Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോവിന്ദൻ മാസ്റ്ററുടെ സ്റ്റാഫിലുണ്ടായിരുന്ന കോടിയേരി പക്ഷക്കാർക്ക് മാറ്റം; വകുപ്പിൽ രാജാവായി വാണിരുന്നവർക്ക് അടിപതറി; മാസ്റ്ററുടെ രണ്ട് അനുയായികൾക്കും പുറത്ത് പോകേണ്ടിവന്നു; സുപ്രധാന ചുമതലകൾ നിർവഹിക്കാൻ വിശ്വസ്തരെ നിയോഗിച്ച് മന്ത്രി എം ബി രാജേഷ്; ഫയലിൽ തീരുമാനം മന്ത്രി പരിശോധിച്ച ശേഷം മാത്രം; തദ്ദേശം നേരെയാകുമ്പോൾ

ഗോവിന്ദൻ മാസ്റ്ററുടെ സ്റ്റാഫിലുണ്ടായിരുന്ന കോടിയേരി പക്ഷക്കാർക്ക് മാറ്റം; വകുപ്പിൽ രാജാവായി വാണിരുന്നവർക്ക് അടിപതറി; മാസ്റ്ററുടെ രണ്ട് അനുയായികൾക്കും പുറത്ത് പോകേണ്ടിവന്നു; സുപ്രധാന ചുമതലകൾ നിർവഹിക്കാൻ വിശ്വസ്തരെ നിയോഗിച്ച് മന്ത്രി എം ബി രാജേഷ്; ഫയലിൽ തീരുമാനം മന്ത്രി പരിശോധിച്ച ശേഷം മാത്രം; തദ്ദേശം നേരെയാകുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം ; എം വിഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാനസെക്രട്ടറിയായതോടെ രാജിവച്ച മന്ത്രി പദവിയിലെ സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് എം ബി രാജേഷ് എത്തിയപ്പോൾ ഓഫീസ് സംവിധാനം പഴയപോലെ തുടരുമെന്ന് കരുതിയവരുടെ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. ഗോവിന്ദൻ മാസ്റ്റർക്കൊപ്പമുണ്ടായിരുന്ന 24 അംഗ പേഴ്‌സണൽ സ്റ്റാഫിൽ രാജേഷ് തന്റെ സൗകര്യാർത്ഥം കാര്യമായ അഴിച്ചു പണി നടത്തി. പ്രധാനപ്പെട്ട മേഖലകൾ കൈകാര്യം ചെയയ്യാൻ തന്റെ വിശ്വസ്തരെ രാജേഷ് നിയോഗിക്കുകയായിരുന്നു. ഇതോടെ ഗോവിന്ദൻ മാസ്റ്ററുടെ സ്റ്റാഫിലുണ്ടായിരുന്ന കോടിയേരി പക്ഷകാർക്കും, ഗോവിന്ദന്റെ അടുപ്പക്കാർക്കും പിടിച്ചു നിൽക്കനായില്ല.

സ്റ്റാഫിലെ കോടിയേരിപക്ഷക്കാരായിരുന്ന അസി.പ്രൈവറ്റ് സെക്രട്ടറി എം.ആർ.രഞ്ജിത്ത്, അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് എം.ആർ.പ്രിജിത്ത് രാജ് എന്നിവരെ മാറ്റി സ്പീക്കർ ഷംസീറിനൊപ്പം നിയമിച്ചു. എം.ആർ.രഞ്ജിത്തായിരുന്നു എക്‌സൈസ് കൈകാര്യം ചെയ്തിരുന്നത്. എക്‌സൈസ് പോലെ തൊട്ടാൽ പൊള്ളുന്ന വകുപ്പ് കൈയിലുള്‌ലതിനാൽ തികഞ്ഞ ജാഗ്രതയാണ് രാജേഷ് പുലർത്തുന്നത്. ത്‌ന്റെ വിശ്വസ്ഥരായവർ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്താൽ മതിയെന്നാണ് നിലപാട്.

പാർട്ടി അസിസ്റ്റന്റ് തസ്തികയിൽ നിയോഗിച്ചിരുന്ന വിവേക് പാറാട്ടിനെയും ഇതോടൊപ്പം സ്പീക്കറുടെ ഓഫീസിലേക്ക് മാറ്റി നിയമിച്ചു. ഗോവിന്ദൻ മാസ്റ്ററുടെ പക്ഷക്കാരായ അസി.പ്രൈവറ്റ് സെക്രട്ടറി സി.കെ.ഹേമതയ്ക്കും പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന പി.പ്രശോഭിനെയും സ്റ്റാഫിൽ നിന്് പൂർണമായി ഒഴിവാക്കി. സെക്രട്ടറിയേറ്റിലെ അണ്ടർസെക്രട്ടറിയായ ഹേമലത ദീർഘകാലം കുടുംബശ്രീയിൽ ഡെപ്യൂട്ടേഷനിലായിരുന്നു.

മന്ത്രിയുടെ സ്റ്റാഫിലെത്തിയപ്പോൾ കുടുംബശ്രീയുടെ ചുമതലയും ഹേമലതയ്ക്കായിരുന്നു. എന്നാൽ രാജേഷിനൊപ്പം നിലനിറുത്താൻ പാർട്ടിയും തയ്യാറായില്ലെന്നാണ് വിവരം. സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ സംഘടനയും ഹേമലതയെ സ്റ്റാഫിൽ നിലനിറുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒഴിവാക്കപ്പെട്ട ഹേമലതയ്ക്ക് കുടുംബശ്രീയിൽ ഉന്നതമായ പദവി നൽകാനുള്ള നീക്കമുണ്ടെന്നാണ് വിവരം. എം വിഗോവിന്ദൻ മാസ്റ്ററുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായാൽ മാത്രമേ അത് സാധ്യമാകൂ. എന്നാൽ ഇതുവരെയും അദ്ദേഹം ഇക്കാര്യത്തിൽ വലിയ ഇടപെടൽ നടത്തിട്ടില്ല.

പൂർണമായി ഒഴിവാക്കപ്പെട്ട പേഴ്ണസൺ അസിസ്റ്റന്റ് പ്രശോഭ് തളിപ്പറമ്പിലെ പാർട്ടി പ്രവർത്തകാനാണ്. പ്രശോഭ് തളപ്പറമ്പി പാർട്ടി നേതൃസ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. 25അംഗ സ്റ്റാഫാണ് ഇപ്പോൾ രാജേഷിനൊപ്പമുള്ളത്. ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി മുസ്തഫ തന്നെയാണ് രാജേഷിനും. മുഖ്യമന്ത്രി പിണറായി വിജയന്റെ നോമിനിയായ ഡോ.സി.പി.വിനോദാണ് രാജേഷിന്റെയും സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. അതേസമയം മന്ത്രി ഓഫീസിലെത്തുന്ന സുപ്രധാന ഫയലുകളെല്ലാം താൻ കണ്ടശേഷം തീരുമാനമെടുത്താൽ മതിയെന്ന നിലപാടിലാണ് രാജേഷ്. പഞ്ചായത്ത് അഡീഷൺ സെക്രട്ടറി വിനോദ്കുമാറാണ് തദ്ദേശവകുപ്പിമായി ബന്ധപ്പെട്ട വിഭാഗം തുടർന്നും കൈകാര്യം ചെയ്യുക.

രാജേഷ് തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച വി.ജയിൻ, അസി.പ്രൈവറ്റ് സെക്രട്ടറി,കെ.ആർ.സുധീഷ്‌കുമാർ, പേഴ്‌സണൽ അസിസ്റ്റന്റ് കെ.വി. സുബ്രഹ്മണ്യൻ,അസിസ്റ്റന്റ് എം.സുധീഷ് എന്നിവരെല്ലാം സ്പീക്കറായിരുന്നപ്പോഴും രാജേഷിനെപ്പമുണ്ടായിരുന്നവരാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP