Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ കാത്തിരുന്ന കൺമണിയെത്തി; ചിരുവിന്റെ ഓർമയ്ക്ക് കൂട്ടായി മേഘ്‌നയ്ക്ക് ആൺ കുഞ്ഞ് പിറന്നു; കുഞ്ഞിനെ കൈകളിലേറ്റ് വാങ്ങിയത് സഹോദരനും ചെലുങ്ക് സൂപ്പർതാരവുമായ ധ്രൂവ് സർജ; ചിരുവിന്റെ ചിത്രത്തിന് മുന്നിൽ കുഞ്ഞിനെ ചേർത്ത് നിർത്തുന്ന ചിത്രവും വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഒടുവിൽ കാത്തിരുന്ന കൺമണിയെത്തി; ചിരുവിന്റെ ഓർമയ്ക്ക് കൂട്ടായി മേഘ്‌നയ്ക്ക് ഒരാൺ കുഞ്ഞ് പിറന്നു; കുഞ്ഞിനെ കൈകളിലേറ്റ് വാങ്ങിയത് സഹോദരനും ചെലുങ്ക് സൂപ്പർതാരവുമായ ധ്രൂവ് സർജ; ചിരുവിന്റെ ചിത്രത്തിന് മുന്നിൽ കുഞ്ഞിനെ ചേർത്ത് നിർത്തുന്ന ചിത്രവും വൈറൽ
വൈറൽ ചിത്രം ഇങ്ങനെ

ബെംഗലൂരു:നടി മേഘ്‌ന രാജിന് ആൺ കുഞ്ഞു പിറന്നു. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു. കുഞ്ഞാനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോഗം.
ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്‌ന ഇപ്പോൾ താമസിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മേഘ്‌നയ്ക്ക് സർപ്രൈസൊരുക്കി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ബേബി ഷവർ പാർട്ടിയും സംഘടിപ്പിച്ചിരുന്നു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.

നടി മേഘ്‌ന രാജ് അമ്മയായ വിവരം ആരാധകരെ സന്തോഷത്തിലാഴ്‌ത്തിയിരിക്കുകയാണ്. ബെം?ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മേഘ്‌ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്.

അക്കൂട്ടത്തിൽ കണ്ണു നനയിക്കുന്ന ഒരു ചിത്രം കൂടിയുണ്ട്. കുഞ്ഞ് കണ്മണിയെ ചിരുവിന്റെ ചിത്രത്തോട് ചേർത്ത് വച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്നത്. ധ്രുവ സർജയാണ് കുഞ്ഞിനെ കയ്യിൽ ഏറ്റ് വാങ്ങിയത്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തിയ ആഘോഷത്തിലാണ് സർജ കുടുംബാംഗങ്ങൾ. ജൂനിയർ ചിരുവിന്റെ വരവ് ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ.

ചിരു വിട്ടകന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മേഘ്‌നയുടെ ബേബി ഷവർ ചടങ്ങുകൾ കുടുംബാം?ഗങ്ങൾ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.

ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ വിടവാങ്ങുന്നത് . കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോ?ഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്‌ന ഇപ്പോൾ താമസിക്കുന്നത്.''ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,'' എന്നാണ് കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് നടി നസ്രിയ കുറിച്ചത്. മേഘ്‌നയും ചിരുവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു നസ്രിയയ്ക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP