Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

അമ്മയെ അവസാനമായി രണ്ടു വയസ്സുകാരി മമ്മിയെന്ന് വിളിച്ചു; അതും എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തെ നോക്കി; പിന്നെ ഒന്നും അറിയാതെ കൊച്ചു നോറയുടെ അന്ത്യ ചുംബനം; പൊട്ടിക്കരഞ്ഞ് അച്ഛനും അമ്മയും സഹോദരിയും; മോനിപ്പള്ളിയിലെ വീട്ടിൽ വിലയ സ്‌ക്രീനിൽ 'മലാഖ'യുടെ അന്ത്യയാത്ര കണ്ട് കുടുംബാഗങ്ങൾ; ഭർത്താവിന്റെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ മെറിൻ ജോയി ഇനി ഓർമ്മകളിൽ; ദുഃഖം കടിച്ചമർത്തി പ്രിയപ്പെട്ടവൾക്ക് ഊരാളിൽ വീട് അന്ത്യയാത്ര നൽകുമ്പോൾ

അമ്മയെ അവസാനമായി രണ്ടു വയസ്സുകാരി മമ്മിയെന്ന് വിളിച്ചു; അതും എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തെ നോക്കി; പിന്നെ ഒന്നും അറിയാതെ കൊച്ചു നോറയുടെ അന്ത്യ ചുംബനം; പൊട്ടിക്കരഞ്ഞ് അച്ഛനും അമ്മയും സഹോദരിയും; മോനിപ്പള്ളിയിലെ വീട്ടിൽ വിലയ സ്‌ക്രീനിൽ 'മലാഖ'യുടെ അന്ത്യയാത്ര കണ്ട് കുടുംബാഗങ്ങൾ; ഭർത്താവിന്റെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ മെറിൻ ജോയി ഇനി ഓർമ്മകളിൽ; ദുഃഖം കടിച്ചമർത്തി പ്രിയപ്പെട്ടവൾക്ക് ഊരാളിൽ വീട് അന്ത്യയാത്ര നൽകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മോനിപ്പള്ളി:അമേരിക്കയിലെ സംസ്‌കാര ചടങ്ങിനു മുൻപ് മെറിൻ ജോയിയുടെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ പ്രത്യേക പ്രാർത്ഥന. സംസ്‌കാര ശുശ്രൂഷകൾക്കു മുന്നോടിയായി സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവരുടെ വിഡിയോ വഴിയുള്ള അനുശോചന സന്ദേശം. ഒന്നും മനസ്സിലാകാതെ കൊച്ചു നോറ. പൊട്ടിക്കരയുന്ന അച്ഛനും അമ്മയും സഹോദരിയും. അമ്മയെ അവസാനമായി രണ്ടു വയസ്സുകാരി മമ്മിയെന്ന് വിളിച്ചു. അതും എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തെ നോക്കി. രണ്ടു വയസ്സുകാരി വീട്ടിലെ മമ്മിയുടെ ചിത്രത്തിൽ ഉമ്മയും നൽകി. പിന്നെ മൈറിൻ ഓർമ്മകളിലേക്ക് മാഞ്ഞു.

ജന്മനാട്ടിലും അമേരിക്കയിലുമായി ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രാർത്ഥനകൾ സാക്ഷിയാക്കി മെറിന്റെ സംസ്‌കാരം നടന്നു. ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിൻ ജോയിയുടെ (27) സംസ്‌കാരശുശ്രൂഷകൾ യുഎസിലെ താംപ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിൽ നടന്നു. ഹിൽസ്‌ബൊറൊ മെമോറിയൽ സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകൾ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. പൊതു ദർശനവും ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടിൽ അച്ഛൻ ജോയി, അമ്മ മേഴ്‌സി, മകൾ നോറ എന്നിവരും ബന്ധുക്കളും കണ്ടു. എല്ലാം ഓൺലൈനിൽ. ഭർത്താവിന്റെ ക്രൂരതയിൽ പൊലിഞ്ഞ മലാഖയുടെ ജീവിത്തിന് ഇനി ഓർമ്മകളുടെ തിളക്കം.

അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച നഴ്സ് മെറിൻ ജോയി(28)യുടെ സംസ്‌കാരം തത്സമയം സ്‌ക്രീനിൽ കണ്ട് വിടചൊല്ലാനായിരുന്നു മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിതാവ് പിറവം മരങ്ങാട്ടിൽ ജോയിക്കും മാതാവ് മേഴ്സിക്കും മെറിന്റെ സഹോദരി നോറയ്ക്കും ബന്ധുക്കൾക്കും വിധി. വീട്ടിൽ പ്രത്യേകം തയാറാക്കിയ വലിയ സ്‌ക്രീനിലാണ് അമേരിക്കയിൽ നടന്ന മെറിന്റെ അന്ത്യയാത്രയ്ക്കു കുടുംബാംഗങ്ങൾ സാക്ഷികളായത്. മെറിന്റെ മാതൃ ഇടവകയായ മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ശുശ്രൂഷകൾ ആരംഭിച്ചു. പ്രത്യേക കുർബാനയും ഒപ്പീസും നടത്തി.വികാരി ഫാ.കുര്യൻ തട്ടാർകുന്നേൽ കാർമികത്വം വഹിച്ചു. മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നേരത്തെ തീരുമാനിക്കുകയും അമേരിക്കൻ എംബസിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, കുത്തേറ്റുവീണ മെറിന്റെ ശരീരത്തിലൂടെ ഭർത്താവ് ഫിലിപ് മാത്യു വാഹനം ഓടിച്ചുകയറ്റിയതോടെ മുഖം ഒഴികെയുള്ള ശരീര ഭാഗങ്ങൾ വികൃതമായ നിലയിലായിരുന്നു. എംബാം നടപടികൾ പൂർത്തിയാക്കാനാകാത്ത സാഹചര്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്.
ു.
അമേരിക്കൻ സമയം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ആറു വരെ മെറിൻ ജോലി ചെയ്തിരുന്ന ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിക്കു സമീപത്തെ ജോസഫ് സ്‌കാനാനോയിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. ജോയിയുടെ മാതൃസഹോദരങ്ങളും കുടുംബാംഗങ്ങളും അമേരിക്കയിലാണ്. കഴിഞ്ഞ 28-ന് അമേരിക്കൻ സമയം രാവിലെ 7.30നാണു മെറിൻ കൊല്ലപ്പെട്ടത്. ജോലി നോക്കുന്ന ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽവച്ച് ഭർത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ-34) മെറിനെ കുത്തിവീഴ്‌ത്തി വാഹനം കയറ്റിയിറക്കുകയായിരുന്നു. അറസ്റ്റിലായ ഫിലിപ് മാത്യു പൊലീസ് കസ്റ്റഡിയിലാണ്. ഫിലിപ്പ് മാത്യുവുമായി അഭിപ്രായവ്യത്യാസങ്ങളാൽ പിരിഞ്ഞ് താമസിക്കുകയായിരുന്ന മെറിൻ, രണ്ട് വയസ്സുകാരി മകൾ നോറയെ പിറവത്തെ അച്ഛനമ്മമാരുടെ അടുക്കലാക്കിയാണ് ഏറ്റവുമൊടുവിൽ മെറിൻ തിരികെ അമേരിക്കയിൽ പോയത്.

ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായ മെറിൻ ചൊവ്വാഴ്ച അമേരിക്കൻസമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ ഫിലിപ്പ് തന്റെ വാഹനവും ഓടിച്ചുകയറ്റി. ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ സുരക്ഷാജീവനക്കാരനെയും അക്രമിച്ചു. അയാൾക്കും പരിക്കുണ്ട്. മെറിനെ പൊലീസ് ഉടൻ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് പോയ ഫിലിപ്പിനെ പിന്നീട് ഹോട്ടൽമുറിയിൽനിന്നാണ് പിടികൂടിയത്. ഇയാൾ സ്വയം കുത്തിമുറിവേല്പിച്ച നിലയിലായിരുന്നു. മിഷിഗനിലെ വിക്‌സനിൽ ജോലിചെയ്യുന്ന ഫിലിപ്പ് തലേന്ന് കോറൽ സ്പ്രിങ്സിലെത്തി ഹോട്ടലിൽ താമസിച്ചു. മെറിൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ കാർ പാർക്കിങ്ങിൽ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു.

മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഭർത്താവ് ഫിലിപ്പിനെ മെറിൻ ഭയന്നിരുന്നെന്നും ഇയാൾ മെറിനെ മർദ്ദിച്ചിരുന്നതായും മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്നും അവർ പരറുന്നു. ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ കാത്തിരുന്ന നെവിൻ, മെറിന്റെ വാഹനം തടയുന്നത് മുതലുള്ള സംഭവങ്ങൾ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ചു. മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി അധികൃതർ ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരുന്നു. 45 മിനിറ്റുകളോളം ഇയാൾ മെറിനെ കാത്തിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ കാത്തിരുന്ന നെവിൻ, മെറിന്റെ വാഹനം തടയുന്നത് മുതലുള്ള സംഭവങ്ങൾ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ചു. മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി അധികൃതർ ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരുന്നു. 45 മിനിറ്റുകളോളം ഇയാൾ മെറിനെ കാത്തിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 17 തവണ കുത്തിപരിക്കേൽപ്പിച്ച ശേഷം ഫിലിപ്പ് മാത്യു മെറിനെ വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നു. അകന്നുകഴിയുകയായിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചോരയിൽ കുളിച്ച് ആശുപത്രിയിൽ എത്തിയപ്പോഴും മെറിൻ കരഞ്ഞു പറഞ്ഞത്, 'എനിക്കൊരു മോളുണ്ട്' എന്നായിരുന്നു.

മെറിനെ ഭർത്താവ് മുമ്പും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി സഹപ്രവർത്തക മിനിമോൾ ചെറിയമാക്കൽ പറയുന്നു. എത്രയോ തവണ ഫിലിപ്പ് മാത്യുവുമായി ഒത്തുപോകാൻ മെറിൻ ശ്രമിച്ചു. ഒട്ടും കഴിയാതായപ്പോഴാണ് മെറിൻ വേർപിരിയാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു. മെറിൻ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം മിനിമോളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇത്ര മൃഗീയമായി ഒരു സ്ത്രീയോട്, അവന്റെ കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട് ഒരാൾക്ക് എങ്ങനെ ഇങ്ങനെ പെരുമാറാനാകും? ജോലി ചെയ്ത് അവനെ പോറ്റിയിരുന്നത് മെറിനാണ്. പുറത്തു കാണുന്നവനായിരുന്നില്ല നെവിൻ. വീട്ടിൽ അവളെ അവൻ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. സാധനങ്ങൾ വലിച്ചെറിയുകയും മെറിനെ ഇയാൾ വല്ലാതെ ദേഹോപദ്രവം ചെയ്യുമായിരുന്നെന്നും' മിനിമോൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP