Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെരുന്തച്ചനിലെ വേഷം ഷൂട്ടിംഗിന് മുമ്പ് മോനിഷ അടിച്ചു മാറ്റി; ആകെ തകർന്നപ്പോൾ ആശ്വാസമയാത് നിത്യസഹായ മാതാവ്; കരഞ്ഞ് പ്രാർത്ഥിച്ച് മടങ്ങി വീട്ടിൽ എത്തിയപ്പോൾ അമരത്തിലെ പ്രധാന വേഷം കിട്ടി; മതം മാറ്റത്തിന്റെ രഹസ്യം തുറന്നു പറഞ്ഞ് മാതു

പെരുന്തച്ചനിലെ വേഷം ഷൂട്ടിംഗിന് മുമ്പ് മോനിഷ അടിച്ചു മാറ്റി; ആകെ തകർന്നപ്പോൾ ആശ്വാസമയാത് നിത്യസഹായ മാതാവ്; കരഞ്ഞ് പ്രാർത്ഥിച്ച് മടങ്ങി വീട്ടിൽ എത്തിയപ്പോൾ അമരത്തിലെ പ്രധാന വേഷം കിട്ടി; മതം മാറ്റത്തിന്റെ രഹസ്യം തുറന്നു പറഞ്ഞ് മാതു

കൊച്ചി: തൊണ്ണൂറുകളിൽ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിമാരിൽ ഒരാളായിരുന്നു മാതു. മമ്മൂട്ടിച്ചിത്രം അമരത്തിലൂടെയായിരുന്നു മാതു മലയാളിയുടെ മനസ്സിലെ നൊമ്പരമായി മാറുന്നത്. മാതു വീണ്ടും വിവാഹിതയായി. സിനിമാഭിനയത്തിനിടെ പ്രണയത്തിൽ കുടുങ്ങി മാതു വിവാഹതിയായി. ഇതോടെ സിനിമാഭിനയം വിട്ടു. വിവാഹത്തിനു മുന്‌പേ മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു. സിനിമയിലെത്തിയപ്പോള് മാധവി എന്ന പേര് മാറ്റി മാതു എന്നാക്കിയിരുന്നു.

മാതു ക്രിസ്തു മതം സ്വീകരിക്കാനുള്ള കാരണമെന്താണ്. വിവാഹത്തിന് വേണ്ടി നടി മാതം മാറിയെന്നായിരുന്നു വാർത്ത. എന്നാൽ വിവാഹം കഴിക്കാനല്ല താൻ മതം മാറിയത് എന്ന് മാതു പിന്നീട് വിശദീകരിച്ചു. നെടുമുടി വേണു ചേട്ടൻ ആദ്യമായി സംവിധാനം ചെയ്ത 'പൂര'ത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്നു. ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണ്. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണ്. മാധവി എന്ന പ്രശസ്ത നടി ആ സമയത്ത് സജീവമായിരുന്നു. പിന്നീടാണ് 'കുട്ടേട്ടൻ.' അതുകഴിഞ്ഞ് 'അമരം.' അപ്പോഴേക്കും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചിരുന്നു.-മാതു കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

വിവാഹം കഴിക്കാനാണ് മതം മാറിയതെന്നത് തെറ്റാണെന്നും മാതു പറഞ്ഞിരുന്നു. തെറ്റാണത്. 'അമര'ത്തിൽ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവിൽ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നിൽ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. 'കുട്ടേട്ട'നു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, 'പെരുന്തച്ചനി'ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാൻ. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു-മാതു വിശദീകരിച്ചത് ഇങ്ങനെയാണ്.

വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോൺകോളെത്തി, 'അമര'ത്തിൽ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. 'പെരുന്തച്ച'ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളിൽ അഭിനയിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. അന്നുമുതൽ ഞാൻ ജീസസിന്റെ മകളാണ്.

അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെ പള്ളിയിൽ പോകും. പ്രാർത്ഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും.-മതം മാറ്റത്തിലെ യാഥാർത്ഥ കാരണം ഇതാണെന്ന് മാതു നേരത്തെ വനിതയുടെ അഭിമുഖത്തിൽ വിശദീകരിച്ചത് ഇങ്ങനെയാണ്.

മാതു കഴിഞ്ഞ ദിവസം വീണ്ടും വിവാഹിതയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. യുഎസിൽ ഡോക്ടറാണ് ഇദ്ദേഹം. മുൻപ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്‌ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകൾ ജെയ്മി എട്ടിലും മകൻ ലൂക്ക് ആറാം ക്ലാസിലുമാണ്.

നാലുവർഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് മാതു ജേക്കബുമായി വേർപിരിയുന്നത്. കഴിഞ്ഞ കുറേ കാലമായി മക്കളുമൊത്ത് ന്യൂയോർക്കിലെ അപ്പാർട്ട്‌മെന്റിൽ ഡാൻസ് ക്ലാസ് നടത്തി ഒതുങ്ങി കഴിഞ്ഞുകൂടുകയാണ് താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP