Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

മുൻ കമ്യൂണിസ്റ്റ് രാജ്യത്ത് ജനിച്ച മുതലാളിത്ത രാജ്യത്തെ തലവന്റെ ഭാര്യ! സ്ലോവേനിയയിൽ ജനിച്ച് മോഡലിങ്ങിലൂടെ തിളങ്ങി; നിശാ ക്ലബിൽ വച്ച് ട്രംപിന്റെ കണ്ണിലുടക്കിയ സുന്ദരി; 90 കളിലെ അതീവ സെക്‌സിയായ ഫോട്ടോഷൂട്ടിലൂടെ അമേരിക്കൻ ഹൃദയം കീഴടക്കി; 24 വയസിന്റെ ഇളപ്പമെങ്കിലും ട്രംപിന് എന്നും പ്രിയപ്പട്ടവൾ; സെയിൽസ്മാന്റെ മകളിൽ നിന്ന് ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവിന്റെ ഭാര്യയായി വൈറ്റ് ഹൗസിൽ; ഇന്ത്യൻ സന്ദർശനത്തിന് എത്തുന്ന അമേരിക്കൻ പ്രഥമവനിതയുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഭാര്യ മെലാനയുടേയും സന്ദർശനമാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ട്രംപിനെ ഇന്ത്യ വരവേൽക്കുന്നത്. ലോകത്തിലെ കരുത്തനായ നേതാവ് ഇന്ത്യൻ മണ്ണിൽ കാൽകുത്തുമ്പോൾ പരവതാനി വിരിച്ചു. പൂന്തോട്ടം അലങ്കരിച്ചും കോളനികളെ തരുത്തിയുമാണ് മോദി അലങ്കാര പണികൾ ചെയ്യുന്നത്.

ആകാശത്ത് കൂടി ട്രോണുകളോ ബലൂണുകളോ പോലും പറപ്പിക്കാത്ത തരത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം മുതൽ അഹമ്മദാബാദ് സ്‌റ്റേഡിയം വരെ അണിനിരക്കുന്നത് 17,000 പൊലീസുകാരാണ്. സീക്രഡ് സർവീസിന്റെ അതീവ സുരക്ഷയിൽ ട്രംപും ഭാര്യ മിലാനയും എത്തുമ്പോൾ ഏവരുടേയും ശ്രദ്ധ ട്രംപിനൊപ്പം തന്നെ ഭാര്യയിലേക്കാണ്. ആറ് ലക്ഷം രൂപ വിലവരുന്ന പച്ചോള സാരിയാണ് ട്രംപിന്റെ ഭാര്യ മിലാനയ്ക്കായി മോദി സമ്മാനം നൽകുന്നത്.

താജ്മഹൽ സന്ദർശിക്കുന്ന ട്രംപിന് ആഗ്രയുടെ താക്കോലും സമ്മാനിക്കും. ഐ.ടി.സി മൗര്യയിൽ ഭക്ഷണവും താമസവും ഒരുക്കുമ്പോൾ ട്രംപും ഭാര്യയും വാർത്തകളിൽ നിറയുകയാണ്. ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നത് അമേരിക്കക്കാർ ഏറ്റവും ഹോട്ടായ പ്രഥമ വനിതയായി കരുതുന്ന മിറാന കൂടിയാണ്. ബറാക് ഒബാമയുടെ ഭാര്യ മിഷേൽ വളരെ സെൻസിബിളായ വസ്ത്രധാരണം കൊണ്ട് പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, പുതിയ പ്രസിഡന്റിന്റെ ഭാര്യ അതിസുന്ദരിയും ഒപ്പം സെക്സിയുമാണ്. അതുകൊണ്ട് തന്നെ അമേരിക്കൻ മാധ്യമങ്ങൾ ഇപ്പോൾ തന്നെ മെലാനിയക്ക് പിന്നാലെ ആയിരുന്നു. ഇന്ത്യയിലേക്ക് മെലാന എത്തുമ്പോഴും പാപ്പരിസകൾ പിന്നാലെയുണ്ട്.

കമ്യൂണിസ്റ്റ് രാജ്യത്ത് ജനിച്ച ഫാസിസ്റ്റ് നേതാവിന്റെ ഭാര്യ!

കുടിയേറ്റക്കാരെ എതിർക്കുന്ന വ്യക്തിയായ ട്രംപിന്റെ ഭാര്യയും കുടിയേറ്റക്കാരിയാണെന്നതാണ് പ്രത്യേകത. മെലാനിയയെ മുൻ സൂപ്പർ മോഡലും ഫ്രഞ്ച് പ്രഥമ വനിതയുമായിരുന്ന കാർലാ ബ്രൂണിയോട് ഉപമിക്കുന്നവരും അനവധിയാണ്. ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയിൽ. മാതാവ് ഫാഷൻ രംഗത്തും പിതാവ് കാർ വിൽപന രംഗത്തുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫാഷൻ പറുദീസകളായ മിലാനും പാരീസിലുമായിരുന്നു പഠനം.

മോഡലിങ്ങിലേക്കു കടന്നതോടെ 1996 ൽ അമേരിക്കയിലെത്തി. രണ്ടു വർഷത്തിനു ശേഷമായിരുന്നു ഭാവി ഭർത്താവ് ഡോണൾഡ് ട്രംപിനെ ആദ്യമായി കണ്ടത്. 2005 ലെ വിവാഹദിനത്തിൽ മെലാനിയ അണിഞ്ഞിരുന്ന ഡിസൈനർ വസ്ത്രത്തിന് വില ഏതാണ്ട് രണ്ടു ലക്ഷം ഡോളറായിരുന്നു വില. വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ജനിച്ച് വളർന്ന മെലാനിയ അമേരിക്കയുടെ പരമോന്നത സ്ഥാനത്തെത്തിയത് ഒരു സിനിമാക്കഥയെ വെല്ലുന്ന സസ്‌പെൻസോടെയാണ്.കമ്മ്യൂണിസ്റ്റ് യൂഗോസ്ലാവിയയിൽ കാർ പാർട്‌സ് സെയിൽസ്മാനായ വിക്ടറായിരുന്നു മെലാനിയയുടെ പിതാവ്.

അമ്മയായ അമലിജയ്ക്ക് വസ്ത്രനിർമ്മാണ കമ്പനിയിലായിരുന്നു ജോലി. അതിലൂടെയാണ് മകൾ മോഡലിങ് രംഗത്തെത്തിയത്. തയ്യൽ പണി ചെയ്ത സ്ലോവാനിയൻ പെൺകുട്ടിയായ മെലാനിയ വൈറ്റ് ഹൗസിൽ ഫസ്റ്റ് ലേഡി ആയ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.

പരിമിതമായ ജീവിതസാഹചര്യങ്ങളിൽ ജനിച്ചിട്ടും ആഡംബര പൂർണമായ ഒരു ജീവിതം സ്വപ്നം കണ്ട് കൊണ്ടായിരുന്നു മെലാനിയ ക്‌നാവ്‌സ് എന്ന പെൺകുട്ടി വളർന്നിരുന്നത്. യൂഗോസ്ലാവ് സ്വേച്ഛാധിപതിയായിരുന്ന മാർഷൽ ടിറ്റോയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവ അംഗമായിരുന്നു വിക്ടർ.ഇന്ന് സ്ലോവേനിയയുടെ ഭാഗമായ വ്യവസായ പട്ടണമായ സെവ്‌നികയിലായിരുന്നു മെലാനിയ തന്റെ ബാലകാലം ചെലവഴിച്ചിരുന്നത്.

വളർച്ചക്കിടെ മെലാനിയ അച്ഛനമ്മമാരോടൊപ്പം ചെറിയ അപ്പാർട്ട്‌മെന്റുകളിലായിരുന്നു കഴിഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനാണെങ്കിലും മുതലാളിത്ത സ്വപ്നങ്ങളും നല്ലൊരു ജീവിതവും ആഗ്രഹിച്ച വ്യക്തിയായിരുന്നു വിക്ടർ. അച്ഛന്റെ ആ പാരമ്പര്യത്താലായിരിക്കാം തളരാതെ മുന്നോട്ട് കുതിച്ച മെലാനിയെ വൈറ്റ് ഹൗസ് വരെ എത്തിച്ചിരിക്കുന്നത്

കാർ പാർട്‌സ് സെയിൽസ്മാനെന്ന നിലയിൽ വിക്ടർ ചിലപ്പോൾ മെർസിഡസ് കാറുകൾ വരെ ഓടിച്ചിരുന്നു.മെലാനിയയ്ക്ക് 16 വയസായപ്പോഴേക്കും വിക്ടർ സെവ്‌നികയിൽ വീട് വച്ചിരുന്നു. വീക്കെൻഡ് ഹൗസ് എന്ന നിലയിലായിരുന്നു സാവ നദിക്കരയിലെ ഈ വീട് അവർ ഉപയോഗിച്ചിരുന്നത്. ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലെ എക്‌സിക്യൂട്ടീവെന്ന നിലയിൽ മെലാനിയയുടെ അമ്മ മിലാനിയേക്കും പാരീസിലേക്കും ബിസിനസ് ട്രിപ്പുകൾക്ക് പോയിരുന്നു. അവർ പറഞ്ഞ് കൊടുത്ത കഥകളിൽ നിന്നും ആവേശം ഉൾക്കൊണ്ടായിരുന്നു മെലാനിയയ്ക്ക് തന്റെ പേര് ഇന്റർനാഷണൽ ഫാഷനിൽ കേൾപ്പിക്കണമെന്ന ആഗ്രഹമുദിച്ചത്. ആദ്യം ഡിസൈനറായി മാറിയ മെലാനിയ പിന്നീട് മോഡലിങ് രംഗത്ത് സജീവമാവുകയായിരുന്നു. ഇതിലൂടെയാണ് അവർക്ക് ട്രംപിന് അടുത്തെത്താനും പരിചയപ്പെടാനും ജീവിതപങ്കാളിയായിത്തീരാനും സാധിച്ചത്.

പുസ്തകങ്ങളെ സ്‌നേഹിച്ച , പഠനത്തിന് പ്രാധാന്യം നൽകിയ പെൺകുട്ടിയായിരുന്നു മെലാനിയ എന്നാണ് സ്‌കൂൾ കാലത്തെ സഹപാഠികൾ ഓർക്കുന്നത്. കലയെയും ഡിസൈനിനെയും സ്‌നേഹിച്ചിരുന്ന വിദ്യാർത്ഥിനിയായിരുന്നു മെലാനിയ എന്നാണ് അവരുടെ കുട്ടിക്കാലത്തെ അയൽക്കാരിയും സുഹൃത്തുമായ മിർജന ജെലാൻകിക് ഓർക്കുന്നത്. പഴയ എന്തിനെയും പുതുക്കാൻ മെലാനിയക്ക് സവിശേഷമായ കഴിവുണ്ടായിരുന്നുവെന്നും അവർ ഓർക്കുന്നു. മെലാനിയക്ക് 14 വയസുള്ളപ്പോൾ അച്ഛനമ്മമാരോടും സഹോദരിയോടും കൂടി അവർ സ്ലോവാനിയയുടെ തലസ്ഥാനത്തുള്ള അപാർട്ട്‌മെന്റിലേക്ക് താമസം മാറിയിരുന്നു. തുടർന്ന് നഗരത്തിലെ സ്‌കൂൾ ഓഫ് ഡിസൈൻ ആൻഡ് ഫോട്ടോഗ്രാഫിയിൽ ചേരുകയും ചെയ്തു. എന്നാൽ സെവ്‌നികയുമായുള്ള ബന്ധം മെലാനിയയുടെ കുടുംബം അപ്പോഴും നിലനിർത്തിയിരുന്നു.നിലവിൽ മെലാനിയയുടെ മാതാപിതാക്കൾ ന്യൂയോർക്കിലാണ് താമസിക്കുന്നത്.

24ന്റെ ഇളപ്പം; ട്രംപിന് എന്നും പ്രിയപ്പട്ടവൾ

തന്നെക്കാൾ 24 വയസിന് ഇളപ്പമുള്ള മെലാനിയ ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ്. വിവാദങ്ങളുടെ തോഴനായ ട്രംപ്, തെരഞ്ഞെടുപ്പു പ്രചാരണത്തനിടെയും പല തവണ വിവാദവെടി പൊട്ടിച്ചു. ഈ അവസരങ്ങളിലെല്ലാം ഭർത്താവിനെ പിന്തുണച്ചു മെലാനിയ രംഗത്തെത്തി. തെരഞ്ഞെടുപ്പു യോഗങ്ങളിൽ നിറപുഞ്ചിരിയുമായി ഒതുങ്ങി നിൽക്കുന്ന മെലാനിയയും ഇതിനിടെ വിവാദങ്ങളിൽ ചെന്നു ചാടി. 2008 ഡെമോക്രാറ്റിക് കൺവെൻഷനിൽ മിഷേൽ ഒബാമ നടത്തിയ പ്രസംഗത്തോട് വല്ലാതെ സാമ്യമുള്ള പ്രസംഗം നടത്തിയാണ് അവർ വിമർശനം ക്ഷണിച്ചു വരുത്തിയത്. മിഷേലിന്റെ പ്രസംഗം മെലാനിയ അടിച്ചു മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം.

തന്നെക്കാൾ 24 വയസിന് ഇളപ്പമുള്ള മെലാനിയ ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ്. വിവാദങ്ങളുടെ തോഴനായ ട്രംപ്, തെരഞ്ഞെടുപ്പു പ്രചാരണത്തനിടെയും പല തവണ വിവാദവെടി പൊട്ടിച്ചു. ഈ അവസരങ്ങളിലെല്ലാം ഭർത്താവിനെ പിന്തുണച്ചു മെലാനിയ രംഗത്തെത്തി. തെരഞ്ഞെടുപ്പു യോഗങ്ങളിൽ നിറപുഞ്ചിരിയുമായി ഒതുങ്ങി നിൽക്കുന്ന മെലാനിയയും ഇതിനിടെ വിവാദങ്ങളിൽ ചെന്നു ചാടി. 2008 ഡെമോക്രാറ്റിക് കൺവെൻഷനിൽ മിഷേൽ ഒബാമ നടത്തിയ പ്രസംഗത്തോട് വല്ലാതെ സാമ്യമുള്ള പ്രസംഗം നടത്തിയാണ് അവർ വിമർശനം ക്ഷണിച്ചു വരുത്തിയത്. മിഷേലിന്റെ പ്രസംഗം മെലാനിയ അടിച്ചു മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം.

ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ ഞെട്ടിച്ച സുന്ദരി

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ജി ക്യു മാഗസിൻ മെലാനിയയെ വച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. അതിലെ ചില ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. അന്റോണി വെർഗ്ലാസ് എടുത്ത് ജി ക്യു മാഗസിൻ പ്രസിദ്ധീകരിച്ചതാണ് ചിത്രം. പൂർണനഗ്നയായി വീണ്ടും 2001ലാണ് ബ്രിട്ടീഷ് ജി ക്യു മാഗസിന് വേണ്ടി മെലാനിയ ട്രംപ് പൂർണനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രം ജി ക്യു മാഗസിന്റെ കവർ ചിത്രമായി അച്ചടിച്ചുവന്നു. ഇത് മെലാനിയ ആദ്യമായി നടത്തുന്ന നൂഡ് ഫോട്ടോഷൂട്ടായിരുന്നില്ല.

അതേസമയം തെരഞ്ഞെടുപ്പ് രംഗത്തെ ട്രംപിന്റെ ശക്തി തന്നെയായിരുന്നു മെലാനിയ. മെലാനിയക്കും മകൾക്കും പ്രത്യേകം നന്ദിയും നേരത്തെ രേഖപ്പെടുത്തുകയുണ്ടായി. ഭാര്യ മെലാനിയയെയും മക്കളെയും പ്രസംഗത്തിൽ അദ്ദേഹം പ്രശംസിച്ചു. മകൾ ഇവാൻക(34)യെ അമേരിക്കയുടെ ''പ്രഥമ വനിത'' എന്നാണു മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ട്രംപിനെപ്പോലെ ബിസിനസ് രംഗത്ത് അവരും താരമാണ്. സ്വന്തം പേരിൽ ഫാഷൻ ബ്രാൻഡുമുണ്ട്. എന്നാൽ, ട്രംപിന്റെ വിമർശകർക്ക് ഇവാൻകയെ ഇഷ്ടമാണ്. ''അച്ഛനെപ്പോലെ അല്ല അവർ. വാക്കുകളിൽ മിതത്വം. പക്വമായ പെരുമാറ്റം. ആരും ഇഷ്ടപ്പെട്ടുപോകും'' ദ ഇൻഡിപെൻഡന്റിൽ റേച്ചൽ റിവേസ് കുറിച്ചു.

ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയാണ് ഇവാൻകയുടെ അമ്മ. ഇവാൻകയ്ക്കു മറ്റുമക്കളെക്കാൾ സ്വാധീനമുണ്ടെന്നു ട്രംപും തുറന്നു സമ്മതിക്കുന്നു. ട്രംപിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവകളുടെ പേരിലുള്ള വിവാദം ചെറുത്തതും ഇവരാണ്. ട്രംപിന്റെ അമ്മ മേരി ആൻ 1912 ൽ സ്‌കോട്ട്ലൻഡിലാണു ജനിച്ചത്. പിതാവ് മത്സ്യത്തൊഴിലാളിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നു പട്ടിണി സഹിക്കാനാകാതെയാണു മേരി ന്യൂയോർക്കിലേക്കു കുടിയേറിയത്. വിസിറ്റിങ് വിസ ഉപയോഗിച്ചായിരുന്നു അമേരിക്കയിലേക്കുള്ള ''രക്ഷപ്പെടൽ''.

1990 ൽ മർല മാപ്പിൾസുമായുള്ള ബന്ധത്തിന്റെ പേരിലാണു ട്രംപും ഇവാനയും വേർപിരിഞ്ഞത്. ഇരുവരും തമ്മിലുള്ള നിയമപ്പോരാട്ടം നടക്കുന്നതിനിടെയായിരുന്നു ഇവാനയുടെ ജന്മദിനം. ഇവാന എന്നും ട്രംപ് കുടുംബത്തിന്റെ ഭാഗമായി തുടരുമെന്നു പറഞ്ഞാണ് അവർ ചടങ്ങിൽനിന്നു മടങ്ങിയത്. 79ാം വയസിൽ തെരുവിലൂടെ നടക്കുമ്പോൾ ക്രൂരമായ ആക്രമണത്തിനു വിധേയായ ചരിത്രവും മേരിക്കുണ്ട്. അവരെ മർദിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച മോഷ്ടാവിനു ബാഗിൽനിന്നു ലഭിച്ചത് വെറും 14 ഡോളർ. അമിത മദ്യപാനത്തെ തുടർന്നാണു ഭർത്താവ് ഫ്രഡ് മരിച്ചത്. അതിനാൽ മദ്യം, സിഗരറ്റ് എന്നിവയോട് അകലം പാലിക്കാറുണ്ടെന്നു ട്രംപ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP