'പകുതി മാധ്യമ പ്രവർത്തകർ ഇന്നിവിടെ നിന്ന് പോയി; ബാക്കിയുള്ളവർ നാളെ ഇവിടം വിടും; പിന്നെ ഞങ്ങൾ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ; ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്; രാജ്യമെമ്പാടും പെൺകുട്ടിക്ക് നീതിതേടി മുറവിളി കൂട്ടുമ്പോൾ രാജ്യത്തെ നാണംകെടുത്തി അധികാരികൾ; വീഡിയോ കാണാം..
മറുനാടൻ ഡെസ്ക്
ലഖ്നൗ: ഹഥ്രസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്. പെൺകുട്ടി മരിച്ചത് ബലാത്സംഗത്തിനിരയായല്ലെന്ന് പറയാനാണ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കർ പെൺകുട്ടിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്. മാധ്യമ പ്രവർത്തകർ എന്നുമുണ്ടാകില്ലെന്നും തങ്ങൾ മാത്രമാണ് എന്നും ഇവിടെ ഉണ്ടാകുകയെന്നുമാണ് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് ഇത് വീഡിയോയിൽ പകർത്തിയത്.
പെൺകുട്ടിക്കെതിരായ ആക്രമണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്. 'പകുതി മാധ്യമ പ്രവർത്തകർ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവർ നാളെ ഇവിടം വിടും. പിന്നെ ഞങ്ങൾ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ മാറ്റണ്ടെയോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്കത് മാറ്റാൻ കഴിയും', പെൺകുട്ടിയുടെ പിതാവിനോടായി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അവർ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ അച്ഛനേയും അവർ ഭീഷണിപ്പെടുത്തുന്നു എന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.
ഈ ജില്ലാമജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച പുലർച്ചെ വീട്ടുകാരുടെ എതിർപ്പവഗണിച്ച് പെൺകുട്ടിയുടെ ശവസംസ്കാരം നടത്തിയത്. മകളെ ആചാരമനുസരിച്ചു സംസ്കരിക്കാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും പൊലീസ് കേട്ടിരുന്നില്ല. ആംബുലൻസിനു മുന്നിൽ തടസ്സമുണ്ടാക്കിയും നടുറോഡിൽ കിടന്നും പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും നടത്തിയ പ്രതിഷേധങ്ങൾക്കും ഹത്രാസിലെ ഗ്രാമം പാതിരാത്രി സാക്ഷിയായിരുന്നു. രക്ഷിതാക്കളെ വീട്ടിൽ പൂട്ടിയിട്ടാണ് പൊലീസ് മൃതദേഹം ശ്മശാനത്തിൽ കൊണ്ടുപോയി ചിതയിൽ സംസ്കരിച്ചതെന്നാണ് ആരോപണം. എന്നാൽ, വീട്ടുകാരുടെ സമ്മതത്തോടെയാണ് സംസ്കരിച്ചതെന്നും ബന്ധുക്കളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ജില്ലാ മജിസ്ട്രേറ്റ് പ്രവീൺകുമാർ ലക്സ്കർ പ്രതികരിച്ചു.
ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.
പെൺകുട്ടി മരിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം ഉയരുകയാണ്. ഹഥ്റസിലെ ദളിത് പെൺകുട്ടിയുടെ രക്ഷിതാക്കൾക്കൊപ്പം ഡൽഹിയിൽനിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖർ ആസാദിനെ ഉത്തർ പ്രദേശ് പൊലീസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സഹാറൻപൂറിൽ വീട്ടുതടങ്കലിലാണ് ചന്ദ്രശേഖർ ആസാദുള്ളതെന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി. യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സർക്കാർ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു. 'ഹഥ്റസ് നിർഭയ' എന്നാണ് ഇരയെ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും സർക്കാർ പദ്ധതിയിലൂടെ വീടും കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. യമുന എക്സ്പ്രസ് വേയിൽ ഡൽഹി-യുപി അതിർത്തിയിൽ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകാൻ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 188 ചുമത്തിലാണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ ഹാഥ്രസിലേക്ക് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതിന് പിന്നാലെ നേതാക്കൾ നടന്നുപോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതും പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കളും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. രാഹുലിനെ പൊലീസ് തള്ളി താഴെയിട്ടു. ഇതിന് പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. ലാത്തി ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയേയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കാൽനടയായി പോകാനുള്ള തങ്ങളുടെ ശ്രമത്തെ പൊലീസ് പലപ്രാവശ്യം തടഞ്ഞ് ലാത്തി ചാർജ് നടത്തിയെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. അഹങ്കാരിയായ സർക്കാരിന്റെ ലാത്തികൾക്ക് തങ്ങളെ തടയാൻ സാധിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഒരു കുടുംബത്തിന്റെ വിലാപത്തിനൊപ്പം പങ്കുചേരുന്നതു പോലും യുപിയിലെ ജംഗിൾ രാജ് സർക്കാരിനെ ഭയപ്പെടുത്തുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Watch- DM Hathras caught on camera telling the family,
— Saahil Murli Menghani (@saahilmenghani) October 1, 2020
'Media will leave in 2-3 days. We will stand with you. It's upto you whether you want TO CHANGE YOUR STATEMENT'
People, do you know which statement? Statement which the family give to Police that their daugter was raped ???? pic.twitter.com/vxb6Ai9E8D
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ? സിബിഐ എത്താൻ വൈകുമ്പോൾ അന്വേഷണ അനിശ്ചിതത്വം; പൂക്കോട് ആശങ്ക മാത്രം
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്