Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താനാകും താരമെന്ന് കരുതിയ ട്രംപിന് തെറ്റി; തങ്ങൾ നേരിട്ട ലൈംഗികാക്രമണങ്ങളെ കുറിച്ച് സത്രീകൾ തുറന്നടിച്ച മീ ടൂ ഹാഷ് ടാഗ് ക്യാമ്പെയിൻ ടൈം പേഴ്‌സൺ ഓഫ് ദി ഇയർ; ഉള്ളുതുറന്നവർ നിശ്ശബ്ദത ഭേദിച്ചവരെന്ന് ടൈം എഡിറ്റർ ഇൻ ചീഫ്; മീ ടുവിനെ തിരഞ്ഞടുത്തത് ട്രംപിനെയും ഷീജിൻപിങ്ങിനെയും പിന്തള്ളി

താനാകും താരമെന്ന് കരുതിയ ട്രംപിന് തെറ്റി; തങ്ങൾ നേരിട്ട ലൈംഗികാക്രമണങ്ങളെ കുറിച്ച് സത്രീകൾ തുറന്നടിച്ച മീ ടൂ ഹാഷ് ടാഗ് ക്യാമ്പെയിൻ ടൈം പേഴ്‌സൺ ഓഫ് ദി ഇയർ; ഉള്ളുതുറന്നവർ നിശ്ശബ്ദത ഭേദിച്ചവരെന്ന് ടൈം എഡിറ്റർ ഇൻ ചീഫ്; മീ ടുവിനെ തിരഞ്ഞടുത്തത് ട്രംപിനെയും ഷീജിൻപിങ്ങിനെയും പിന്തള്ളി

മറുനാടൻ മലയാളി ഡസ്‌ക്‌

വാഷിങ്ടൺ: ഈ വർഷത്തെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു മീടൂ ഹാഷ് ക്യാമ്പെയിൻ. ലൈംഗികാക്രമണങ്ങള കുറിച്ച് തങ്ങളുടെ നിശ്ശബ്ദത ഭേദിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് ലോകമെമ്പാടും മുന്നോട്ട് വന്നത്.ഹാർവേ വെയ്ൻസ്റ്റീൻ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രചാരണപരിപാടിക്ക് തുടക്കമായത്. വനിതകളുടെ അവകാശങ്ങളെ ഉയർത്തി പിടിക്കുന്നതിൽ മീടൂ ക്യാമ്പെയിൻ ആഴത്തിലുള്ള പ്രതിഫലനമാണ് ഉളവാക്കിയത്.

പുതിയ പാത വെട്ടിത്തെളിച്ച ഈ പ്രസ്ഥാനത്തെ തുണച്ച സ്തീകളെയാണ് ഈവർഷത്തെ പേഴ്‌സൺ ഓഫ് ദ ഇയറായി ടൈം മാഗസിൻ തിരഞ്ഞെടുത്തത്.നിശ്ശബ്ദത ഭേദിച്ചവർ' എന്നാണ് മീ ടൂ കാമ്പയിനിൽ തുറന്നു പറച്ചിൽ നടത്തിയവരെ ടൈംസ് എഡിറ്റർ ഇൻ ചീഫ് എഡ്വാർഡ് ഫെൽസെന്താൽ വിശേഷിപ്പിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മീ ടൂ ഹാഷ് ടാഗ് തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക പ്രവർത്തകയായ ടരാന ബുർകെയാണ് മീ ടൂ വിന്റെ സ്രഷ്ടാവ്.എന്നാൽ ഹോളിവുഡ് നിർമ്മാതാവായ ഹാർവി വെയ്ൻസ്റ്റൈനെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ പുറത്തെത്തിയതിനു പിന്നാലെയായിരുന്നു മീ ടൂ ഹാഷ്ടാഗ് വൈറലായത്. അമേരിക്കൻ അഭിനേത്രിയായ അലൈസ മിലാനോയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

ലൈംഗിക ചൂഷണങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മീ ടൂ ക്യാമ്പെയിനിന്റെ പ്രചോദനം ഉൾക്കൊണ്ട് ലോസ് ആഞ്ചലസിലെ ഹോളിവുഡിൽ നൂറു കണക്കിനാളുകൾ പ്രതിഷേധ മാർച്ച് നടത്തി. ലൈംഗികാതിക്രമ കേസുകളിൽ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഫേസ്‌ബുക്കിലൂടെ രൂപീകരിച്ച മീ ടു കൂട്ടായ്മയാണ് മാർച്ച് നടത്തിയത്.

ഹോളിവുഡിലെ ബോളിവാർഡിൽനിന്നും സിഎൻഎൻ ആസ്ഥാനം വരെയാണ് മാർച്ച് നടന്നത്. സ്ത്രീകൾക്കൊപ്പം നൂറുകണക്കിന് പുരുഷന്മാരും മാർച്ചിൽ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മീ ടൂ ക്യാമ്പെയിനിന്റെ തുടക്കം.

ചെറുപ്പം മുതൽ സംരക്ഷണം നൽകേണ്ടവരിൽ നിന്ന് നേരിട്ട പലതരം ലൈംഗികാതിക്രമങ്ങൾ പ്ലക്കാർഡുകളിൽ എഴുതി അതുമായാണ് സ്ത്രീകൾ നിരത്തിലിറങ്ങിയത്. പിതാവ്, അദ്ധ്യാപകൻ, ബന്ധു, പരിശീലകൻ തുടങ്ങി ഏറ്റവും അടുപ്പമുള്ളവരിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരും പീഡനം നേരിട്ടത്. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീന്റെ അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ നടിമാർ എത്തിയതിന് പിന്നാലെയായിരുന്നു മീ ടുവിനും തുടക്കം. മലയാളികൾ ഉൾപ്പെടെ ലോകം മുഴുവൻ ക്യാമ്പെയിൻ ഏറ്റെടുത്തു.

ഇന്ത്യൻ വംശജയായ ബിബിസി പത്രപ്രവർത്തക രജിനി വൈദ്യനാഥന്റെ ഹാഷ്ടാഗ് വെളിപ്പെടുത്തൽ ബിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. തന്റെ സഹപ്രവർത്തരിൽനിന്ന് നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളെക്കുറിച്ചാണ് രജിനി തന്റെ മീറ്റു പോസ്റ്റിൽ പറഞ്ഞത്.

വാഷിങ്ടണിൽ പത്രപ്രവർത്തകയായിരിക്കെ, തന്നെക്കാൾ ഇരട്ടിയിലേറെ പ്രായവും കാമുകിയുമുള്ള സഹപ്രവർത്തകനിൽ നിന്നുണ്ടായ ദുരനുഭവം രജനി വിവരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങവെയാണ് സഹപ്രവർത്തകനുമൊത്ത് ഇറ്റാലിയൻ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയത്. നിന്നെക്കുറിച്ചോർക്കാതെ ഇരിക്കാനാവുന്നില്ലെന്നും കടുത്ത ലൈംഗികാകർഷണം തോന്നുന്നുവെന്നുമായിരുന്നു സഹപ്രവർത്തകന്റെ പ്രതികരണമെന്ന് രജനി പറയുന്നു.

മറ്റുവിഷയങ്ങൾ സംസാരിച്ച് സഹപ്രവർത്തകന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും അയാൾ തന്റെ സൗന്ദര്യത്തെയും ലൈംഗിക ദാഹത്തെയും കുറിച്ച് പറഞ്ഞുകൊണ്ടിരുന്നതായും രജനി പറയുന്നു. സഹപ്രവർത്തകന്റെ രീതിയെക്കുറിച്ച് പരാതി നൽകുന്ന കാര്യം അന്ന് ചിന്തിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഹാർവി വെയ്ൻസ്റ്റീൻ സംഭവം വന്നതോടെയാണ് തൊഴിൽസ്ഥലത്തെ പീഡനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. തനിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ച സഹപ്രവർത്തകരെക്കുറിച്ചും രജനി വിശദീകരിക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്നും ലക്ഷകണക്കിന് പെൺകുട്ടികൾ മീടുവിൽ പങ്കുചേർന്നു. മലയാളി പെൺകുട്ടികൾക്ക് പ്രചോദനമായി നടിമാരായ റിമ കല്ലിങ്കൽ, പാർവ്വതി, സജിതാ മഠത്തിൽ തുടങ്ങിയ താരങ്ങളും മീ-ടുവിൽ പങ്കാളികളായി. ചെറുപ്പത്തിൽ മാത്രമല്ല വലുതായി കഴിഞ്ഞും പലതരം ചൂഷണങ്ങൾക്ക് ഇരയായിയെന്ന് നടിമാർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇതിനു മുൻപും തങ്ങൾ നേരിട്ട പീഡനങ്ങൾ നടിമാർ തുറന്നു പറഞ്ഞിട്ടുണ്ട്.

 

സ്ത്രീകളുടൈ മീടൂ ക്യാമ്പെയിന് മറുപടിയുമായി പുരുഷന്മാരുടെ ഹൗ ഐ വിൽ ചെയ്ഞ്ച് ക്യാമ്പെയിനും വന്നു.ഓസ്‌ട്രേലിയൻ എഴുത്തുകാരൻ ബെഞ്ചമിൻ ലോ തുടക്കമിട്ട ഈ ക്യാമ്പെയിൻ സ്്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രധാന പ്രശ്‌നമായി പുരുഷന്മാർ അംഗീകരിക്കണമെന്ന സന്ദേശമാണ് ഉയർത്തിയത്.എന്നാൽ, ഈ ക്യാമ്പെയിന് ഇന്ത്യയിൽ കാര്യമായ പ്രതികരണമുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP