Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മത്തായിയുടെ മരണത്തിൽ വനപാലകരെ പ്രതി ചേർത്തിട്ടില്ല; വകുപ്പുകളിൽ മാറ്റം വരുത്തി; മനഃപൂർവമല്ലാത്ത നരഹത്യയും തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ചതും ഉൾപ്പെടുത്തി; പ്രതിപ്പട്ടിക ചേർക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം; വനപാലകരെ കള്ളക്കേസിൽ കുടുക്കാൻ വർഗീയ ശക്തികളും ക്വാറി മാഫിയയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഉള്ളാട മഹാസഭയും; മത്തായിയുടെ മരണത്തിലേക്ക് വർഗ്ഗീയതയെ വലിച്ചിഴയ്ക്കുമ്പോൾ

മത്തായിയുടെ മരണത്തിൽ വനപാലകരെ പ്രതി ചേർത്തിട്ടില്ല; വകുപ്പുകളിൽ മാറ്റം വരുത്തി; മനഃപൂർവമല്ലാത്ത നരഹത്യയും തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ചതും ഉൾപ്പെടുത്തി; പ്രതിപ്പട്ടിക ചേർക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം; വനപാലകരെ കള്ളക്കേസിൽ കുടുക്കാൻ വർഗീയ ശക്തികളും ക്വാറി മാഫിയയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഉള്ളാട മഹാസഭയും; മത്തായിയുടെ മരണത്തിലേക്ക് വർഗ്ഗീയതയെ വലിച്ചിഴയ്ക്കുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കുടപ്പനക്കുളത്ത് കർഷകനായ മത്തായി മരിച്ച കേസിൽ വനപാലകരെ പ്രതി ചേർക്കുന്നത് വൈകുന്നു. ഇന്നലെ റാന്നി കോടതിയിൽ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ കൂടുതൽ വകുപ്പുകൾ മാത്രമാണ് ചേർത്തിട്ടുള്ളത്. പ്രതികളുടെ പേര് ഈ പട്ടികയിലും ഇല്ല. വനപാലകരെ പ്രതി ചേർക്കാൻ തക്ക തെളിവുകൾ നിലവിൽ പൊലീസിന് ലഭിക്കാത്തതാണ് കാരണം. കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരിശോധനയിലും ഇതിന് വേണ്ടത്ര തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

നേരത്തേ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസ്. പുതുതായി ഏഴു വകുപ്പുകൾ കൂടി ചേർത്താണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ മനഃ പൂർവമല്ലാത്ത നരഹത്യ (304), തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടൽ (364എ) എന്നിവയും ഉൾപ്പെടുത്തി. അസ്വാഭാവിക മരണം സംബന്ധിച്ച് എടുത്ത കേസിൽ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ച മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ചതിനും 342, 304, 364(എ), 330 തുടങ്ങിയ സെക്ഷനുകൾ പ്രകാരം അന്വേഷണം തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനപാലകരെ പ്രതി ചേർക്കണമെങ്കിൽ ശാസ്ത്രീയ അന്വേഷണത്തിന്റെ റിപ്പോർട്ട് കൂടി വരേണ്ടതുണ്ട്. കഴിഞ്ഞ 28 ന് വൈകിട്ട് നാലിനാണ് മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിൽ എടുത്തതത്. ആറരയോടെ കുടപ്പനക്കുളത്തെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ചു കിടക്കുന്നതായി കാണപ്പെടുകയായിരുന്നു.

അതേ സമയം, മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് വനപാലകർക്കെതിരെ കള്ളക്കേസ് എടുക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നും ഇതിന് വർഗീയ ശക്തികൾക്കും ക്വാറി മാഫിയയ്ക്കും പങ്കുള്ളതായും ആരോപിച്ച് കേരള ഉള്ളാട മഹാസഭ നേതാക്കൾ രംഗത്തു വന്നു. മത്തായി മുൻപും പല കേസുകളിലും പ്രതിയായിരുന്നു. അക്കാര്യമെല്ലാം മറച്ചു വച്ചാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട വനപാലകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നത്. വനപാലകർക്കെതിരെ കള്ള കേസ് എടുക്കാൻ വർഗീയ സമ്പന്ന ക്വാറി മാഫിയകളുടെ സംഘടിത ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. ഇതോടെ മത്തായിയുടെ മരണത്തിൽ അനാവശ്യമായി വർഗ്ഗീയതയെ കലർത്തുകായണ് ചിലർ.

കേസുമായി ബന്ധപ്പെട്ട് കുറ്റം ആരോപിക്കുന്നവരിൽ ഭൂരിപക്ഷ ജീവനക്കാരും ആദിവാസി ദളിത് വിഭാഗത്തിൽപ്പെട്ടവരാണ്. കേസിൽ വനപാലകർ നിരപരാധികൾ ആണെന്ന് ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടത്തിലും തെളിഞ്ഞിട്ടുള്ളതാണ്. ഈ വിവരങ്ങൾ ബോധപൂർവം മറച്ചു വെച്ചു കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യാനാണ് സംഘടിത ശ്രമം നടന്നു വരുന്നത്. ഇതിന്റെ പിന്നിൽ ഒരു പ്രത്യേക മതവിഭാഗവും പ്രദേശത്തെ പ്രധാനപ്പെട്ട ക്വാറി വനമാഫിയകളും ചില തല്പര രാഷ്ട്രീയ കക്ഷികളുമാണ്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുന്നുവെന്നാണ് വർഗ്ഗീയത ചർച്ചയാക്കുന്നവരുടെ വാദം.

സമരങ്ങൾക്കായി വൻ തുക ചെലവാക്കുന്നത് ക്വാറി മാഫിയ ആണന്നുള്ള വിവരം പുറത്തു വന്നു കഴിഞ്ഞതായും മഹാസഭയുടെ നേതാക്കൾ ആരോപിച്ചു. മത്തായി മുൻകാലങ്ങളിൽ പല കേസുകളിലും പ്രതി ആയിരുന്നു. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷിച്ചാൽ ഇക്കാര്യങ്ങൾ ഒക്കെ ബോധ്യമാകും. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്തി സത്യം പുറത്തു കൊണ്ടു വരുന്നതിന് പകരം മരണപ്പെട്ട ആളുടെ ശവശരീരം വച്ചു കൊണ്ടു വിലപേശുന്ന അസാധാരണമായ നടപടികളാണ് കണ്ടു വരുന്നതെന്നും കുറ്റപ്പെടുത്തുന്നു. അംഗീകരിക്കാനാവാത്ത വർഗ്ഗീയ പരാമർശങ്ങളാണ് ഇവർ ചർച്ചയാക്കുന്നത്. ഇതിന് പിന്നിൽ മത്തായിയുടെ മരണത്തിലൂടെ സാമൂഹിക പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം.

മത്തായി കർഷകനാണെന്നാണ് വാദിക്കുന്നത്. അതേ സമയം, ആദിവാസി ദളിത് വിഭാഗത്തിൽപ്പെട്ടവരും കർഷക കുടുംബത്തിലെ അംഗങ്ങളുമാണ് കുറ്റം ചാർത്താൻ ശ്രമിക്കുന്ന വനപാലകർ. ദുർബല വിഭാഗം ആയതു കൊണ്ട് അവരുടെ നീതിക്കായി പ്രതികരിക്കാൻ രാഷ്ട്രീയക്കാരോ വനം വകുപ്പോ പൊലീസോ ഇല്ല . സമഗ്രമായ അന്വേഷണം നടത്തി മാത്രമേ കുറ്റക്കാർക്കെതിരെ നടപടി എടുക്കാവൂ.അല്ലാതെ ഒരു സമ്പന്ന വിഭാഗത്തിന്റെ സമ്മർദത്തിന് വഴങ്ങി കേസ് എടുക്കാനുള്ള സംഘടിത ശ്രമം പൊതു ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു .ഈ വിവരങ്ങൾ കാണിച്ച് മുഖ്യമന്ത്രിക്കും ആദിവാസി പട്ടികജാതി/വർഗ കമ്മിഷനുകൾക്കും കേരള ഉള്ളാട മഹാസഭയുടെ നേതൃത്വത്തിൽ പരാതി നൽകുമെന്നും വേണ്ടിവന്നാൽ സമരത്തിനിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP