Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'; മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായ 'മീശ'യിലെ പരാമർശം ഡിസി ബുക്സിൽ എത്തിയപ്പോൾ അൽപ്പം മയപ്പെടുത്തി; സംഘപരിവാരിനെ ചൊടിപ്പിച്ച ഡയലോഗിന് പിന്നാലെ 'മണ്ടത്തരം പറയാതെ' എന്നു കൂട്ടിച്ചേർത്ത് രവി ഡിസിയുടെ രക്ഷാപ്രവർത്തനം; വിവാദങ്ങൾക്കിടെ കച്ചവടം കൊഴുപ്പിച്ച് പ്രസാധകർ

'തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'; മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായ 'മീശ'യിലെ പരാമർശം ഡിസി ബുക്സിൽ എത്തിയപ്പോൾ അൽപ്പം മയപ്പെടുത്തി; സംഘപരിവാരിനെ ചൊടിപ്പിച്ച ഡയലോഗിന് പിന്നാലെ 'മണ്ടത്തരം പറയാതെ' എന്നു കൂട്ടിച്ചേർത്ത് രവി ഡിസിയുടെ രക്ഷാപ്രവർത്തനം; വിവാദങ്ങൾക്കിടെ കച്ചവടം കൊഴുപ്പിച്ച്  പ്രസാധകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ് ഹരീഷിന്റെ വിവാദ നോവൽ മീശയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഏതാനും ദിവസങ്ങളായി സൈബർ ലോകത്തെയും മലയാളം സാംസ്കാരിക മണ്ഡലത്തിന്റെയും പ്രധാന ചർച്ചാ വിഷയം. ക്ഷേത്രത്തിൽ സ്ത്രീകൾ പോകുന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതം അറിയിക്കാനാണെന്ന് നോവലിലെ ഒരു കഥാപാത്രം പറഞ്ഞതിനെതിരെ സംഘപരിവാർ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് നോവൽ വിവാദമായത്. ഇതോടെ മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവൽ പിൻവലിച്ചിരുന്നു. പിന്നാലെ ഡിസി ബുക്‌സ് നോവൽ പ്രസിദ്ധീകരിച്ചു.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നോവലിൽ വെള്ളം ചേർക്കാനും രവി ഡി സി തയ്യാറായി. സംഘപരിവാർ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡിസി ബുക്ക്‌സ് നോവലിൽ വെള്ളം ചേർത്ത് രക്ഷാപ്രവർത്തനം നടത്തിയത്. നോവൽ ആദ്യം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായത് ഒരു കഥാപാത്രം സ്ത്രീകളുടെ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങളാണ്. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദുസ്ത്രീകളെ അവഹേളിക്കുന്നു എന്നായിരുന്നു പരാതി. വിവാദമായ മൂന്നാം ഭാഗത്തിൽ 'തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ' എന്നാണ് ഒരു കഥാപാത്രം പറയുന്നത്. അതിന് ശേഷം മറ്റൊരു കഥാപാത്രം 'ഞാൻ ചിരിച്ചു' എന്നു മാത്രമാണ് പറയുന്നത്. എന്നാൽ, ഇതേഭാഗം വിവാദങ്ങൾക്ക് ശേഷം ഡിസി പ്രസിദ്ധീകരിച്ചപ്പോൾ ഒറ്റ വാക്കു കൊണ്ട് വിവാദങ്ങളെ തള്ളിക്കളഞ്ഞു. മണ്ടത്തരം പറയാതെ.. ഞാൻ ചിരിച്ചു.. എന്നാക്കി മാറ്റുകയാണ് ചെയ്തത്. എസ് ഹരീഷിന്റെ അറിവോടെ തന്നെയാണ് തിരുത്തൽ എന്നായിരുന്നു അറിയുന്നത്.

ചുരുക്കത്തിൽ മാതൃഭൂമിയേക്കാൾ ധീരന്മാരാണ് തങ്ങളെന്ന് വരുത്താൻ വേണ്ടി വിവാദ നോവൽ പ്രസിദ്ധീകരിച്ച ഡി സി ബുക്‌സ് തങ്ങൾ വിവാദത്തിലാകാതിരുക്കാൻ വേണ്ടി മുൻകരുതലും കൂട്ടിച്ചേർക്കലും നടത്തിയെന്ന് വ്യക്തം. ഡിസി നടത്തിയ 'മണ്ടത്തരം പറയാതെ' എന്ന ഡയലോഗോടെ ഈ ഭാഗം വീണ്ടും വിവാദത്തിലായില്ല. എന്നാൽ, വിവാദത്തിലായതാകട്ടെ മറ്റൊരു ഭാഗമാണ് താനും. എന്തായാലും വിവാദം കൊഴിപ്പിച്ചു കച്ചവടം കൂടുതൽ ഉഷാറാക്കുകയാണ് പ്രസാദകർ ചെയ്തത്. നോവൽ പുറത്തിറങ്ങിയപ്പോൾ ബിജെപി പ്രവർത്തകർ പുസ്തകം വാങ്ങി കത്തിക്കുകയും നോവലിൽ എന്താണ് ഉള്ളതെന്നറിയാൻ വേണ്ടി മറ്റുള്ളവരും നോവൽ വാങ്ങിയതോടെ കച്ചവടം കൊഴുക്കുകയായിരുന്നു.

ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതിനേക്കാൾ രൂക്ഷമായ പരാമർശങ്ങളോടെയും സ്ത്രീത്വത്തെയാകെ അവഹേളിക്കുന്ന സംഭാഷണ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചാണ് മീശ നോവൽ പ്രസിദ്ധീകരിച്ചതെന്നാണ് പരാതി. ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നോവലിനെതിരേ കനത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ആഴ്ചപ്പതിപ്പിൽ നിന്നും പിൻവലിച്ച നോവൽ ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിച്ചത്. ബുധനാഴ്ച രാവിലെയോടെ പൂർണരൂപത്തിൽ പുറത്തിറങ്ങിയ നോവലിന്റെ, 294ാം പേജാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. ഇതിൽ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന സംഭാഷണ മുഹൂർത്തങ്ങളാണ് കഥാപാത്രം അവതരിപ്പിക്കുന്നത്.

ആഴ്ചപ്പതിപ്പിൽ ജൂലൈ 15നു പുറത്തിറങ്ങിയ നോവലിന്റെ മൂന്നാം ഭാഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദുസ്ത്രീകളെ അവഹേളിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ നോവൽ പൂർണമായി എഴുതിക്കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു എസ്, ഹരീഷ് വിമർശനങ്ങളെ പ്രതിരോധിച്ചത്. തുടർന്ന് പ്രതിഷേധം കനത്തതോടെ ആഴ്ചപ്പതിപ്പിൽ നോവൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും എഴുത്തുകാരൻ പിൻവാങ്ങി. മലയാളി സമൂഹത്തിന്റെ മനസ് നോവൽ വായിക്കാൻ തക്ക പക്വത ആർജിക്കുമ്പോൾ പ്രസിദ്ധീകരിാക്കാം എന്നായിരുന്നു പറഞ്ഞത്. എന്നാൽ നോവൽ പൂർണ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഡി സി തയ്യാറാകുകയും നോവൽ പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു.

മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച വിവാദ ഭാഗം

ക്ഷേത്രത്തിൽ പോകുന്നവരെ മാത്രമല്ല, മാപ്പിളച്ചികളേയും 'പൂശിയിട്ടുണ്ടൈന്ന്' വെളിപ്പെടുത്തിയാണ് കഥാ നായകന്റെ പ്രഖ്യാപനം. ഡിസി ബുക്‌സ് അച്ചടിച്ചിറക്കിയ പുസ്തകത്തിന്റെ 294 -ാം പേജിൽ അശ്ലീലമാണെന്ന് പറഞ്ഞ് പിന്നീട് വിവാദം ഉണ്ടായിരിക്കുന്നത്. നോവലിൽ നിന്ന്: ''അച്ചിമാര്, നമ്പൂരിച്ചികൾ, പെലക്കള്ളികൾ, ഉള്ളാടത്തികൾ, ആശാരിച്ചികൾ, കൊങ്ങിണികൾ, പട്ടത്തികൾ, ചൊകചൊകന്നിരിക്കുന്ന മാപ്പിളച്ചികൾ.. എല്ലാത്തിനേം പൂശിയിട്ടുണ്ട്..'' ലൈംഗിക അരാജകത്വം പച്ചയ്ക്ക് എഴുതിവിട്ടിരിക്കുന്ന നോവലിലെ ഒരു ഭാഗംകൂടി,'' പാമ്പും......ഉം ഒത്തുകിട്ടിയാൽ അന്നേരം അടിച്ചോണം. നോക്കിനിന്നാ കൈയീന്നു പോകും.'' ജാതിയും മതവും വിശ്വാസവും അതിനപ്പുറം സ്ത്രീത്വവുമാണ് നോവലിൽ ചോദ്യം ചെയ്യപ്പെടുന്നത്. ''... അവർ (സ്ത്രീകൾ) വെള്ളത്തിലും ചെളിയിലും തുറസിലും പരിസരം മറന്ന് കിടന്നുകൊടുക്കുന്നു...'' എന്നിങ്ങനെയായിരുന്നു 294 -ാം പേജിലെ പരാമർശങ്ങൾ.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഭാഗം

ഡിസിക്ക് പറയാനുള്ളത്..

വളരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് എസ് ഹരീഷിന്റെ നോവൽ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചത്. എല്ലാ എഴുത്തുകാരും പരമ്പരയായി പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ നിന്നും വ്യത്യസ്തത വരാണ്ട് നോവൽ പുസ്തക രൂപത്തിലാക്കുമ്പോൾ. ആ വിധത്തിലുള്ള മാറ്റം മാത്രമാണ് മീശയിലും വന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഗ്രന്ഥകാരന്റെ സ്വാതന്ത്ര്യമുണ്ടെന്നം ഡിസി ബുക്‌സ് പറഞ്ഞു. മീശ പ്രസിദ്ധീകരിക്കാൻ തങ്ങൾ തയ്യാറായത് ഒരു നിലപാടിന്റെ ഭാഗമായിട്ടാണെന്നും പ്രസാദകർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP