Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ നെഞ്ചു പൊട്ടി കരഞ്ഞ് മോനിപ്പള്ളിയിലെ കുടുംബ വീട്; കോവിഡു കാലത്ത് മകൾക്ക് അന്ത്യചുംബനം നൽകാൻ അമേരിക്കൻ യാത്രയും അസാധ്യം; പ്രാർത്ഥനകൾക്കൊടുവിൽ കിട്ടിയ 'അത്ഭുത ബേബിയെ' ഇനി ഈ അച്ഛനും അമ്മയ്ക്കും കാണാനാകില്ല; നോറയിലൂടെ ഞങ്ങൾ ഇനി മെറിനെ കാണുമെന്ന് പറഞ്ഞ് കരഞ്ഞു തളർന്ന് മേഴ്‌സി; ഊരാളിൽ വീട്ട് സങ്കടക്കടലാകുമ്പോൾ  

17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ നെഞ്ചു പൊട്ടി കരഞ്ഞ് മോനിപ്പള്ളിയിലെ കുടുംബ വീട്; കോവിഡു കാലത്ത് മകൾക്ക് അന്ത്യചുംബനം നൽകാൻ അമേരിക്കൻ യാത്രയും അസാധ്യം; പ്രാർത്ഥനകൾക്കൊടുവിൽ കിട്ടിയ 'അത്ഭുത ബേബിയെ' ഇനി ഈ അച്ഛനും അമ്മയ്ക്കും കാണാനാകില്ല; നോറയിലൂടെ ഞങ്ങൾ ഇനി മെറിനെ കാണുമെന്ന് പറഞ്ഞ് കരഞ്ഞു തളർന്ന് മേഴ്‌സി; ഊരാളിൽ വീട്ട് സങ്കടക്കടലാകുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: ഫിലിപ്പ് മാത്യുവെന്ന ക്രൂരൻ ഭാര്യയോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത. മരണ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കാനാവാത്തതിന് കാരണം പോലും ഫിലിപ്പ് മാത്യുവെന്ന നെവിന്റെ തന്ത്രപൂർവ്വമായ കൊലപാതകമാണ്. മെറൻ ജോയിയുടെ ശരീരത്തിൽ 17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. ഇതോടെ രണ്ട് വയസ്സുള്ള കുഞ്ഞു നോറയ്ക്കും അമ്മയെ അവസാനമായി കാണാനുള്ള പ്രതീക്ഷയുടെ വാതിലാണ് അടഞ്ഞത്.

മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്, മേഴ്‌സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി (27). ഏറെ കാത്തിരുന്ന് പ്രാർത്ഥനകൾക്കൊടുവിൽ കിട്ടിയ മകൾ. അത്ഭുത ബേബിയെന്നായിരുന്നു അച്ഛനും അമ്മയും അവളെ വിളിച്ചത്. സ്‌നേഹത്തോടെ വളർത്തി അമേരിക്കയിലേക്ക് വിവാഹം കഴിച്ച് അയച്ചു. ഇവിടെയാണ് പിഴച്ചത്. ഭർത്താവിന്റെ സമാനതകളില്ലാത്ത മാനസികാവസ്ഥയിൽ മകൾ മരിക്കുമ്പോൾ അവസാനമായി കാണാനുള്ള മോഹവും നടക്കുന്നില്ല. കോവിഡ് കാരണം അമേരിക്കയിലെത്തി മകളുടെ മൃതദേഹത്തിൽ അന്ത്യ ചുംബനം അർപ്പിക്കാനും കഴിയാത്ത അവസ്ഥ.

മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന വിവരം ഇന്നലെ ഉച്ചയോടെയാണ് പിതാവിനെയും അമ്മയെയും അറിയിച്ചത്. 'മെറിനെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹിച്ചിരുന്നു. ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാൻ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്. ചിരിച്ചു വർത്തമാനം പറയുന്ന പഴയ മുഖം മതി ഓർമയിൽ. നോറയിലൂടെ ഞങ്ങൾ ഇനി മെറിനെ കാണും...' അമ്മ മേഴ്‌സി പറഞ്ഞു. മെറിന്റെ മകളായ നോറ ഇപ്പോൾ മോനിപ്പള്ളിയിലെ വീട്ടിലാണുള്ളത്. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ മകളെ അച്ഛനും അമ്മയ്ക്കും അടുത്താക്കിയായിരുന്നു മെറിൻ അമേരിക്കയ്ക്ക് മടങ്ങിയത്. മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കൾ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

മോനിപ്പള്ളിന്മ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം ഈ ആഴ്ച അമേരിക്കയിൽ നടത്തും. താംപയിലെ കത്തോലിക്കാ ദേവാലയത്തിൽ ആയിരിക്കും സംസ്‌കാരം. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ ഇവിടെയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്നു ബന്ധുക്കൾ അറിയിച്ചു. മൃതദേഹം മയാമിയിലെ ഫ്യൂണറൽ ഹോമിൽ സൂക്ഷിച്ചിരിക്കുകയാണ്. മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ ചൊവ്വാഴ്ച സൗകര്യം ഒരുക്കും. എംബാം ചെയ്യാൻ കഴിയാത്തതു മൂലമാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയത്. അത്രയേറെ ക്രൂരതയാണ് മെറിനോട് ഭർത്താവ് കാട്ടിയത്.

ഡിസംബറിൽ നാട്ടിൽവന്ന മെറിൻ രണ്ടുവയസ്സുള്ള നോറയെ പിതാവിനും അമ്മക്കുമൊപ്പം നിർത്തിയാണ് തിരിച്ച് അമേരിക്കയിൽ എത്തിയത്. പിന്നീട് അവിടെ ചെന്നശേഷം മാതാവിനെയും മകളെയും അമേരിക്കയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. ഇതനുസരിച്ച് മേഴ്‌സിക്കും നോറക്കും ഏപ്രിൽ 30ന് യാത്രചെയ്യാൻ വിമാന ടിക്കറ്റ് എടുത്തിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. എന്നിട്ടും ടിക്കറ്റ് കാൻസൽ ചെയ്യാതെ നീട്ടിയെടുക്കുകയാണ് മെറിൻ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. സാഹചര്യം അനുകൂലമാകുന്നതിനനുസരിച്ച് ഇരുവരെയും യു.എസിൽ എത്തിക്കാനായിരുന്നു ശ്രമം.

യു.എസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിൻ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ് മാത്യു (നെവിൻ -34) സംഭവത്തിൽ അറസ് റ്റിലാണ്. ഫ്‌ളോറിഡ കോറൽസ്പ്രിങ്സിലെ ആശുപത്രിയിൽനിന്ന് ജൂലൈ 28ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മെറിനെ കുടുംബവഴക്കിൽ പകമൂത്ത ഭർത്താവ് നെവിൻ കത്തികൊണ്ട് പലതവണ കുത്തിയും കാർ കയറ്റിയും കൊലപ്പെടുത്തുകയായിരുന്നു. യാമിയിലെ ഫ്യൂണറൽ ഹോമിലാണ് നിലവിൽ മെറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

ബുധനാഴ്ചയാണ് മൃതദേഹം സംസ്‌കാരത്തിനായി താംബെയിലെ സേക്രഡ് ഹാർട്ട് ക്‌നാനായപള്ളിയിലെത്തിക്കുക. അമേരിക്കൻ സമയം രാവിലെ 11ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് മലയാളിയായ ഫാ.ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും. ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്ക് താംബെയ്ക്ക് അടുത്തുള്ള ബ്രാൻഡൻ ഹിൽസ്‌ബൊറൊ ക്‌നാനായ ഗാർഡൻ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. നാട്ടിലുള്ള മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സംസ്‌കാരചടങ്ങുകൾ കാണാൻ സൗകര്യമൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP