Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേനകാ ഗാന്ധി അന്വേഷണം ആവശ്യപ്പെട്ടിട്ടും ആകാശവാണിയിലെ മീ റ്റൂ ആരോപണത്തിന് പുല്ലുവില; ഒമ്പത് സ്ത്രീകളുടെ മീ ടു ആരോപണത്തിന് പിന്നാലെ പ്രൊമോഷനോടെ സ്ഥലം മാറ്റിയ അസിസ്റ്റൻഡ് എഡിറ്റർ രത്നാകർ ഭാരതിക്കെതിരെ ചെരുവിരൽ പോലും അനക്കാതെ ആകാശവാണി: ശാരീരിക അതിക്രമവും അശ്ലീല സംഭാഷണവും അടക്കം വെളിപ്പെടുത്തിയിട്ടും വിവിധ ആകാശവാണി കേന്ദ്രങ്ങളിലെ മീ റ്റൂവിനോട് മുഖം തിരിച്ച് മാധ്യമങ്ങളും

മേനകാ ഗാന്ധി അന്വേഷണം ആവശ്യപ്പെട്ടിട്ടും ആകാശവാണിയിലെ മീ റ്റൂ ആരോപണത്തിന് പുല്ലുവില; ഒമ്പത് സ്ത്രീകളുടെ മീ ടു ആരോപണത്തിന് പിന്നാലെ പ്രൊമോഷനോടെ സ്ഥലം മാറ്റിയ അസിസ്റ്റൻഡ് എഡിറ്റർ രത്നാകർ ഭാരതിക്കെതിരെ ചെരുവിരൽ പോലും അനക്കാതെ ആകാശവാണി: ശാരീരിക അതിക്രമവും അശ്ലീല സംഭാഷണവും അടക്കം വെളിപ്പെടുത്തിയിട്ടും വിവിധ ആകാശവാണി കേന്ദ്രങ്ങളിലെ മീ റ്റൂവിനോട് മുഖം തിരിച്ച് മാധ്യമങ്ങളും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ആകാശവാണിയിലെ മീ റ്റു ആരോപണത്തിൽ മേനകാ ഗാന്ധി ഇടപെട്ടിട്ടും പീഡകന്മാർ യാതൊരു കൂസലുമില്ലാതെ വിലസുകയാണ്. മധ്യപ്രദേശിലും ഹരിയാനയിലും യുപിയിലും ഹിമാചലിലുമെല്ലാം ആകാശവാണിയിൽ മി റ്റു വിലൂടെ ലൈംഗികാതിക്രമ പരാതികൾ വ്യാപകമായി ഉയർന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു അന്വേഷണം പോലും ഉണ്ടായിട്ടില്ല. നാലു ദിവസം മുമ്പ് മീ റ്റു വെളിപ്പെടുത്തലുകൾ പുറത്ത് വന്നെങ്കിലും മാധ്യമങ്ങൾ പോലും ഈ ആരോപണങ്ങൾക്കെതിരെ മുഖം തിരിച്ചിരിക്കുകയാണ്. ഈ പീഡന വാർത്തകൾ ഒന്നും തന്നെ പുറം ലോകത്തുകൊണ്ടു വരാൻ ദേശിയ മാധ്യമങ്ങൾക്കു പോലും താൽപര്യമില്ല എന്നതാണ് വാസ്തവം.

മധ്യപ്രദേശിലെ ഷാഹ്ദോൾ റേഡിയോ സ്റ്റേഷനിലെ അസിസ്റ്റൻഡ് എഡിറ്റർ രത്നാകർ ഭാരതിക്കെതിരെ ഒമ്പത് ജീവനക്കാരാണ് വെളിപ്പെടുത്തൽ നടത്തിയത്. ഒരാൾക്കെതിരെ ഒമ്പത് സ്ത്രീകൾ പരാതി ഉന്നയിച്ചിട്ടും അതിലെ വാസ്തവം എന്തെന്ന് തേടാൻ പോലും മാധ്യമങ്ങളോ ആകാശവാണിയോ തയ്യാറായിട്ടില്ല. മറിച്ച് ആരോപണം ഉന്നയിച്ച സ്ത്രീകളോട് പ്രതികാര ബുദ്ധിയോട് പെരുമാറുകയാണ് ചെയ്തത്. പരാതി പുറത്തു വന്നതോടെ ഒമ്പത് പേരെയും ആകാശവാണിയിൽ നിന്ന് പുറത്താക്കിയതായി ആരോപണം ഉയർന്നു. എന്നാൽ ഇത് പോലും അന്വേഷിക്കാനോ ഈ യുവതികളുടെ വശം തേടാനോ പോലും മാധ്യമങ്ങൾ തയ്യാറായില്ല. ഇതിനിടയിൽ ഭാരതിയെ സ്ഥാനക്കയറ്റത്തോടെ ഡൽഹിയിലേക്ക് സ്ഥലം മാറ്റം നടത്താനും ആകാശവാണി തിടുക്കം കാണിച്ചു.

കുരുക്ഷേത്രയിൽ രണ്ട് സ്ത്രീകളാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരെ 2014ൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകിയതോടെ ഇരുവരേയും ജോലിയിൽ നിന്നും മാറ്റി നിർത്തി. 49കാരിയായ സാംത ജൂഡ്‌ലി 2000 മുതൽ ആകാശവാണിയിൽ ജോലി ചെയ്യുകയാണ്. 2016 മുതൽ ഇവരെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത് പീഡനാരോപണം നടത്തിയതിനാണ്. സ്‌റ്റേഷൻ ഡയറക്ടർ അലോക് റായ്ക്കും മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ മാനസിക ശാരീരിക പീഡനത്തിനു പരാതി നൽകി. ഓൾ ഇന്ത്യാ റേഡിയോയ്ക്കും വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയെങ്കിലും ലൈംഗിക പീഡനം നടന്നതിന് തെളിവില്ലെന്നും കെട്ടി ചമച്ച കേസാണെന്ന് ആരോപിച്ച് കേസ് അന്വേഷണം നിർത്തുകയും ചെയ്തു.

ആകാശവാണി ധർമ്മശാലയിലെ ജീവനക്കാരിയായ ജ്യോതി പതാനിയ എന്ന 45കാരിയെ 2016 മുതൽ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. ഒരു മാസം ആറ് സെഷനുകളിലായാണ് ഇവർ ജോലി ചെയ്തിരുന്നത്. 1300 രൂപയായിരുന്നു ഒരു സെഷന് നൽകിയത്. രണ്ട് പതിറ്റാണ്ടായി ഇവിടെ ജോലി ചെയ്ത ജ്യോതിക്ക് വെറുതെ ഇരിക്കേണ്ടി വന്നത് സ്‌റ്റേഷൻ ഹെഡ് സുരേഷ് കുമാറിനെതിരെ പീഡനം ആരോപണം നടത്തിയതിനാലാണ്. എന്നാൽ ഇയാൾക്കെതിരെ പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ല. അതോടെ ജ്യോതിക്ക് ജോലി നിർത്തി വീട്ടിലിരിക്കേണ്ടിയും വന്നു.

വെളിപ്പെടുത്തലിൽ ആകാശവാണി അടിമുടി നാണം കെട്ടിട്ടും അന്വേഷണം നടത്തണമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് മേനകാ ഗാന്ധി കത്തെഴുതിയിട്ടും അതിനെല്ലാം പുല്ലുവില മാത്രമാണ് നൽകിയത്. ഹരിയാന യുപി ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ജീവനക്കാരും ലൈംഗികാതിക്രമ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവയിൽ മിക്കവയും ശരീരിക അതിക്രമവും അശ്ലീല സംഭാഷണവും അടക്കമുള്ളവയാണ്. ധരംശാലയിലെ കേന്ദ്രത്തിലെ പരിപാട് വിഭാഗം തലവൻ സുരേഷ്‌കുമാർ കടന്നുപിടിച്ച് ചുംബിച്ചെന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. യുപിയിലെ കേന്ദ്രത്തിന്റെ തലവൻ ജിപി നിരാല, ലൈബ്രേറിയൻ സുരേഷ് ചന്ദ്ര എന്നിവർക്കെതിരെയും വെളിപ്പെടുത്തൽ ഉണ്ട്.

ആകാശവാണിയിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നവയാണെന്നും സംഭവത്തിൽ അന്വേഷണവും ശക്തമായ നടപടിയും വേണമെന്ന് മന്ത്രി മനേകാ ഗാന്ധി വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് നിർദ്ദേശിച്ചു. ആകാശവാണിയിലെ തൊഴിലാളി സംഘടനയുടെ കത്തിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. എന്നാൽ മേനകാ ഗാന്ധിയുടെ ആവശ്യത്തെ പോലും പരിഗണിക്കുകയോ അന്വേഷണത്തിന് മുൻതൂക്കം നൽകുകയൊ ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP