Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല

ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: വെറും അഞ്ച് മാസങ്ങൾക്കിടെ ലോകത്തിലെ മിക്ക രാജ്യങ്ങളിലേക്കും പടർന്ന് പിടിക്കുകയും ലോകമെമ്പാടും 1,201,565 പേരെ ബാധിക്കുകയും 64,691 പേരുടെ ജീവൻ കവരുകയും ചെയ്തിരിക്കുന്ന മഹാമാരിയെ വേരോടെ പിഴുതെറിയുന്നതിനുള്ള ഔഷധം കണ്ടെത്തിയെന്ന അവകാശവാദവുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞനും മൊനാഷ് യൂണിവേഴ്സിറ്റിയിലെ മൊണാഷ് ബയോമെഡിസിൻ ഡിസ്‌കവറി ഇൻസ്റ്റിറ്റ്യൂട്ടിലെ മുഖ്യ ഗവേഷകനുമായ ഡോ. കൈലി വാഗ്സ്റ്റാഫ് രംഗത്തെത്തി.

ലോകമെമ്പാടും ഇപ്പോൾ തന്നെ ആന്റി പാരസെറ്റ് മരുന്നായി ഉപയോഗിച്ച് വരുന്ന ഇവെർമെക്ടിൻ ഉപയോഗിച്ചാൽ രണ്ട് ദിവസം കൊണ്ട് കൊറോണയെ കൊല്ലാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. ഈ മരുന്നുപയോഗിച്ചാൽ കൊറോണ വൈറസ് ഞൊടിയിടയിൽ തളർന്ന് വീഴുമെന്നാണ് അവകാശപ്പെടുന്നത്. മനുഷ്യനിൽ ഈ മരുന്ന് പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവെർമെക്ടിൻ വൈകാതെ രംഗത്തിറങ്ങുമെന്നുറപ്പാണ്. പിന്നീട് കൊറോണ ബാധിച്ച ആർക്കും എച്ച്ഐവി, മലേറിയ എന്നിവയുടെ മരുന്നുകൾ പരീക്ഷിച്ച് ജീവൻ കളയേണ്ടി വരില്ലെന്നുറപ്പാണ്.

മാസങ്ങൾക്കിടെ കടുത്ത പ്രതിസന്ധിയിലും മരണഭയത്തിലും അറ്റമില്ലാത്ത ആശങ്കകളിലുമായ മനുഷ്യകുലത്തെ അവയിൽ നിന്നും സർവോപരി കൊറോണയിൽ നിന്നും രക്ഷപ്പെടുത്തുന്ന പ്രതീക്ഷാ നിർഭരമായ വാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ്-19 ന്റെ കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഈ മരുന്നിന് എച്ച്ഐവി, ഇൻഫ്ലുവൻസ്, സിക വൈറസുകളെയും തുരത്താനാവുമെന്നും പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് ലോകമാകമാനം ഇപ്പോൾ തന്നെ ലഭ്യമാണെന്നതും ഇതുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ ശക്തമാക്കുന്നുണ്ട്. ഈ മരുന്നിന്റെ ഒറ്റ ഡോസ് അകത്തെത്തുന്നതിലൂടെ തന്നെ എല്ലാ വൈറൽ ആർഎൻഎയെയും അഥവാ വൈറസിന്റെ എല്ലാ ജനറ്റിക് മെറ്റീരിയലിനെയും നീക്കം ചെയ്യാൻ സാധിക്കുമെന്ന് കണ്ടെത്താൻ സാധിച്ചിരിക്കുന്നുവെന്നാണ് ഡോ. കൈലി വെളിപ്പെടുത്തുന്നത്.

ഈ മരുന്ന് മനുഷ്യരിൽ എത്ര ഡോസ് കൊടുക്കണമെന്ന് സയന്റിസ്റ്റുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിലൂടെ മാത്രമേ മനുഷ്യരിൽ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം പടർന്ന് പിടിച്ച് നിരവധി പേരുടെ ജീവൻ ദിനംപ്രതി കവർന്നെടുക്കുകയും നാളിതുവരെ അതിന് മരുന്ന് കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ പുതിയ കണ്ടെത്തൽ വഴിത്തിരിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇവെർമെക്ടിൻ പോലെ ലോകമെമ്പാടും അനായാസം ലഭ്യമാകുന്ന ആന്റി പാരസെറ്റിന് കൊറോണയെ തുരത്താനുള്ള ഔഷധമായി പരിവർത്തനപ്പെടുത്താൻ സാധിച്ചാൽ അത് വളരെ വേഗത്തിൽ കൊറോണ രോഗികൾക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ഈ മരുന്ന് മനുഷ്യരിൽ ഒരു മാസത്തിനകം പരീക്ഷിക്കാനാവുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന് മുമ്പ് ഇത് സംബന്ധിച്ച പ്രീ-ക്ലിനിക്കൽ ടെസ്റ്റിംഗിനും ക്ലിനിക്കൽ ട്രയലുകൾക്കും നല്ല ഫണ്ട് വേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. എഫ് ഡി എ അംഗീകരിച്ചിരിക്കുന്ന ആന്റി പാരസെറ്റ് ഡ്രഗാണ് ഇവെർമെക്ടിൻ. മൊനാഷ് ബയോമെഡിസിൻഡിസ്‌കവറി ഇൻസ്റ്റിറ്റ്യൂട്ടും പീറ്റർ ഡോഹെർടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷൻ ആൻഡ് ഇമ്യൂണിറ്റിയും ചേർന്നാണ് ഇത് സംബന്ധിച്ച നിർണാക ഗവേഷണങ്ങൾ നടത്തുന്നത്. ആന്റിവൈറൽ റിസർച്ചിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധകരിക്കുന്നതാണ്.

കൊറോണയ്ക്കെതിരായ പ്രതിരോധ മരുന്നുകൾ യൂറോപ്പിൽ നിന്നുണ്ടാവുമെന്ന് റിപ്പോർട്ട് പുറത്തു വരുന്നുണ്ട്്. ബ്രിട്ടനിലെ പ്രസിദ്ധമായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മരുന്നിനുള്ള പരീക്ഷണ സമയമായെന്ന് സൂചിപ്പിക്കുകയാണ്. അതേസമയം മാസങ്ങളും വർഷങ്ങളും കൊറോണയ്ക്ക് മരുന്ന് കണ്ടെത്താൻ എടുക്കുമെന്ന അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. അതിനിടയിലാണ് ഓസ്‌ട്രേലിയയിൽ നിന്നും പുതി വാർത്തകളെത്തുന്നത്. ലോകത്തിന്റെ ഭയം ഇല്ലാതാക്കാനും സാധിക്കുന്ന വിപ്ലകരമായ മരുന്നായിരിക്കും ഇതെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ഇത് വിജയകരമാകുമെന്നാണ് ്പ്രതീക്ഷ. എട്ട് പേർ വാക്സിൻ വികസിപ്പിക്കാനായി മുന്നണിയിലുണ്ട്. ഇവർക്ക് ഫണ്ടിംഗുണ്ട്. മറ്റ് 14 കമ്പനികൾ വേറെ തന്നെ വാക്സിൻ കണ്ടെത്താനായി രംഗത്തുണ്ട്. പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കഡില്ല എന്നിവരാണ് പ്രധാന ഇന്ത്യൻ കമ്പനികൾ.

ഇന്ത്യയിൽ ട്ഊബർകുലോസിസിനെ പ്രതിരോധിക്കാനായി ജനനം മുതൽ നൽകുന്ന കുട്ടിക്ക് നൽകുന്ന ബിസിജി വാക്സിൻ കൊറോണയ്ക്കെതിരെ മരുന്നാവാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഗെയിം ചേഞ്ചർ എന്നാണ് ഇതിനെ യുഎസ് വിശേഷിപ്പിക്കുന്നത്. ഈ വാക്സിൻ നിർബന്ധമല്ലാത്ത രാജ്യങ്ങളിലാണ് കൊറോണ അധികം പടർന്നതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇറ്റലി, ഹോളണ്ട്, അമേരിക്ക എന്നിവ ഉദാഹരണങ്ങളാണെന്നും ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പറയുന്നു. ഇന്ത്യ ഇത് ശക്തമായി നടപ്പാക്കുന്നതിൽ ഇതുവരെ കുറഞ്ഞ രോഗങ്ങളാണ് രേഖപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു. ഇത്തരം ചർച്ചകൾക്കിടയാണ് ഓസ്‌ട്രേലിയയിൽ നിന്നും വ്യക്തമായ സൂചനകളുമായി ഗവേഷകർ ചർച്ചകളിൽ എത്തുന്നത്.

2020 മാർച്ച് 11 ന് കോവിഡ്-19 ഒരു മഹാമാരി (pandemic) ആയി ലോകാരോഗ്യ സംഘടന (WHO) യ്ക്ക് പ്രഖ്യാപിച്ചത്. കോവിഡ്-19 (COVID-19, Coronavirus Disease-19) എന്ന രോഗത്തിന് കാരണകാരിയായ വൈറസിന്റെ പേര് 'സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം-കൊറോണവൈറസ്-2' (SARS-CoV-2) എന്നാണ്. ആർഎൻഎ വൈറസുകളുടെ കൊറോണവിരിഡേ കുടുംബത്തിൽ പെട്ട ഒന്നാണ് SARS-CoV-2. തൊട്ടാവാടിപൂവുകളുടെ പുറത്തെ പോലെ പൊങ്ങിനിൽക്കുന്ന മുള്ള് (spikes) തോരണങ്ങൾ കൊറോണവൈറസിന്റെ പുറംചട്ടയിൽ കാണാം. ജ്വലിച്ചുനിൽക്കുന്ന സൂര്യന് ചുറ്റുമുള്ള വലയം (solar corona) പോലെ ഇത് കാണുന്നതു കൊണ്ടാണ് കൊറോണവൈറസ് എന്നു പേരിട്ടത്. മനുഷ്യരിൽ മാത്രമല്ല. വവ്വാൽ ഉൾപ്പടെയുള്ള സസ്തനികളിലും പക്ഷികളിലും ഇവ രോഗങ്ങൾ വരുത്തുന്നു.

കോവിഡ്-19 വൈറസിന് ഗോളാകൃതിയാണുള്ളത്, വ്യാസം 60-140 നാനോമീറ്റർ (nm). നാലു പ്രോട്ടീനുകൾ പ്രധാനമായും വൈറസിലുണ്ട്. ന്യൂക്ലിയോപ്രോട്ടീൻ (nucleoprotein), എൻവിലോപ് പ്രോട്ടീൻ (envelope protein), മെമ്പ്രൈൻ പ്രോട്ടോൻ (Membrane protein), സ്പയിക് പ്രോട്ടീൻ (spike protein, s-protein) എന്നിവ. ഇതിൽ സ്‌പൈക് പ്രോട്ടീന് 9 മുതൽ 12 നാനോമീറ്റർ വരെ നീളമുണ്ട്. സ്‌പൈക് പ്രോട്ടീനിന്റെ സഹായത്തോടെയാണ് കൊറോണവൈറസ് നമ്മുടെ ശരീരകോശങ്ങളിൽ കയറിപ്പറ്റുന്നത്. ഇതിന്റെ ജനിതകാംശ ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ (RNA) ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകാൻ വൈറസിന് ഇതിന്റെ സഹായത്തോടെ കഴിയും.

2003 ൽ ഭീതിയുണർത്തിയ സാർസ് വൈറസിലെ സ്‌പൈക് പ്രോട്ടീനെതിരെ മൂന്നു ആന്റിബോഡി വാക്‌സിനുകൾ വികസിപ്പിച്ചിരുന്നു. അവ തന്നെ ഇപ്പോഴത്തെ വൈറസ് വകഭേദത്തിനെതിരെ ഉപയോഗിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. SARS-CoV-2 എന്ന പുതിയ വൈറസ് വകഭേദം യുദ്ധതന്ത്രം മാറ്റിപ്പിടിച്ചിരിക്കുന്നു. പഴയ വൈറസിലെ സ്‌പൈക് പ്രോട്ടീൻ തന്നെ മാറ്റിയിരിക്കുന്നു. പുതിയ വൈറസിലെ സ്‌പൈക് പ്രോട്ടീന് 98 ശതമാനവും സാമ്യം വവ്വാലിലെ വൈറസുകളുടെ സ്‌പേക് പ്രോട്ടീനുമായാണ്. വവ്വാലിലെയോ, SARS-CoV-2 വിലെയോ സ്‌പൈക് പ്രോട്ടീനുകളുപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ പുതിയയിനം വാക്‌സിനുകൾ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ ശ്രമം ഫലം കാണുന്നുവെന്നാണ് ഓസ്‌ട്രേലിയയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP