Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

'ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു; ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു; മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവർ ക്‌ളാസ്സസ്; കലാപകാരികളോടൊപ്പം ചേർന്ന് മാധ്യമപ്രവർത്തകർ കലാപം ആളിക്കത്തിക്കാൻ നോക്കിയെന്ന കെ.സുരേന്ദ്രന്റെ എഫ്ബി പോസ്റ്റിൽ രൂക്ഷ വിമർശനം

'ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു; ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു; മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവർ ക്‌ളാസ്സസ്; കലാപകാരികളോടൊപ്പം ചേർന്ന് മാധ്യമപ്രവർത്തകർ കലാപം ആളിക്കത്തിക്കാൻ നോക്കിയെന്ന കെ.സുരേന്ദ്രന്റെ എഫ്ബി പോസ്റ്റിൽ രൂക്ഷ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; മംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തകരെ അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കുപ്രചാരണവുമായി രംഗത്തെത്തിയത് ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും ദേശീയ ജനറൽ സെക്രട്ടറിയും കന്നഡക്കാരനുമായ ബി.എൽ.സന്തോഷും. പൗരത്വ ഭേദഗതിക്കെതിരെ കർണാടകത്തിൽ അക്രമം അഴിച്ചുവിട്ടത് കേരളത്തിൽ നിന്ന് എത്തിയവരെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മുജീബ് ചെറിയാംപുരം, കാമറമാൻ പ്രതീഷ് കപ്പോത്ത്, മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമർ കാമറ മാൻ അനീഷ്, ന്യൂസ് 24 റിപ്പോർട്ടർ ആനന്ദ് കൊട്ടില കാമറമാൻ രഞ്ജിത്ത്,ന്യൂസ് 18 ക്യാമറാമാൻസുമേഷ് മൊറാഴ തുടങ്ങിയവരെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവർത്തകരെ വിട്ടയയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ടിട്ടും ഏറെ സമ്മർദ്ദത്തിന് ശേഷമാണ് അവരെ മോചിപ്പിച്ചത്. മാധ്യമപ്രവർത്തകർ എന്തിനാണ് കർണാടകയിൽ പോയതെന്നാണ് ബിജെപി നേതാവ് സദാനന്ദ ഗൗഡ ചോദിച്ചത്. മാധ്യമ പ്രവർത്തകരെ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് തടവിൽ വച്ചത്. മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി. ഇതിന് പുറമേ പിടിയിലായത് വ്യജ മാധ്യമപ്രവർത്തകരെന്ന പ്രചാരണവും ബിജെപിയും പൊലീസും അഴിച്ചുവിട്ടു.ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ബിജപെി നേതാവ് കെ.സുരേന്ദ്രന്റെ ഫേസേബുക്ക് പോസ്റ്റുകൾക്കെതിരെ രൂക്ഷവമിർശനമുണ്ടായി.

സുരേന്ദ്രന്റെ പോസ്റ്റ്:

'ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവർ ക്‌ളാസ്സസ്.'

സുരേന്ദ്രന്റെ രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ:

'മാധ്യമപ്രവർത്തകരോട് ബഹുമാനമുണ്ട്. എന്നാൽ കലാപകാരികളോടൊപ്പം ചേർന്ന് കലാപം ആളിക്കത്തിക്കാൻ നോക്കിയാൽ ഒരു ബഹുമാനവും പ്രതീക്ഷിക്കരുത്. സ്വന്തം രാഷ്ട്രീയനിലപാടുകൾ റിപ്പോർട്ടിംഗിൽ പ്രകടിപ്പിച്ചാൽ തിരിച്ചും എതിർപ്പുകൾ ഉണ്ടാവും. ജനാധിപത്യത്തിൽ എതിർക്കാനുള്ള സ്വാതന്ത്ര്യം പോലെ അനുകൂലിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. പിന്നെ മാധ്യമപ്രവർത്തകർക്കു മാത്രമായി പ്രത്യേക നിയമങ്ങളുമില്ല. നിയമത്തിനുമുന്നിൽ എല്ലാവരും സമന്മാരാണ്.'

പത്ത് മലയാളി മാധ്യമ പ്രവർത്തകരെയാണ് രാവിടെ എട്ടരയോടെ കസ്റ്റഡിയിലെടുത്തത്. മാധ്യമ പ്രവർത്തകരെ ആയുധങ്ങളുമായി പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും കന്നഡക്കാരനുമായ ബിഎൽ സന്തോഷ് ട്വീറ്റ ്ചെയ്തതും വിവാദമായി. കേരളത്തിലെ പ്രധാന ചാനലുകളിലെ മാധ്യമ പ്രവർത്തകരെയാണ് കന്നഡ മാധ്യമങ്ങൾ വ്യാജന്മാരായി ചിത്രീകരിച്ചത്. ഇതും മലയാളി വികാരം ആളിക്കത്തിക്കാനുള്ള നീക്കമായി സംശയിക്കുന്നുണ്ട്.

മംഗളുരുവിൽ കർണ്ണാടകത്തിന്റെ വീഴ്ച മറച്ചു വയ്ക്കാനുള്ള ശ്രമമാണ് ഇതെന്ന് കേരളം സംശയിക്കുന്നു. പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവിൽ നേരത്തേ തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുമ്പോൾ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തിൽ ഇന്നലെ പങ്കെടുക്കാനെത്തിയത്. കമ്മീഷണർ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാർജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നാണ് റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.

മംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമായിരുന്നു കർഫ്യൂ. കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബസവരാജ് ബൊമ്മൈ ഡൽഹിയിൽ പറഞ്ഞു. പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ കാരണമാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നത്. അക്രമികളെ കർശനമായി നേരിടുമെന്നും ബസവരാജ് പറഞ്ഞു.

മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരെക്കുറിച്ച് വ്യാജ പ്രചരണം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. വ്യാജ മാധ്യമപ്രവർത്തകരാണ് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയതെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡില്ലെന്നുമുള്ള പ്രചാരണമാണ് മംഗളൂരു പൊലീസും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയത്. കലാപമുണ്ടാക്കാൻ വന്നവരാണ് ഈ മാധ്യമപ്രവർത്തകർ എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്.

തുടക്കത്തിൽ നിരവധി ഇടപടലുകൾ ഉണ്ടായിട്ടും പിടിയിലുള്ള മാധ്യമപ്രവർത്തകരെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായില്ല. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ അടക്കം പിടിച്ചുവെച്ചു. ഇന്റർനെറ്റും മൊബൈൽ ഫോണും അടക്കമുള്ളവ തടഞ്ഞു. വെന്റ് ലോക്ക് ആശുപത്രിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർമാരും കാമറാമാന്മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാന്മാരായിരുന്നു ഇവർ. മംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ചുള്ള വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് സിറ്റി പൊലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കർഫ്യൂ മാധ്യമപ്രവർത്തകർക്കും ബാധകമാണെന്നാണ് പൊലീസിന്റെ നിലപാട്. ഇവരുടെ ഫോണുകളും ക്യാമറകളും പിടിച്ചെടുത്തു.

മാധ്യമപ്രവർത്തകരുടെ കൈയിൽ മതിയായ രേഖകൾ ഇല്ലെന്നാരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള തിരിച്ചറിയൽ കാർഡ് മാധ്യമപ്രവർത്തകർ കാണിച്ചെങ്കിലും പൊലീസ് അംഗീകരിക്കാൻ തയ്യാറായില്ല. സർക്കാർ അക്രഡിറ്റേഷൻ വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡ് മാധ്യമപ്രവർത്തകരുടെ കൈയിൽ ഇല്ലെന്നാരോപിച്ചാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിട്ടയച്ചതായി കർണ്ണാടക സർക്കാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP