Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

പ്രിയതമന്റെ ശവകുടീരത്തിനരികിൽ നിശബ്ദയായി മേഘ്‌ന; ചീരുവിന്റെ ദേഹം മണ്ണിൽ ചേരുമ്പോൾ മേഘ്‌ന ജീവിക്കുന്നത് ഇനി ഓർമകളുമായി; നാല് മാസം ഗർഭിണിയായ മേഘ്‌ന മരണാനന്തര കർമങ്ങളിൽ എല്ലാം പങ്കുചേർന്നു; കർമം നടക്കുന്നത് അനുജൻ ധ്രുവിന്റെ വീട്ടിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകളും

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: പൊന്നോമലിനായുള്ള കാത്തിരിപ്പിന് ഇടയിലാണ് ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. ഇന്നലെ കന്നടതാരവും നടി മേഘ്‌നയുടെ ഭർത്താവുമായ ചിരഞ്ജീവിയുടെ സംസ്‌കാര ചടങ്ങുകളിൽ മേഘ്‌ന കണ്ണീരോടെ നിന്നത് പ്രേക്ഷകരുടെ ഹൃദയം നുറുക്കിയ കാഴ്ചയായിരുന്നു. പ്രിയപ്പെട്ടവന്റെ ഇടനെഞ്ചിൽ ചേർന്ന് കിടന്ന് നെറുകയിൽ മുത്തവും നൽകിയാണ് മേഘ്‌ന പ്രിയതമന് യാത്രയയപ്പ് നൽകിയത്. ഇപ്പോഴിതാ, ഭർത്താവിന്റെ ശവകുടീരത്തിൽ പ്രാർത്ഥിക്കുന്ന മേഘ്‌നയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ സങ്കടക്കാഴ്ചയാകുന്നു.

ആരുടെയും കണ്ണുനനയിക്കുന്നയാണ് ഈ രംഗങ്ങൾ. നിറകണ്ണുകളോടെ നിശബ്ദപ്രാർത്ഥന നടത്തുന്ന മേഘ്‌നയുടെ ചിത്രം ഹൃദയം നോവിക്കും. സംസ്‌കാരത്തിന് ശേഷമുള്ള മരണാനന്തര കർമങ്ങളിൽ പങ്കു ചേരാനാണ് മേഘ്‌ന എത്തിയത്. പ്രിയതമന്റെ ശവകുടീരത്തിലെത്തി ഒരു മിനിട്ട് മൗനമായി പ്രാർത്ഥിച്ച ശേഷമാണ് മേഘ്‌ന കർമങ്ങളിലേക്ക് കടന്നത്. സഹോദരൻ ധ്രുവും സംസ്്കാരത്തിന് ഒപ്പമുണ്ടായിരുന്നു.

ഇന്നലെ ബെംഗലുരുവിൽ കനകാപൂര റോഡിൽ ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവിന്റെ ഫാം ഹൗസിൽ നടന്ന ശവസംസ്‌കാര കർമ്മങ്ങളോടെയാണ് മൃതദേഹം സംസ്‌കാരിച്ചത്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ശവസംസ്‌കാര ചടങ്ങുകളും അരങ്ങേറിയത്. ചിരഞ്ജീവിക്ക് അന്ത്യയാത്ര നൽകാൻ കന്നഡ സൂപ്പർസ്റ്റാർ യാഷ് മുതൽ പല പ്രമുഖ താരങ്ങളും എത്തിയിരുന്നു. ഒരു കുടംുബത്തെ അംഗത്തിനെ പോലെ നിന്നാണ് മൃതദേഹത്തിനടുത്ത് യഷ് സമയങ്ങൾ ചിലവഴിച്ചത്.

മേഘ്നയെ ആശ്വസിപ്പിക്കുന്നതായിരുന്നു വേദന നിറഞ്ഞ ദൗത്യം. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വരാൻ കാത്തിരിക്കുമ്പോഴാണ് മരണം ചിരഞ്ജീവിയെ കവർന്നെടുത്തത്. ചിരഞ്ജീവിക്ക് അന്ത്യയാത്ര നൽകാനായെത്തിയവർ ഭാര്യ മേഘ്നയുടേയും ബന്ധുക്കളുടേയും അതീവ ദുഃഖത്തിനുമുമ്പിൽ അവരെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങുന്ന നിമിഷങ്ങളായിരുന്നു. കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്‌ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗർഭിണിയാണ് മേഘ്ന.

കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം.കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യയാത്ര. ചിരഞ്ജീവി സർജയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മലയാള സിനിമാ താരങ്ങൾ രംഗത്തെത്തി.പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നസ്രിയ, ജയസൂര്യ, ശ്വേത മേനോൻ, അംബിക തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിതമായ ഈ മരണവാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP