Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസുകാരടക്കം കണ്ടവരെല്ലാം ആദ്യം ഒന്നമ്പരന്നു..ഇതാരപ്പാ? 40 വർഷത്തെ സമ്പാദ്യം ആണ് താൻ ഉപേക്ഷിച്ചതെന്ന് തമാശ; കോവിഡിന്റെ കാലത്ത് എംഎൽഎ ആയാലും രക്ഷപ്പെടാൻ വേണം പുതിയ രൂപം

പൊലീസുകാരടക്കം കണ്ടവരെല്ലാം ആദ്യം ഒന്നമ്പരന്നു..ഇതാരപ്പാ? 40 വർഷത്തെ സമ്പാദ്യം ആണ് താൻ ഉപേക്ഷിച്ചതെന്ന് തമാശ; കോവിഡിന്റെ കാലത്ത് എംഎൽഎ ആയാലും രക്ഷപ്പെടാൻ വേണം പുതിയ രൂപം

എസ്.രാജീവ്

 തിരുവല്ല : നാലു പതിറ്റാണ്ടു കാലത്തിലേറെക്കാലമായി പൊന്നുപോലെ കാത്തു പരിപാലിച്ച മീശയും താടിയും എടുത്തു മാറ്റി ആരെയും അമ്പരിപ്പിക്കുന്ന ലുക്കിൽ മാത്യു ടി തോമസ് എം എൽ എ യുടെ കൊറോണക്കാലത്തെ ഭാവപ്പകർച്ച. കോളേജ് വിദ്യാഭ്യാസ കാലത്ത് അക്കാലത്തെ ജനതാ പാർട്ടി ദേശീയ അധ്യക്ഷനും പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയുമായ ചന്ദ്രശേഖറുടെ മനോഹരമായ താടിയോട് തോന്നിയ ആരാധനയാണ് സ്വന്തം താടിയും നീട്ടി വളർത്താൻ തനിക്ക് പ്രേരണയേകിയതെന്നാണ് മാത്യു ടി തോമസ് പറയുന്നത്.

പിന്നീടിങ്ങോട്ട് നീട്ടി വളർത്തിയ താടി മാത്യു ടി തോമസെന്ന വ്യക്തിയുടെ മുഖമുദ്ര തന്നെയായി മാറുകയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ നാൽപ്പത് വർഷക്കാലത്തിലേറെയായി പരിപാലിച്ചു പോന്നിരുന്ന താടിയും മീശയുമാണ് മുൻ ഗതാഗത വകുപ്പ് മന്ത്രിയും തിരുവല്ല എം എൽ എ യുമായ മാത്യു ടി തോമസ് സ്വയം വെട്ടി നീക്കി ക്ലീൻ ഷേവായത്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം സഞ്ചരിക്കുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നതുമായ നിലവിലെ സാഹചര്യത്തിൽ നീട്ടി വളർത്തിയ താടി കൊറോണ വൈറസ് ബാധയ്ക്ക് ഇടയാക്കിയേക്കാമെന്ന ആരോഗ്യ പ്രവർത്തകർ നൽകിയ സ്‌നേഹപൂർണമായ മുന്നറിയിപ്പും താൽക്കാലികമായി താടി നീക്കം ചെയ്യാൻ കാരണമായതായും എം എൽ എ പറഞ്ഞു. പുതിയ രൂപത്തിൽ തന്നെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തിരിച്ചറിയുന്നതിൽ ആദ്യം അൽപ്പമൊന്ന് കുഴഞ്ഞതായും പിന്നീടത് അമ്പരപ്പായി മാറിയതായും മാത്യു ടി തോമസ് തമാശ രൂപേണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP