Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാലപീഡനത്തെ ന്യായീകരിച്ച ഹൃസ്വ ചിത്രത്തിൽ അഭിനയിച്ച നടിയുടെ ഫേസ്‌ബുക്ക് പേജ് മാസ് റിപ്പോർട്ടിലൂടെ പൂട്ടി; കനിയുടെ ജീവിതകഥയെന്ന് തെറ്റിധരിച്ചെന്ന് സംവിധായിക; കേസെടുക്കാൻ ആലോചിച്ച് ബാലാവകാശ കമ്മീഷൻ

ബാലപീഡനത്തെ ന്യായീകരിച്ച ഹൃസ്വ ചിത്രത്തിൽ അഭിനയിച്ച നടിയുടെ ഫേസ്‌ബുക്ക് പേജ് മാസ് റിപ്പോർട്ടിലൂടെ പൂട്ടി; കനിയുടെ ജീവിതകഥയെന്ന് തെറ്റിധരിച്ചെന്ന് സംവിധായിക; കേസെടുക്കാൻ ആലോചിച്ച് ബാലാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെമ്മറീസ് ഓഫ് മെഷീനെന്ന ഷോർട്ട് ഫിലിമിലെ നായിക കനി കുസൃതിയുടെ ഫേസ്‌ബുക്ക് പൂട്ടിച്ചു. ഷോർട്ട് ഫിലിമിനെതിരെ നടന്ന മാസ് റിപ്പോർട്ടിംഗിനെ തുടർന്നാണ് കനിയുടെ ഫേസ്‌ബുക്ക് ഐഡിക്ക് പൂട്ട് വീണത്. കുട്ടികളോടുള്ള ലൈംഗിതിക്രമണത്തെ ന്യായീകരിച്ചതിനെ തുടർന്നാണ് പേജ് പൂട്ടിച്ചതെന്നാണ് വിശദീകരണം. ചിലർ ഇത് കനിയുടെ സ്വന്തം അനുഭവമെന്ന നിലയിലും ധരിച്ചിരുന്നു. ഇതെല്ലാം ആണ് മാസ് റിപ്പോർട്ടിംഗിന് വഴി തെളിച്ചത്.

അതിനിടെ ഈ ഷോർട്ട് ഫിലിമിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തേക്കും. ബലാവകാശ കമ്മീഷൻ അംഗം അഡ്വ സന്ധ്യ വിഡീയോ കാണുകയും കേസ് എടുക്കാനുള്ള നിയമസാധ്യത പരിശോധിക്കുകയും ചെയ്തതായി മറുനാടന് സൂചന ലഭിച്ചു. എന്നാൽ ഇതുവരെ ആരും പരാതി നൽകിയില്ലെന്നാണ് അറിയുന്നത്. പരാതി ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്ന് ഒരു ബാലാവകാശ കമ്മീഷൻ അംഗം മറുനാടനോട് പറഞ്ഞു.

കുഞ്ഞുപ്രായത്തിൽ ഒരു പെൺകുട്ടി അനുഭവിക്കുന്ന ലൈംഗികതയാണ് ചർച്ചചെയ്യുന്ന യു ട്യൂബ് ഷോർട്ട് ഫിലിമാണ് ശൈലജ പതിന്ദല സംവിധാനം ചെയ്ത യു 'മെമ്മറീസ് ഓഫ് എ മെഷിൻ'. സ്റ്റിൽ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, ബാംഗൽർ ക്വീർ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ഇപ്പോൾ അതിലെ പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് യുട്യൂബിൽ വൈറലായി മാറിയിരിക്കുന്നു. കനി കുസൃതിയെന്ന നടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷോർട് ഫിലിമിൽ എട്ടുവയസ്സുമാത്രമുള്ളപ്പോൾ നായികാ കഥാപാത്രം ആദ്യമായി ലൈംഗിക സുഖം അനുഭവിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നതിനാൽ തന്നെ ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമായി വിലയിരുത്തപ്പെട്ടതോടെ ഇപ്പോൾ വിമർശനം നേരിടുകയാണ്.

ഈ സിനിമ പിഡോഫിലിക്കിനെ ന്യായീകരിക്കുന്നതാണെന്ന തരത്തിലുള്ള വലിയ ആക്ഷേപവും സോഷ്യൽമീഡിയയിൽ ഉയർന്നിട്ടുണ്ട്. ഫാസിസ്റ്റുകൾക്കെന്ന പോലെ പിഡോഫീലിക്കിനും പിന്തുണയേറുന്നുവെന്നും അത്തരക്കാരെ ന്യായീകരിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നതെന്നുമാണ് വിമർശനം. പിഡോഫീലിയയേയും ലൈംഗികാതിക്രമത്തേയും മഹത്വവത്ക്കരിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപടെലുണ്ടാകുന്നത്.

അതിനിടെ മെമ്മറീസ് ഓഫ് മെഷീൻ എന്ന ഷോർട്ട് ഫിലിമിൽ പറയുന്നത് തന്റെ സ്വകാര്യ അനുഭവമല്ലെന്ന് നടിയും മോഡലുമായ കനി കുസൃതി അറിയിക്കുകയും ചെയ്തു. 'ഞാൻ ഒരു നടി മാത്രമാണെന്ന കാര്യം ആദ്യമേ പറയട്ടെ. ആ ഡോക്യുമെന്ററിയിൽ പറഞ്ഞിരിക്കുന്നത് എന്റെ സ്വകാര്യ അനുഭവമല്ല. അതിലെ കഥാപാത്രം പങ്കുവച്ച ലൈംഗികതയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ കാഴ്ചപ്പാട്' കനി കുസൃതി പറയുന്നു. ലൈംഗികാനുഭവം തുറന്ന് പറഞ്ഞ് കനി കുസൃതി എന്ന രീതിയിലായിരുന്നു വിവിധ മാദ്ധ്യമങ്ങൾ മെമ്മറീസ് ഓഫ് മെഷീൻ എന്ന ഡോക്യുമെന്ററിയെ കുറിച്ച് വാർത്ത നൽകിയത്. ഇതേക്കുറിച്ചായിരുന്നു ഫേസ്‌ബുക്കിലൂടെ കനിയുടെ പ്രതികരണം. ഷൈലജ പഡിൻഡല ഇത്തരമൊരു കഥാപാത്രത്തെ എന്നിൽ ഏൽപ്പിച്ചപ്പോൾ അതുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ചെയ്യുന്ന കാര്യം എന്നെ സ്വകാര്യമായി ബാധിക്കുമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ചൊന്നും താൻ ചിന്തിക്കാറില്ല കനി വിശദീകരിക്കുന്നു.

ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ലൈംഗിക പീഡനത്തിന് ഇരയായ സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അതേസമയം തന്നെ കുട്ടിക്കാലത്ത് ഒരു സ്പർശനത്തിന് വേണ്ടി കൊതിച്ച സുഹൃത്തും എനിക്ക് ഉണ്ട്. എന്റെ ഒരു സുഹൃത്തിന് ഏഴ് വയസായ ഒരു കുട്ടിയുണ്ട്. ആ കുട്ടിയോട് എന്തിനാണ് സ്വയം ശരീരത്തിൽ ഇത്തരത്തിൽ തൊടുന്നതെന്ന അവളുടെ ചോദ്യത്തിന് എനിക്ക് അങ്ങനെ സ്വയം തൊടുന്നത് ഇഷ്ടമാണെന്നും മറ്റാരെങ്കിലും തൊടുന്നതും ഇഷ്ടമാണെന്നുമായിരുന്നു ആ കുട്ടിയുടെ മറുപടി. എനിക്ക് സന്തോഷം നൽകുന്ന കാര്യമാണെങ്കിൽ എന്തിന് ഞാനത് അവസാനിപ്പിക്കണമെന്നും ആ കുഞ്ഞ് ചോദിച്ചു. ആ ഒരു ചോദ്യം യഥാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു കനി പറയുന്നു. 'എന്നെ മറ്റൊരാൾ സ്പർശിക്കുന്നത് ഇപ്പോഴും ഇഷ്ടമല്ല. സത്യത്തിൽ ലൈംഗിക താത്പര്യത്തോടെയല്ലാതെ എനിക്കൊപ്പം ജീവിക്കാൻ കഴിയുന്ന ഒരു പങ്കാളിയെ കിട്ടുമോ എന്നാണ് അന്വേഷിക്കുന്നത്. ഞാൻ എല്ലായ്‌പ്പോഴും സെക്‌സിനെ വെറുക്കുന്നു. എന്നാൽ ഒരാളുടെ കഥ പറയാനുള്ള അവരുടെ താത്പര്യത്തോട് ഞാൻ യോജിക്കുന്നു. അതിനെ കുറിച്ച് സംസാരിക്കുന്നതിനോടും വിയോജിപ്പില്ല'. കനി വ്യക്തമാക്കുന്നു.

പക്ഷേ, ചെറുപ്രായത്തിൽ ലൈംഗിക സുഖം അനുഭവിക്കുന്നത് എങ്ങനെയെന്നതാണ് സിനിമ പ്രധാനമായും ചർച്ചചെയ്യാൻ ഉദ്ദേശിച്ചതെന്ന് സംവിധായക ശൈലജ തന്നെ പറയുന്നു. പ്യൂണിന്റെ സ്പർശനം ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും കേന്ദ്ര കഥാപാത്രമാകാൻ കനിക്ക് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചതിനാലാണ് സിനിമ മലയാളത്തിൽ എടുത്തതെന്നും ആയിരുന്നു അവരുടെ പ്രതികരണം. കനി അഭിനയിച്ചതുകൊണ്ട് ഇത് അവരുടെ അനുഭവങ്ങളാണിതെന്ന പ്രചരണമുണ്ടായതോടെയും ചിത്രം കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചുവെന്നും സംവിധായകയും സമ്മതിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP