Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ലക്ഷണങ്ങൾ തുടങ്ങിയ ശേഷം കറങ്ങി നടന്നത് നാല് ദിവസം; വട്ടിയൂർക്കാവ് ഫാമിലി ഹെൽത്ത് സെന്ററിലും മൂന്നാം മൂടിലെ ഷോപ്പിലും വലിയക്കടയിലെ വർക്ക്‌ഷോപ്പിലുമെല്ലാം പോയി; ശരീരവേദനയും ക്ഷീണവും വരണ്ട ചുമയും പനിയും എല്ലാം കോവിഡ് ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടും മെഡിക്കൽ കോളേജിലെ നഴ്‌സിങ് അസിസ്റ്റന്റിനെ പൊതുസമ്പർക്കത്തിൽ വിട്ടു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഭവിച്ചത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; പിഴവ് മൂടി വയ്ക്കാൻ തകൃതിയായ ശ്രമവും

കോവിഡ് ലക്ഷണങ്ങൾ തുടങ്ങിയ ശേഷം കറങ്ങി നടന്നത് നാല് ദിവസം; വട്ടിയൂർക്കാവ് ഫാമിലി ഹെൽത്ത് സെന്ററിലും മൂന്നാം മൂടിലെ ഷോപ്പിലും വലിയക്കടയിലെ വർക്ക്‌ഷോപ്പിലുമെല്ലാം പോയി; ശരീരവേദനയും ക്ഷീണവും വരണ്ട ചുമയും പനിയും എല്ലാം കോവിഡ് ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടും മെഡിക്കൽ കോളേജിലെ നഴ്‌സിങ് അസിസ്റ്റന്റിനെ പൊതുസമ്പർക്കത്തിൽ വിട്ടു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഭവിച്ചത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; പിഴവ് മൂടി വയ്ക്കാൻ തകൃതിയായ ശ്രമവും

എം മനോജ് കുമാർ

തിരുവനന്തപുരം: സമൂഹത്തിൽ കൊറോണ വൈറസ് പടർത്തുന്നത് ആരോഗ്യവകുപ്പും സർക്കാർ ആശുപത്രികളുമാണോ? കൊറോണ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് പറയുമ്പോഴും ഗുരുതരമായ പിഴവുകളാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും വരുന്നത്. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിനിയായ മെഡിക്കൽ കോളേജിലെ നഴ്‌സിങ് അസിസ്റ്റന്റിനു കൊറോണ ബാധിച്ച സംഭവത്തിൽ ഗുരുതര പിഴവുകൾ വന്നത് വട്ടിയൂർക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും മെഡിക്കൽ കോളേജ് ആശുപത്രിക്കുമാണ്. സമൂഹത്തിൽ വൈറസ് പടർത്താൻ മെഡിക്കൽ കോളേജും പ്രാഥമിക ആരോഗ്യ കേന്ദ്രവും കൂട്ട് നിന്ന രീതിയിലാണ് സംഭവങ്ങൾ വന്നത്.

സർക്കാർ ആശുപത്രികൾക്ക് സംഭവിച്ച ഗുരുതരമായ പിഴവ് കാരണം കോവിഡ് ബാധിച്ച് നാല് ദിവസമാണ് ഇവർ പുറത്ത് കറങ്ങി നടന്നത്. ജൂൺ നാലിന് കൊറോണ ലക്ഷണങ്ങൾ തുടങ്ങിയ ശേഷം ജൂൺ എട്ടിനാണ് ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റ് ആകുന്നത്. കോവിഡ് വാർഡിൽ ഡ്യൂട്ടിയിൽ ഇരുന്ന വനിതാ നഴ്‌സിങ് അസിസ്റ്റന്റിനു കോവിഡ് ലക്ഷണങ്ങൾ വന്നപ്പോൾ അതുപോലും തിരിച്ചറിയാതെയാണ് ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ പെരുമാറിയത്. ഇത് കാരണം തന്നെയാണ് നാല് ദിവസങ്ങൾ പൊതു സമ്പർക്കത്തിലിരിക്കാൻ ഇവർക്ക് ഇടയായത്. കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്നു കർശന നിർദ്ദേശം നൽകുകയും ഇതേ കൊറോണ പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തുകയാണ് തിരുവനന്തപുരത്തെ ആരോഗ്യ സംവിധാനങ്ങൾ ചെയ്തിരിക്കുന്നത്. .

ജൂൺ നാല് മുതൽ എട്ടുവരെയുള്ള നാല് ദിവസം കൊറോണ ബാധിച്ചിട്ടും ജനങ്ങളും വീട്ടുകാരുമായി രോഗി സമ്പർക്കത്തിൽ ഇരുന്നു. അതേസമയം ജൂൺ അഞ്ചിന് ഇവർ വട്ടിയൂർക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ നേരെ മെഡിക്കൽ കോളേജിലേക്ക് വിടുകയും അന്ന് തന്നെ മെഡിക്കൽ കോളേജിൽ സ്വാബ് ടെസ്റ്റ് നടത്തുകയും അഡ്‌മിറ്റ് ആവുകയും ചെയ്തിരുന്നുവെങ്കിൽ ഇവരുടെ പൊതു സമ്പർക്കം കുറയ്ക്കാൻ കഴിയുമായിരുന്നു. നിർണ്ണായകമായ നാല് ദിവസങ്ങളാണ് കോവിഡ് വന്ന ശേഷം ഇവർ പൊതു സമ്പർക്കത്തിൽ ഇരുന്നത്. കോവിഡ് കാര്യത്തിൽ ആരോഗ്യവകുപ്പിനും ആശുപത്രികൾക്കും എന്ത് സംഭവിക്കുകയാണ് എന്ന ചോദ്യമാണ് ഈ സംഭവുമായി ബന്ധപ്പെട്ടു ഉയരുന്നത്. മൂന്ന് ദിവസം മുൻപ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ച ശേഷം ആരോഗ്യവകുപ്പ് അധികൃതർ റൂട്ട് മാപ്പ് ഇറക്കി ഇവരുമായി സമ്പർക്കത്തിൽ ഇരുന്നവർ റൂട്ട് മാപ്പിൽ പറഞ്ഞ നമ്പരിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുകയാണ്. പിഴവ് മൂടി വയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്.

മെഡിക്കൽ കോളേജ് കോവിഡ് വാർഡിലെ ഡ്യൂട്ടിക്ക് ശേഷം ജൂൺ നാലിനാണ് ഇവർ കൊറോണ ലക്ഷണങ്ങൾ തുടങ്ങുന്നത്. അതിനു മുൻപ് ഇവർ നിരന്തരമായി ഡ്യൂട്ടിയിലായിരുന്നു. മെയ് 27 നു ഇവർ ഇവർ മെഡിക്കൽ കോളേജ് കൊറോണ വാർഡിൽ ഡ്യൂട്ടിയിലാണ്. വീട്ടിൽ എത്തിയ ശേഷം 28 മുതൽ 31 നു ഇവർ വീട്ടുകാരുമായും അടുത്തുള്ളവരുമായും സമ്പർക്കത്തിലേർപ്പെട്ടു. ഒന്ന് മുതൽ മൂന്നു വരെ വാർഡിൽ ഇവർ നൈറ്റ് ഡ്യൂട്ടിയിലുണ്ട്. നാലാം തീയതി ഓഫ് ഡ്യൂട്ടിയാണ്. നാലിന് തന്നെ ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ തുടങ്ങി. അഞ്ചാം തീയതി ഇവർ വട്ടിയൂർക്കാവ് ആശുപത്രിയിലെത്തി. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ടൂ വീലറിൽ ഇവർ വീട്ടിലേക്ക് മടങ്ങി. അന്ന് തന്നെ ഇവർ മൂന്നാം മൂട് ഷോപ്പിലെത്തി. അതെ ദിവസം തന്നെ വർക്ക് ഷോപ്പിലുമെത്തി. ആറാം തീയതിയാണ് ഇവർ ടെസ്റ്റ് മെഡിക്കൽ കോളേജിലെത്തി ടെസ്റ്റ് നടത്തുന്നത്. തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എട്ടാം തീയതിയാണ് ഇവർക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. അന്ന് തന്നെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റ് ആവുകയും ചെയ്തു.ഇതിന്നിടയിലുള്ള ദിവസങ്ങളിലാണ് ഇവർ പൊതു സമ്പർക്കത്തിൽ ഇരുന്നത്. ഇപ്പോൾ ഇവർ ആരോടോക്കെ സമ്പർക്കത്തിൽ ഇരുന്നുവെന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP