Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജവാർത്തയെന്ന പ്രചാരണം അടിസ്ഥാന രഹിതം; വാർത്തയിൽ ഉറച്ചു നിൽക്കുന്നു; ചിത്രം മാറിപ്പോയതിൽ നിർവ്യാജം ഖേദിക്കുന്നു; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഓഫീസിൽ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയില്ലെന്ന സൈബർ പ്രചരണത്തിനെതിരെ മാതൃഭൂമി; എസ്എഫ്‌ഐ ഗുണ്ടകളെ ന്യായീകരിക്കാൻ ഇറങ്ങിയ കൈരളിക്കും സൈബർ സഖാക്കൾക്കും തിരിച്ചടിയായി ദേശാഭിമാനിയിലെ വാർത്തയും; പാർട്ടി മുഖപത്രവും ഉത്തരക്കടലാസ് കണ്ടെടുത്തെന്ന് റിപ്പോർട്ടോടെ കണ്ടംവഴി ഓടി ന്യായീകരണ സഖാക്കൾ

വ്യാജവാർത്തയെന്ന പ്രചാരണം അടിസ്ഥാന രഹിതം; വാർത്തയിൽ ഉറച്ചു നിൽക്കുന്നു; ചിത്രം മാറിപ്പോയതിൽ നിർവ്യാജം ഖേദിക്കുന്നു; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഓഫീസിൽ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയില്ലെന്ന സൈബർ പ്രചരണത്തിനെതിരെ മാതൃഭൂമി; എസ്എഫ്‌ഐ ഗുണ്ടകളെ ന്യായീകരിക്കാൻ ഇറങ്ങിയ കൈരളിക്കും സൈബർ സഖാക്കൾക്കും തിരിച്ചടിയായി ദേശാഭിമാനിയിലെ വാർത്തയും; പാർട്ടി മുഖപത്രവും ഉത്തരക്കടലാസ് കണ്ടെടുത്തെന്ന് റിപ്പോർട്ടോടെ കണ്ടംവഴി ഓടി ന്യായീകരണ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച വാർത്തയിലെ ചിത്രം മാറിപ്പോയത് ചൂണ്ടിക്കാട്ടി സൈബർ ലോകത്ത് പത്രത്തിനെതിരെ തിരിഞ്ഞവർക്ക് മറുപടി നൽകി മാതൃഭൂമി രംഗത്ത്. മാതൃഭൂമി പത്രവാർത്തയിൽ ചിത്രം മാറിയപ്പോയത് ചൂണ്ടിക്കാട്ടി വ്യാജവാർത്ത എഴുതി എന്നു പ്രചരിപ്പിച്ചവർക്കാണ് പത്രം മറുപടിയുമായി രംഗത്തുവന്നത്. ചിത്രം മാറിപ്പോയതിന് നിർവ്യാജം ക്ഷമ ചോദിക്കുന്നതായി പറഞ്ഞ് മാതൃഭൂമി ഇക്കാര്യത്തിൽ വാർത്തയിൽ യാതൊരു പിശകും ഇല്ലെന്ന് വ്യക്തമായി.

തിങ്കളാഴ്ച കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഓഫീസ് പരിശോധിച്ചപ്പോൾ അവിടെ നിന്നും സർവ്വകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകൾ കിട്ടിയിരുന്നു. വകുപ്പു മേധാവിയായ അദ്ധ്യാപകന്റെ സീലും ഇതോടൊപ്പം കണ്ടെത്തി. ഈ വിവരം ചൊവ്വാഴ്ചത്തെ ദേശാഭിമാനിയിൽ പ്രധാന വാർത്തയോടൊപ്പം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഓഫീസിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്തത് സംബന്ധിച്ച് ദേശാഭിമാനി അടക്കമുള്ളവ നൽകിയ റിപ്പോർട്ട്.

സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ അടക്കം ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടും മാതൃഭൂമിയുടെത് കള്ളവാർത്ത എന്ന വിധത്തിലാണ് പ്രചരണം നടന്നത്. ഇതോടെ ഇതിനെതിരെ മാതൃഭൂമി മറുപടിയുമായി രംഗത്തുവന്നത്. ഉത്തരക്കടലാസിനൊപ്പം സർവ്വകലാശാല കലോത്സവത്തിനുള്ള റജിസ്‌ട്രേഷൻ ഫോമുകളും മറ്റു രേഖകളും അവിടെ നിന്നും പിടിച്ചെടുത്തിരുന്നു. ഇക്കാര്യമാണ് ദേശാഭിമാനിയും റിപ്പോർട്ടു ചെയ്തത്. തിങ്കളാഴ്ച രാവിലെ കോളേജ് അധികൃതർ യൂണിറ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിപ്പിച്ചത്. ഇവിടെ നിന്നും ഉത്തരക്കടലാസുകൾ കണ്ടെടുക്കുന്നത് ദൃശ്യമാധ്യമപ്രവർത്തകർ പകർത്തിയിരുന്നു.

രജിസ്‌ട്രേഷൻ നമ്പർ എഴുതിയതും എഴുതാത്തതുമായ ഉത്തരക്കടലാസ് സെറ്റുകളാണ് ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിച്ചിരുന്ന ഓഫീസ് റൂമിലെ ഒരു അലമാരയിൽ നിന്നാണ് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഇവ വാരിവലിച്ചിട്ട നിലയിലായിരുന്നു. റജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെ എഴുതേണ്ട ഉത്തരക്കടലാസിന്റെ ആമുഖ ഷീറ്റുകളാണ് കണ്ടെത്തിയത്. 5 -ാം സെമസ്റ്റർ എൻവയോൺമെന്റ് സ്റ്റഡീസ് പരീക്ഷയ്ക്കുവേണ്ടി എന്ന് എഴുതിയ ഉത്തരക്കടലാസും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ ഉടൻ ഇവ കോളേജ് ജീവനക്കാർ ചാക്കുകെട്ടിലാക്കി മാറ്റുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളേജ് ഉത്തരക്കടലാസിന്റെ പേരിൽ വ്യാജവാർത്ത ചമച്ചെന്നായിരുന്നു ഇന്ന് രാവിലെ മുതൽ കൈരളി ടിവിയും റിപ്പോർട്ടു ചെയ്തത്. ആർട്സ് ഫെസ്റ്റിവലിന്റെ എൻട്രി ഫോമാണ് ഉത്തരക്കടലാസ് എന്ന പേരിൽ മാതൃഭൂമി വാർത്തയിൽ പ്രസിദ്ധീകരിച്ചത്. കള്ളവാർത്തയോടെ മാതൃഭൂമിയുടെ അജണ്ട വ്യക്തമായെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതായും ഇവർ വാർത്തയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ റുമിൽ നിന്ന് ഉത്തരക്കടലാസുകൾ പിടിച്ചെടുത്തെന്ന വാർത്തയിലാണ് ആർട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷൻ ഫോം ഉത്തരക്കടലാസ് എന്ന നിലയിൽ മാതൃഭൂമി നൽകിയത്. 'ഉത്തരമില്ലാതെ ക്രമക്കേട്' എന്ന തലക്കെട്ടിൽ പ്രധാനവാർത്തയായിട്ടാണ് സംഭവം മാതൃഭുമി നൽകിയിരിക്കുന്നത്.

ചിത്രത്തിൽ നൽകിയിരിക്കുന്ന ഷീറ്റിൽ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റിൽ ചോദിക്കുന്നുണ്ട്. പത്രത്തിൽ നൽകിയിട്ടുള്ള ഷീറ്റിൽ ലൈറ്റ് മ്യുസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്‌ട്രേഷൻ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നൽകിയിരിക്കുന്നത്. എന്നാൽ, ഇത് ഫോട്ടോ മാറിപ്പോയതാണെന്ന് വ്യക്തമായിരുന്നു. പാർട്ടി മുഖപത്രവും ഉത്തരക്കടലാസ് കണ്ടെടുത്തെന്ന് വാർത്ത നൽകിയെന്ന് വ്യക്തമായതോടെ സൈബർ ലോകത്തെ ന്യായീകരണക്കാരും പിൻവലിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP