Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിതാവ് നിസാര വോട്ടുകൾക്ക് തോറ്റ മണ്ഡലത്തിൽ മകൾ സ്ഥാനാർത്ഥിയായി എത്തുന്നത് ചരിത്രം തിരുത്താൻ; ബി എസ് സി മാത്തമാറ്റിക്സ് ബിരുദദാരിയായ മീനാക്ഷി തമ്പി ഇടതുപക്ഷത്തിന്റെ പ്രതീക്ഷ; മൂവാറ്റുപുഴ നഗരസഭയിലെ ഏറ്റവും പ്രായംകൂറഞ്ഞ സ്ഥാനാർത്ഥി മറുനാടനോട് മനസ് തുറക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ;ചുരുങ്ങിയ ദിവസത്തെ പ്രചാരണപ്രവർത്തനങ്ങൾ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.സ്വാധിനമില്ലാത്ത മേഖലകളിലും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.രാഷ്ട്രീയത്തിനതീതമായി നാടിന് വികസനം വേണമെന്നാണ് കാഴ്ചപ്പാട്.അച്ഛൻ മത്സരിച്ച്, പരാജയപ്പെട്ട വാർഡിലാണ് മത്സരിക്കുന്നത് എന്നതിൽ തെല്ലും ആശങ്കയില്ല.അനുഭസനമ്പത്തുള്ളവരുടെ താങ്ങും തണലും ഒപ്പമുണ്ട്.

വിജയിച്ചാലും പരാജയപ്പെട്ടാലും സഹായം ആവശ്യമുള്ളവരെ പറ്റാവുന്നരീതിയിൽ പരിഗണിക്കണമെന്നാണ് അമ്മ ആവശ്യപ്പെട്ടിട്ടുള്ളത്.ഇത് അക്ഷരംപ്രതി അനുസരിക്കും.
മൂവാറ്റുപുഴ നഗരസഭയിലെ ഏറ്റവും പ്രായംകൂറഞ്ഞ സ്ഥാനാർത്ഥി മീനാക്ഷി തമ്പി ഇതുവരെയുള്ള തിരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് മറുനാടനോട് മനസ്സുതുറന്നത് ഇങ്ങിനെ.നഗരസഭയുടെ 20-ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായിട്ടാണ്് ബി എസ് സി മാത്തമാറ്റിക്സ് ബിരുദദാരിയായ മീനാക്ഷി മത്സരിക്കുന്നത്.

പിതാവ് തമ്പി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ എൽ ഡി എഫ് സ്ഥാനാത്ഥിയായി മത്സരിക്കുകയും നിസ്സാരവോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.ഇത്തവണ ഇതെ വാർഡിൽ മകൾ മീനാക്ഷിക്ക് സീറ്റ് നൽകി ,ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ വിജയം സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി. മൽസരിക്കുന്നതിനുള്ള പ്രായമായ 21 വയസ്സ് തികഞ്ഞിട്ട് ഒരുമാസം പിന്നിട്ടപ്പോഴാണ് മാനാക്ഷിയേത്തേടി സ്ഥാനാർത്ഥിത്വം എത്തുന്നത്.

അച്ഛൻ പരാജയപ്പെട്ട വാർഡ് എന്നുള്ളത് മത്സരംഗത്ത് ഒരു തരത്തിലുള്ള ആശങ്കയും സൃഷിക്കുന്നില്ല.അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്്.സഖാവ് വി എസ് അച്ചുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ട സാഹചര്യമാണ് മുന്നിലുള്ളത്.പ്രായം കുറവാണ് എന്നത് ഒരു തരത്തിലും ഭാവി പ്രവർത്തനങ്ങളെ ബാധിക്കില്ല.തല നരയ്ക്കുന്നതല്ല എന്റെ വാർദ്ധക്യം..തല നരയ്ക്കാത്തതല്ല എന്റെ യവ്വവനം എന്ന വി എസിന്റെ വാക്കുകളാണ് ഇക്കാര്യത്തിൽ ആശങ്കപ്പെടുന്ന വരുമായി പങ്കുവയ്ക്കാനുള്ളത്.മീനാക്ഷി കൂട്ടിച്ചേർത്തു.

20-ാം വാർഡിൽ എറ്റവും പ്രയം കുറഞ്ഞസ്ഥാനാർത്ഥിയായി താൻ മത്സരിക്കുമ്പോൾ തൊട്ടുത്ത് 21-ാം വാർഡിൽ ഏറ്റവും പ്രായം കൂടിയ സ്ഥാർത്ഥി മത്സര രംഗത്തുണ്ടെന്നും കഴിവും അനുഭവസമ്പത്തുമുള്ളവർ വഴികാട്ടിയായി മുന്നിലുണ്ടാവുമെന്ന തിരച്ചറിവോടെയാണ് ഇടതുപക്ഷം യുവജനങ്ങളെ മത്സരംഗത്ത് എത്തിച്ചിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നതെന്നും മീനാക്ഷി വ്യക്തമാക്കി.
ആദ്യമായിട്ടല്ല പൊതുപ്രവർത്തനരംഗത്തിറങ്ങുന്നത്.വർഷങ്ങളോളം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്.കൂടെ പരിചയസമ്പത്തും കഴിവുമുള്ളവരുടെ പിൻതുണയും.പ്രചാരണ രംഗത്ത് ഇതുവരെ എല്ലാഇടങ്ങളിലും അനുകൂല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

നിരവധി ആവശ്യങ്ങൾ വോട്ടർമാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.പ്രായമായവർ ആവശ്യപ്പെട്ടത് ഒരു ഗ്രന്ഥശാലവേണമെന്നാണ്.വീടില്ലാത്തവർക്കായി ഒരു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്നും നീക്കമുണ്ടായിരുന്നു.എന്നാൽ അത് ചിലരുടെ ഇടപെടൽമൂലം മുന്നോട്ടുകൊണ്ടുപോകാനായില്ല.ജയിച്ചാൽ ഇത് നടപ്പിലാക്കുന്നതിന് കഴിവിന്റെ പരമാവധി ശ്രമിക്കും.നിലവിൽ കാര്യമായ കെട്ടുപാടുകളില്ലാത്തതിനാൽ 24 മണിക്കൂറും വോട്ടർമാർക്കുവേണ്ടി പ്രവർത്തിക്കാൻ സമയമുണ്ട്.ഏതുസമയത്തും വിളിപ്പുറത്ത് ഞാനുണ്ടാവുമെന്നാണ് അവർക്ക് ഞാൻ നൽകിയിട്ടുള്ള വാഗ്ദാനം.അത് പാലിക്കുക തന്നെ ചെയ്യും .ജയിച്ചാലും തോറ്റാലും.മീനാക്ഷി നയം വ്യക്തമാക്കി.

തഴക്കമുള്ള ഒരു രാഷ്ട്രീയക്കാരിയുടെതിന് സമാനമാണ് ഈ ബേബി സ്ഥാനാർത്ഥിയുടെ പ്രചാരണ ശൈലി.മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള പ്രതികരണത്തിലും ഈ പ്രൊഫഷണലിസം പ്രകടമാണ്.തപ്പും തടവലുമില്ലാതെ വസ്തുനിഷ്ടമായിട്ടാണ് ഓരോ ചോദ്യങ്ങളോടും മീനാക്ഷി പ്രതികരിക്കുന്നത്.മാറിയ കാലഘട്ടം പകർന്ന അറിവും ആത്മ വിശ്വാസവുമാണ് ഇതിനെല്ലാം തന്നെ പ്രാപ്തയാക്കിയതെന്നാണ് മീനാക്ഷിയുടെ പക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP