Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തി; അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തതും ഗൂഢാലോചനയുടെ ഭാഗം; മെറിനേയും കുട്ടിയേയും കൊന്ന് താനും ജീവനൊടുക്കുമെന്ന് നെവിൻ ഭീഷണി മുഴക്കിയിരുന്നു; മകളുടെ ശമ്പളം പൂർണ്ണമായും ചെലവഴിച്ചത് കാര്യമായ ജോലി ഇല്ലായിരുന്ന ഫിലിപ്പ്; അയാൾ ശവപ്പെട്ടി വരെ ഉണ്ടാക്കി വച്ചിരുന്നുവെന്നും മെറിന്റെ അച്ഛൻ; ദാരൂണമായി ഭർത്താവ് കൊന്ന മകളെ അപമാനിക്കുന്നവർക്കെതിരെ പരാതിയുമായി അമ്മയും അച്ഛനും; ഊരാളിൽ വീട്ടിൽ കണ്ണീരിന് ശമനമില്ല

മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തി; അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തതും ഗൂഢാലോചനയുടെ ഭാഗം; മെറിനേയും കുട്ടിയേയും കൊന്ന് താനും ജീവനൊടുക്കുമെന്ന് നെവിൻ ഭീഷണി മുഴക്കിയിരുന്നു; മകളുടെ ശമ്പളം പൂർണ്ണമായും ചെലവഴിച്ചത് കാര്യമായ ജോലി ഇല്ലായിരുന്ന ഫിലിപ്പ്; അയാൾ ശവപ്പെട്ടി വരെ ഉണ്ടാക്കി വച്ചിരുന്നുവെന്നും മെറിന്റെ അച്ഛൻ; ദാരൂണമായി ഭർത്താവ് കൊന്ന മകളെ അപമാനിക്കുന്നവർക്കെതിരെ പരാതിയുമായി അമ്മയും അച്ഛനും; ഊരാളിൽ വീട്ടിൽ കണ്ണീരിന് ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മെറിനെയും കുട്ടിയേയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ് ജോയി. ഫിലിപ്പിന് അമേരിക്കയിൽ കാര്യമായ ജോലിയില്ലായിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പൂർണമായി ചെലവഴിച്ചിരുന്നത് ഫിലിപ്പാണ്. ഇയാൾ ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നുവെന്നും ജോയി പറയുന്നു.

വിവാഹബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിച്ച ശേഷമാണ് ഇത്തവണ മടങ്ങിയത്. അമേരിക്കയിൽ മെറിൻ എത്തിയ ശേഷവും ഫിലിപ്പുമായി ബന്ധപ്പെട്ടിരുന്നു. മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തി. അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്കെതിരേ പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു. കൊല ചെയ്യപ്പെട്ട മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് കാണിച്ചാണ് മെറിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

കുറവിലങ്ങാട് സിഐ.ക്കാണ് പരാതി നൽകിയത്. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും മെറിനെ സ്വഭാവഹത്യ ചെയ്യുന്നതരത്തിലുള്ള ചർച്ചകളാണ്. അസഭ്യവർഷവും ഉണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോയിയെ വിളിച്ച് അനുശോചനം അറിയിച്ചു. മോനിപ്പള്ളിയിലെ വീട്ടിലെത്തിയ ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനമാണ് ചെന്നിത്തലയുടെ നിർദേശാനുസരണം പൊലീസിനുള്ള പരാതി തയ്യാറാക്കി നൽകിയത്.

കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപ് മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്‌സിലെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചിരുന്നു. നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ ശേഷം രണ്ടിടത്തായിരുന്നു മെറിനും നെവിനും താമസം. ഫോണിലൂടെയും മറ്റും ഭീഷണികൾ സഹിക്കാതെ വന്നതോടെ മെറിൻ നെവിന്റെ ഫോൺ ബ്ലോക്ക് ചെയ്തു. ഇതിനു ശേഷവും പേടി തോന്നിയതു കൊണ്ടാകാം പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. വിവാഹ മോചനങ്ങൾ കൈകാര്യം ചെയ്യുന്ന അറ്റോർണിയുമായി ബന്ധപ്പെടാനാണു പൊലീസ് നിർദ്ദേശം നൽകിയത്.

യുഎസിലെ മയാമി കോറൽ സ്പ്രിങ്‌സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന മെറിൻ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ് മാത്യു (നെവിൻ 34) അറസ്റ്റിലാണ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിയില്ലെന്നാണ് സൂചന. മൃതദേഹം എംബാം ചെയ്യാൻ കഴിയാത്തതാണ് ഇതിന് കാരണം. ഇതോടെ നാട്ടിലുള്ള മകൾ നോറയ്ക്ക് അമ്മയെ അവസാനമായി കാണാൻ കഴിയില്ലെന്ന് വ്യക്തമായി. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയിമേഴ്‌സി ദമ്പതികളുടെ മകളാണു മെറിൻ ജോയി. ഈ വീട്ടിലാണ് മകൾ നോറയുള്ളത്.

ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിൻ പുറത്തിറങ്ങുന്നതിനായി ഭർത്താവ് നെവിൻ കാത്തുനിന്നത് മുക്കാൽ മണിക്കൂറായിരുന്നു. അതിന് ശേഷമായിരുന്ന കൊല. മെറിൻ നഴ്‌സായി ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രിയുടെ അധികൃതർ കോറൽ സ്പ്രിങ്‌സ് പൊലീസിനു കൈമാറിയ ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കൊലപാതകം നടന്ന ചൊവ്വാഴ്ച രാവിലെ 6.45ന് (അമേരിക്കൻ സമയം) നെവിൻ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ എത്തിയതായി കാണാം. 7.30ന് (ഇന്ത്യൻ സമയം വൈകിട്ട് 5) മെറിൻ കാറിൽ പുറത്തേക്കു വരുന്നു.

മെറിന്റെ കാറിനു മുന്നിൽ സ്വന്തം കാർ കുറുകെയിട്ട് നെവിൻ തടഞ്ഞു. തുടർന്ന് മെറിനെ കാറിൽ നിന്നു വലിച്ചിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മെറിനെ തല്ലുന്നതും പാർക്കിങ് സ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതും കാണാം. ദേഹത്തു കയറിയിരുന്ന് ഒന്നിലേറെ തവണ കുത്തുകയായിരുന്നു. ആശുപത്രിയിലെ ഒരു ജീവനക്കാരൻ ആക്രമണം കണ്ട് ഓടിയെത്തിയെങ്കിലും കത്തികാട്ടി നെവിൻ ഇയാളെ ഭീഷണിപ്പെടുത്തി. പാർക്കിങ്ങിലെ കാറുകളുടെ പിന്നിലേക്ക് ഓടി മാറിയ ജീവനക്കാരൻ നെവിൻ വന്ന കാറിന്റെ ചിത്രം പകർത്തി.

ഇതും പിന്നീട് പൊലീസിനു കൈമാറിയിരുന്നു. ഈ ചിത്രത്തിൽ നിന്നാണ് ആദ്യം കാറും പിന്നെ ഓടിച്ച നെവിനെയും പൊലീസ് തിരിച്ചറിഞ്ഞത്. മെറിന്റെ ദേഹത്തു കൂടി നെവിൻ കാർ ഓടിച്ച് കയറ്റിയിറക്കിയതായും ദൃശ്യങ്ങളിലുണ്ട്. ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന സമയത്ത് തന്നെ കുത്തിയതും വണ്ടി കയറ്റിയതും നെവിൻ ആണെന്നു മെറിൻ വ്യക്തമായി പൊലീസിനോടു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP