Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റർപോളും കേരള പൊലീസും ഭായി ഭായി! റെഡ് കോർണർ നോട്ടീസിൽ ഇന്റർപോൾ പ്രതിയെ വലയിലാക്കിയപ്പോൾ ചരിത്ര ദൗത്യവുമായി മെറിൻ ജോസഫ് ഐപിഎസ് സൗദിയിൽ; പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം റിയാദിലേക്ക് മുങ്ങിയ ഓച്ചിറ സ്വദേശിയെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകുന്നതുകൊല്ലം കമ്മീഷണർ; പോക്‌സോ കേസിൽ ഇന്റർപോൾ പ്രതിയെ ഇന്ത്യക്ക് കൈമാറുന്നതും വനിതാ പൊലീസ് ഓഫിസർ ദൗത്യത്തിന് നേതൃത്വം നൽകുന്നതും ഇതാദ്യം

ഇന്റർപോളും കേരള പൊലീസും ഭായി ഭായി! റെഡ് കോർണർ നോട്ടീസിൽ ഇന്റർപോൾ പ്രതിയെ വലയിലാക്കിയപ്പോൾ ചരിത്ര ദൗത്യവുമായി മെറിൻ ജോസഫ് ഐപിഎസ് സൗദിയിൽ; പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം റിയാദിലേക്ക് മുങ്ങിയ ഓച്ചിറ സ്വദേശിയെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകുന്നതുകൊല്ലം കമ്മീഷണർ; പോക്‌സോ കേസിൽ ഇന്റർപോൾ പ്രതിയെ ഇന്ത്യക്ക് കൈമാറുന്നതും വനിതാ പൊലീസ് ഓഫിസർ  ദൗത്യത്തിന് നേതൃത്വം നൽകുന്നതും ഇതാദ്യം

മറുനാടൻ മലയാളി ബ്യൂറോ

 റിയാദ്: നാട്ടിൽ എന്ത് കുറ്റകൃത്യം ചെയ്താലും വിദേശത്തേക്ക് മുങ്ങിയാൽ രക്ഷപ്പെടാൻ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ആ കാലം മാറുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സൗദിയിലെ റിയാദിലേക്ക് മുങ്ങിയ മലയാളി യുവാവിനെ ഇന്റർപോൾ അറസ്റ്റ് ചെയ്തു. ഇയാളെ സൗദി ഇന്ത്യക്ക് കൈമാറും. ഈ ദൗത്യത്തിന് ചുമതല കിട്ടിയതാകട്ടെ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനും. കൊല്ലം പൊലീസ് കമ്മീഷണറായ മെറിനാണ് ഓച്ചിറ സ്വദേശിയായ സുനിൽകുമാർ ഭദ്രനെ പിടികൂടി നാട്ടിലേക്ക് കൊണ്ടുവരുന്നത്. തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇതിന് മുമ്പ് ഇന്റർപോൾ കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെങ്കിലും പോക്‌സോ കേസിൽ ഇതാദ്യമാണ്.

2010 ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹൻ സിംഗിന്റെ സൗദി സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങൾ തമ്മിൽ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. ആ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ പൊലീസ് ഓഫീസർ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നൽകുന്നത്. നാഷനൽ സെൻട്രൽ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റർപോൾ മൂന്നാഴ്ച മുമ്പേ സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. സൗദിയിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് സൗദി ഇന്റർപോൾ പ്രതിയെ പൊലീസ് സംഘത്തിന് കൈമാറും. കൊല്ലം ഡിസ്ട്രിക്ട് ക്രൈം റിക്കാർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പൊലീസ് കമീഷണർ എം. അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥർ.

2017 ലാണ് കേസിനാസ്പദമായ സംഭവം. ദീർഘകാലമായി റിയാദിൽ പ്രവാസിയായ സുനിൽ കുമാർ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി പട്ടികജാതി വിഭാഗക്കാരിയാണ്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപനായ ഇളയച്ഛൻ വഴിയാണ് പെൺകുട്ടിയുടെ വീടുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. പെൺകുട്ടി പീഡനത്തിനിരയായ വിവരം സഹപാഠികൾ വഴി സ്‌കൂളിലെ അദ്ധ്യാപിക അറിയുകയും അവർ ചൈൽഡ് ലൈന് വിവരം കൈമാറുകയുമായിരുന്നു. ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായി.

അന്വേഷണം നടക്കുമ്പോഴാണ് പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയത്. കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഇവിടെ വെച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. മഹിളാമന്ദരിത്തിലെ ദുരനുഭവമായിരുന്നു കാരണം. ഇതിന് ഉത്തരവാദികളായ മഹിളാമന്ദിരത്തിലെ ജീവനക്കാർ ജയിലിലാണ്. റിയാദിൽ കഴിയുന്ന സുനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വർഷമായി നടന്നുവന്ന ശ്രമങ്ങൾ വിജയം കാണാതായപ്പോഴാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ സൗദി ഇന്റർപോൾ പ്രതിയെ പിടികൂടി വിവരം സി ബി ഐ ക്ക് കൈമാറി. പരമാവധി 45 ദിവസം മാത്രമേ സൗദി പൊലീസിന് പ്രതിയെ കസ്റ്റഡിയിൽ വയ്ക്കാൻ കഴിയുകയുള്ളു. റിയാദിൽ നിന്ന് പിടികൂടിയ പ്രതിയെ അൽഹൈർ ജയിലിലാണ് പാർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP