടുത്തത്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി, മേഴ്‌സി ദമ്പതികളുടെ മകളാണു മെറിൻ.

കോവിഡ് കാലമായതിനാൽ യോഗം ചേർന്നത് ഓൺലൈൻ വഴിയായിരുന്നു. മയാമിയിലെ ഫ്യൂണറൽ ഹോമിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് അമേരിക്കൻ സമയം 2 മുതൽ 6 വരെ (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ പുലർച്ചെ 3.30) ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനു വയ്ക്കും. ഇവിടെയാണ് മെറിനു യാത്രാമൊഴി നൽകുക. ബുധനാഴ്ച താംപയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിലാണു സംസ്‌കാരം. കോവിഡ് രോഗികളെ ശുശ്രൂഷിച്ച ശേഷമാണ് വീട്ടിലേക്ക് പോകാൻ മെറിൻ പുറത്തിറങ്ങിയത്. ഇത് ദുരന്തത്തിലേക്കുള്ള യാത്രയുമായി.

28നു അമേരിക്കൻ സമയം രാവിലെ 7.30നു മെറിൻ ജോയി ജോലി നോക്കുന്ന ആശുപത്രിയുടെ പാർക്കിങ് ഏരിയയിലാണ് മെറിൻ കൊല്ലപ്പെട്ടത്. ഭർത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ34) അറസ്റ്റിലായി . നെവിൻ പൊലീസ് കസ്റ്റഡിയിലാണ്. ഫിലിപ്പ് മാത്യുവെന്ന ക്രൂരൻ ഭാര്യയോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണ്. മരണ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കാനാവാത്തതിന് കാരണം പോലും ഫിലിപ്പ് മാത്യുവെന്ന നെവിന്റെ തന്ത്രപൂർവ്വമായ കൊലപാതകമാണ്. മെറൻ ജോയിയുടെ ശരീരത്തിൽ 17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. ഇതോടെ രണ്ട് വയസ്സുള്ള കുഞ്ഞു നോറയ്ക്കും അമ്മയെ അവസാനമായി കാണാനുള്ള പ്രതീക്ഷയുടെ വാതിലാണ് അടഞ്ഞത്.

മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന വിവരം ശനിയാഴ്ച ഉച്ചയോടെയാണ് പിതാവിനെയും അമ്മയെയും അറിയിച്ചത്. 'മെറിനെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹിച്ചിരുന്നു. ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാൻ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്. ചിരിച്ചു വർത്തമാനം പറയുന്ന പഴയ മുഖം മതി ഓർമയിൽ. നോറയിലൂടെ ഞങ്ങൾ ഇനി മെറിനെ കാണും...' അമ്മ മേഴ്സി പറഞ്ഞു. മെറിന്റെ മകളായ നോറ ഇപ്പോൾ മോനിപ്പള്ളിയിലെ വീട്ടിലാണുള്ളത്. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ മകളെ അച്ഛനും അമ്മയ്ക്കും അടുത്താക്കിയായിരുന്നു മെറിൻ അമേരിക്കയ്ക്ക് മടങ്ങിയത്.

ഡിസംബറിൽ നാട്ടിൽവന്ന മെറിൻ രണ്ടുവയസ്സുള്ള നോറയെ പിതാവിനും അമ്മക്കുമൊപ്പം നിർത്തിയാണ് തിരിച്ച് അമേരിക്കയിൽ എത്തിയത്. പിന്നീട് അവിടെ ചെന്നശേഷം മാതാവിനെയും മകളെയും അമേരിക്കയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. ഇതനുസരിച്ച് മേഴ്സിക്കും നോറക്കും ഏപ്രിൽ 30ന് യാത്രചെയ്യാൻ വിമാന ടിക്കറ്റ് എടുത്തിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. എന്നിട്ടും ടിക്കറ്റ് കാൻസൽ ചെയ്യാതെ നീട്ടിയെടുക്കുകയാണ് മെറിൻ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. സാഹചര്യം അനുകൂലമാകുന്നതിനനുസരിച്ച് ഇരുവരെയും യു.എസിൽ എത്തിക്കാനായിരുന്നു ശ്രമം.

ഫ്ളോറിഡ കോറൽസ്പ്രിങ്‌സിലെ ആശുപത്രിയിൽനിന്ന് ജൂലൈ 28ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മെറിനെ കുടുംബവഴക്കിൽ പകമൂത്ത ഭർത്താവ് നെവിൻ കത്തികൊണ്ട് പലതവണ കുത്തിയും കാർ കയറ്റിയും കൊലപ്പെടുത്തുകയായിരുന്നു. യാമിയിലെ ഫ്യൂണറൽ ഹോമിലാണ് നിലവിൽ മെറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നേരത്തെ തീരുമാനിക്കുകയും അമേരിക്കൻ എംബസിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കുത്തേറ്റുവീണ മെറിന്റെ ശരീരത്തിലൂടെ രണ്ട് തവണ വാഹനം ഓടിച്ചുകയറ്റിയതോടെ മുഖം ഒഴികെയുള്ള ശരീര ഭാഗങ്ങൾ വികൃതമായതിനാൽ എംബാം നടപടികൾ പൂർത്തിയാക്കാനാകാത്ത സാഹചര്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് നാട്ടിലെത്തിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ കാത്തിരുന്ന നെവിൻ മെറിന്റെ വാഹനം തടയുന്നത് മുതലുള്ള സംഭവങ്ങൾ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി അധികൃതർ ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. 45 മിനിറ്റുകളോളം ഇയാൾ മെറിനെ കാത്തിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാവുന്നത്. പ്രദേശിക സമയം വൈകുന്നേരം 6.45ഓടെയാണ് നെവിൻ ആശുപത്രിയുടെ പാർക്കിങ് സ്ഥലത്ത് എത്തിയത്. 7.30നാണ് ജോലി കഴിഞ്ഞ് മെറിൻ ആശുപത്രിയിൽ നിന്ന് പുറത്തുവന്നത്. മെറിന്റെ കാറിന് കുറുകെ തന്റെ കാർ നിർത്തിയാണ് നെവിൻ തടഞ്ഞത്. ശേഷം കാറിൽ നിന്ന് പുറത്തിറങ്ങി മെറിന്റെ വാഹനത്തിനടുത്ത് ചെന്ന് കാറിൽ നിന്ന് വലിച്ച് പുറത്തിറക്കി. മെറിനെ പാർക്കിങ് സ്ഥലത്ത് വലിച്ചിഴയ്ക്കുന്നതും പല തവണ കുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നിലവിളി കേട്ടെത്തിയ ഒരു ആശുപത്രി ജീവനക്കാരൻ നെവിനെ തടയാൻ ശ്രമിച്ചുവെങ്കിലും കത്തി വീശി ഇയാളെ ഓടിച്ചു. മാരകമായി കുത്തി മുറിവേൽപ്പിച്ച ശേഷം തന്റെ കാറിൽ കയറിയ നെവിൻ അവിടെ നിന്ന് രക്ഷപെടും മുമ്പ് മെറിന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവ സ്ഥലത്ത് ഓടിയെത്തിയ ആശുപത്രി ജീവനക്കാരൻ നെവിന്റെ കാറിന്റെ ചിത്രം പകർത്തിയിരുന്നു. ഇത് പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നനിടെ ആംബുലൻസിൽ വെച്ചും തന്നെ കുത്തിയത് നെവിൻ എന്ന ഫിലിപ് മാത്യുവാണെന്ന് മെറിൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP