Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുലർച്ചെ ജോലിക്ക് പോകാൻ കൂട്ടുകാരായ ദമ്പതികൾക്കൊപ്പം ശനിയാഴ്ച രാത്രികളിൽ തങ്ങി; യുവതിയുടെ പ്രലോഭനത്തിൽ മാസങ്ങളോളം കിടപ്പറ പങ്കിട്ടുകഴിഞ്ഞപ്പോൾ മറ്റൊരുവിവാഹാലോചന; ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ മുംബൈ സ്വദേശിയായ റിഷിക്കെതിരെ യുവതിയുടെ പീഡനക്കേസ്; ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ പീഡനക്കേസിൽ കുടുങ്ങി ടിവി താരം കരൺ ഓബറോയി; # മീ ടുവിന് പിന്നാലെ # മെൻ ടു ക്യാമ്പെയിനും ചൂടുപിടിക്കുന്നു

പുലർച്ചെ ജോലിക്ക് പോകാൻ കൂട്ടുകാരായ ദമ്പതികൾക്കൊപ്പം ശനിയാഴ്ച രാത്രികളിൽ തങ്ങി; യുവതിയുടെ പ്രലോഭനത്തിൽ മാസങ്ങളോളം കിടപ്പറ പങ്കിട്ടുകഴിഞ്ഞപ്പോൾ മറ്റൊരുവിവാഹാലോചന; ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ മുംബൈ സ്വദേശിയായ റിഷിക്കെതിരെ യുവതിയുടെ പീഡനക്കേസ്; ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ പീഡനക്കേസിൽ കുടുങ്ങി ടിവി താരം കരൺ ഓബറോയി; #  മീ ടുവിന് പിന്നാലെ # മെൻ ടു ക്യാമ്പെയിനും ചൂടുപിടിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പല പ്രമുഖരുടെയും ഉറക്കം കെടുത്തിയ മീ ടു ക്യാമ്പെയിൻ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിയ ശാക്തീകരണത്തിന്റെ പുതുവഴിയായിരുന്നു. ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികൾ ഉണ്ടായി. മീ ടു ക്യാമ്പെയിന് പിന്നാലെ അടുത്ത ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങളിൽ സജീവ ചർച്ചാവിഷയമാണ് മെൻ ടൂ ക്യാമ്പെയിൻ. സ്ത്രീകളെ പോലെ പുരുഷന്മാർക്കും തുല്യലിംഗനീതി വേണമെന്നാണ് ഈ ക്യാമ്പെയിന്റെയും രത്‌നചുരുക്കം.

ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരുകഥ ഇങ്ങനെ. പേരുകൾ സാങ്കൽപികം. മുംബൈയിൽ ഒരുയോഗാ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു റിഷി. ഞായറാഴ്ച പുലർച്ചെ റിഷിക്ക് മലാഡിലെ സ്റ്റുഡിയോയിൽ എത്തണം. ചെമ്പൂരിലെ താമസസ്ഥലത്ത് നിന്ന് പുലർച്ചെ എത്തിപ്പെടാൻ പ്രയാസം. കൂടെയുള്ള യോഗ പരിശീലകരായ ലീനയും കരണും ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സൗഹൃദത്തിന്റെ പേരിൽ ശനിയാഴ്ച രാത്രികളിൽ തങ്ങളുടെ വീട്ടിൽ തങ്ങാൻ അവർ റിഷിയെ അനുവദിച്ചു. അങ്ങനെയൊരു ശനിയാഴ്ച കരൺ വീട്ടിലില്ലാതിരുന്ന ദിവസം ലീന റിഷിയെ വല്ലാതെ പ്രലോഭിപ്പിച്ചു. അതിൽ അയാൾ വീണു. അതൊരു തുടക്കമായിരുന്നു. ഇരുവരും മാസങ്ങളോളം കിടപ്പറ പങ്കിട്ടു. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ ഈ ബന്ധം എങ്ങുമെത്തില്ലെന്ന് റിഷിക്ക് മനസ്സിലായി. അയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം ചയ്യാൻ തീരുമാനിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറുന്നെന്ന് അറിഞ്ഞതോടെ ലീനയുടെ നിറം മാറി. അവൾ റിഷിക്കെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് കേസ് കൊടുത്തു.

30 കാരനായ റിഷി ഒരാഴ്ച ജയിലിൽ കിടന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കുറ്റവിമുക്തനാകും വരെ മൂന്നുവർഷം കടുത്ത മാനസിക സംഘർഷങ്ങളുടെ കാലം. എന്നാൽ. ജീവിതം പാടേ തകർന്നു. ജോലി പോയി, കൂട്ടുകാരെ നഷ്ടപ്പെട്ടു. എല്ലാത്തിനും ഉപരി ആത്മവിശ്വാസവും നഷ്ടപ്പെട്ടു. ആ സമയത്താണ് പീഡിതരായ പുരുഷന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്ന വാസ്തവ് ഫൗണ്ടേഷൻ റിഷിയുടെ സഹായത്തിന് എത്തുന്നത്. ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം പീഡനക്കുറ്റം ആരോപിക്കുന്നത് പോലുള്ള കേസുകളിലാണ് പുരുഷന്മാർക്ക് തുല്യനീതി നിയമത്തിൽ വേണമെന്ന് ഇക്കൂട്ടർ ആവശ്യപ്പെടുന്നു. നാട്ടിലെ നിയമങ്ങൾ ലിംഗവിവേചനമുള്ളവയാണെന്നും അവർ ആരോപിക്കുന്നു.

മിക്കവാറും വരുന്ന കേസുകൾ സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയവയാണ്. എന്നാൽ, റിഷിയുടേത് പോലുള്ളവരുടെ കേസുകളുടെ എണ്ണം കൂടുന്നുവെന്നാണ് വാസ്തവ് ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നത്. ഇങ്ങനെയൊരു കേസിന്റെ കുരുക്ക് വന്നാൽ എല്ലാവരും പുരുഷന്മാരുടെ എതിർപക്ഷത്തായിരിക്കും എന്നാണ് അനുഭവം. പൊലീസ്, ജുഡീഷ്യറി, മീഡിയ, കുടുംബം, സുഹൃത്തുക്കൾ, പരിചയക്കാർ എല്ലാവരും സംശയത്തോടെയാവും നോക്കുക.

ഇനി ഇപ്പോൾ മാധ്യമങ്ങളിൽ സജീവ ചർച്ചയായ ടെലിവിഷൻ താരം കരൺ ഓബറോയിക്കെതിരെയുള്ള പീഡനാരോപണം നോക്കാം. ഒരു വനിതാ ജ്യോതിഷിയുടെ പരാതിയിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് നടൻ. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം 34കാരി ബലാൽസംഗ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് കരൺ പറയുന്നു. താനും പരാതിക്കാരിയും തമ്മിലുള്ള സന്ദേശങ്ങൾ വായിച്ചാൽ അവരുടെ പ്രതികാര ബുദ്ധി മനസ്സിലാകും. ഒരു ഡേറ്റിങ് ആപ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതുതന്നെ ഗൗരവമായ ബന്ധമാണ് കരൺ വാഗ്ദാനം ചെയ്തതെന്ന പരാതിക്കാരിയുടെ വാദം പൊളിക്കുന്നുവെന്ന് കരൺ ജാമ്യാപേക്ഷയിൽ വിശദീകരിക്കുന്നു. പരിചയപ്പെട്ടതിന് ശേഷം ഫോട്ടോകൾ അയച്ച് കരണിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചത് പരാതിക്കാരിയാണ്. യുവതി ദുർമന്ത്രവാദം ചെയ്തിരുന്നതായും അത് കരണിനെതിരെ പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇവരുടെ ശല്യം സഹിക്ക വയ്യാതെ ബ്ലോക്ക് ചെയ്‌തെങ്കിലും, പുതിയ നമ്പറുകളിൽ നിന്ന് തുടർച്ചായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. കരൺ ഓബറോയിയെ പിന്തുണച്ച് പൂജ ബേദി അടക്കമുള്ള സെലിബ്രിറ്റികൾ രംഗത്ത് വന്നിട്ടുണ്ട്. ഏതായുലം ജാമ്യാപേക്ഷ അടുത്താഴ്ച പരിഗണിക്കും.

വാസ്തവ് ഫൗണ്ടേഷന്റെ ചുമതലക്കാരനായ അമിത് ദേശ്പാണ്ഡെയെ പോലുള്ളവർ മീ ടൂ ക്യാമ്പെയിനെ കുറിച്ച് ബോധവാന്മാരാണ്. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ ഏറി വരുന്ന കാലത്ത് മെൻ ടൂ ക്യാമ്പെയിൻ ഉയർത്തുന്നതിന്റെ സാംഗത്യം തെറ്റായ കേസുകൾ കാരണമാണെന്ന് ദേശാപാണ്ഡ ന്യായീകരിക്കുന്നു. ഇത് ഫെമിനിസത്തിനോ സ്ത്രീകൾക്കോ എതിരല്ല. സ്ത്രീകളെ സംരക്ഷിക്കേണ്ട എന്നും പറയുന്നില്ല. എന്നാൽ, നിയമത്തിൽ തുല്യലിംഗനീതി പുരുഷന്മാർക്കും ഉറപ്പാക്കണം, ഇതാണ് മെൻ ടൂ മൂവ്‌മെന്റിന്റെ മോട്ടോ. നാഷനൽ കമ്മിഷൻ ഫോർ വിമെൻ (എൻസിഡബ്ല്യു) എന്നതുപോലെ നാഷനൽ കമ്മിഷൻ ഫോർ മെൻ സ്ഥാപിക്കണമെന്നും മെൻടൂ പ്രവർത്തകർ ആവശ്യപ്പെടുന്നു.

പുരിഷ് ആയോഗ് സ്ഥാപക ബർക്ക ട്രെഹാൻ ആണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. പുരുഷന്മാരുടെ 50 സംഘടനകളും ബർക്ക ട്രെഹാനൊപ്പുണ്ട്. റാഞ്ചി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അസോ. പ്രഫസർ ആനന്ദ് കുമാർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ നാഷനൽ കമ്മിഷൻ ഫോർ വുമെൻ മാറ്റി ലിംഗസമത്വം ഉറപ്പാക്കുന്ന കമ്മിഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റാഞ്ചി സേവിയർ ഇന്ഡസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സർവീസിലെ അസോസിയേറ്റ് പ്രൊഫസർ അനന്ത് കുമാർ കഴിഞ്ഞ വർഷം നാഷണൽ കമ്മീഷൻ പോർ മെൻ രൂപീകരിക്കേണ്ടതിന്റെ സാംഗത്യവും പ്രത്യാഘാതങ്ങളും വിശദമാക്കി പേപ്പർ പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്മാരുടെ അതിക്രമങ്ങൾ അവഗണിക്കാനാവില്ല. നാഷണൽ കമ്മീഷൻ ഓഫ് മെൻ രൂപീകരിക്കുക മാത്രമായിരിക്കില്ല ഏക പരിഹാരം. ഇത്തരമൊരു കമ്മീഷൻ വന്നാൽ, ദേശീയ വനിതാ കമ്മീഷനുമായി ഏറ്റുമുട്ടലിനും സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ ദേശീയ വനിതാ കമ്മീഷനെ ഉടച്ചുവാർക്കണമെന്നും ലിംഗ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP